വെഡ്ഡിങ് ഈവ്, െെനറ്റ് ഗെറ്റ് റ്റുഗതര്‍, സ്റ്റേജ് ഷോ... ഏതിനുവേണ്ടിയാണ് ഇന്ന് ഒരുങ്ങാൻ പോകുന്നത്? ഏതു വെട്ടിത്തിളങ്ങുന്ന ഫങ്ഷനിലും വിഐപി ഇൻവൈറ്റി ആയി തിളങ്ങാനുള്ള എല്ലാ സീക്രട്ട്സും നിങ്ങൾക്ക് അറിയാമായിരിക്കും. ഡ്രസ്, ഹെയർ സ്റ്റൈൽ, സാൻഡൽസ്, മേക്കപ്പ് ഒക്കെ സൂപ്പർ ഫൈൻ ആയിരിക്കും എന്നുറപ്പ്. പക്ഷേ, ഐ മേക്കപ്പിന്റെ കാര്യമോ ? വെറുതെ ‘യെസ്’ പറയരുത്. അവസരം അറിഞ്ഞ് മൂഡ് നൽകി കണ്ണുകളെ ഒരുക്കുന്ന മൂഡ് െഎമേക്കപ് അറിയുമോ?
Soft Romantic
അണിയുന്നത് ഒരു പേസ്റ്റൽ കളർ ഗൗൺ ആണോ? എങ്കിൽ സുന്ദരിയായ രാജകുമാരിയുടെ കാൽപനിക ഭാവം തുളുമ്പു ന്ന കണ്ണുകൾ വേണം. സോഫ്റ്റ് റൊമാന്റിക് മൂഡ് ഉള്ള കണ്ണ് വേണമെങ്കിൽ ആദ്യം ചെയ്യേണ്ടത് പല നിറമുള്ള െഎഷാഡോ സ്വന്തമാക്കുകയാണ്.
പീച്ച്, ലൈറ്റ് പിങ്ക്, ഗോൾഡൻ ഷിമ്മർ ഇങ്ങനെ മൂന്ന് നിറങ്ങൾ തിരഞ്ഞടുക്കാം. ഐഷാഡോ പ്രൈമർ ഇട്ട ശേഷം ന്യൂഡ് ഷേഡായ പീച്ച് ഇട്ടു വേണം തുടങ്ങാൻ. മൂക്കിനടുത്ത് നിന്ന് പുറത്തേക്ക് എന്ന വിധത്തിൽ ഇടണം. പിങ്ക് ഷെയ്ഡ് കണ്ണിന്റെ വാലറ്റത്ത് ഇട്ട് തുടങ്ങണം. ഏകദേശം നടുഭാഗത്തായി പീച്ച് നിറവുമായി ബ്ലെൻഡ് ചെയ്യണം. ഇനി സ്മഡ്ജ് ചെയ്ത് ഭംഗിയാക്കാം. ഇപ്പോൾ കണ്ണിന്റെ വാലറ്റം നീണ്ടും തുടക്കം വിടർന്നും തോന്നിപ്പിക്കും.
നിറങ്ങൾ തമ്മിൽ യോജിപ്പിച്ച് ലയിപ്പിക്കുന്നതാണ് ബ്ലെൻഡിങ്. നിറങ്ങൾ ഭംഗിയായി പടർത്തുന്നതാണ് സ്മഡ്ജിങ്. ഐ ലാഷിനോട് ചേർന്ന് ബ്രൗൺ, ബീറ്റ്റൂട്ട് ഷേഡ് എന്നീ നിറങ്ങൾ കൊണ്ട് ഹൈലൈറ്റ് ന ൽകാം. അൽപം തിളക്കം തോന്നുന്നതിനായി അതേ ഷേഡിലുള്ള ലൈറ്റ് പിഗ്‌മെന്റ് വിരൽ കൊണ്ട് ടച്ച് ചെയ്തു കൊടുക്കാം. ഐ ജെൽ ഉപയോഗിച്ച് കൺപോളകളുടെ മുകളിൽ എഴുതി വാലറ്റത്ത് വിങ്സ് നൽകാം. ഇനി കൃത്രിമ കൺപീലികൾ (ഐ ലാഷസ്) ഒട്ടിച്ച ശേഷം അതിനുമുകളിൽ മസ്ക്കാര ഇടണം. മുഖത്തിന് തെളിച്ചം തോന്നിപ്പിക്കുന്ന ഐ മേക്കപ്പാണിത്.
ഐ ഷാഡോ പിഗ്‌മെന്റ്
പല നിറങ്ങളിൽ ഐ ഷാഡോ പിഗ്‌മെന്റുകൾ ലഭിക്കും. ഷാഡോ ഇട്ട കണ്ണുകൾക്ക് ഇംപാക്റ്റ് നൽകുന്നതിനാണ് ഐ ഷാഡോ പിഗ്‌മെന്റുകൾ ഉപയോഗിക്കുന്നത്. ചെറുതായി അപ്ലൈ ചെയ്ത ശേഷം വിരലുകൾ കൊണ്ട് പ്രസ് ചെയ്താൽ മതിയാകും. പിഗ്‌മെന്റ്സ് മുഖത്ത് വീഴുന്ന വെളിച്ചം പ്രതിഫലിപ്പിക്കുന്നതിനാൽ കൺപോളകൾ തിളങ്ങും.
Sensuous Shimmer
അൽപം ലഹരി പകരുന്ന കണ്ണുകളിലേക്ക് എത്ര നോക്കിയിരുന്നാലും മതിയാകാതെ തോന്നും. മ റ്റുള്ളവരുടെ കണ്ണുകളെ കാന്തം പോലെ പിടിച്ചടുപ്പിക്കുന്ന മാജിക് കാണാൻ സെൻഷ്വസ് ഷിമ്മർ ഐ മേക്കപ്പ് തിരഞ്ഞെടുക്കാം.
ചർമത്തിന് ഇണങ്ങുന്ന ന്യൂഡ് നിറത്തിലുള്ള ഐ ഷാ ഡോ ആദ്യം കൺപോളകളിൽ ആകമാനം ഫ്ലഫി ബ്ലെൻഡിങ് ബ്രഷ് ഉപയോഗിച്ച് പുരട്ടുക. പെർഫെക്റ്റ് ഐ മേക്കപ്പിന് പല തരം ഷാഡോ ബ്രഷുകൾ കൂടിയേ തീരൂ. ഇനി ഫ്ലാറ്റ് ബ്ലെൻഡിങ് ബ്രഷ് ഉപയോഗിച്ച് റെഡ് ഷേഡ് ഇടാം. ഗോൾഡൻ ബ്രോൺസ് നിറത്തിലുള്ള ഷിമ്മർ പിഗ്‌മെന്റ് ഇതിനു മുകളിൽ കോൺട്യൂറേ ബ്രഷ് ഉപയോഗിച്ച് ഇടാം. കൺപീലികളോടു ചേർന്ന് ഷാഡോ പെർഫെക്ട് ആയി ഇടാൻ ഈ ബ്രഷ് സഹായിക്കും.
ഗോൾഡൻ ഷിമ്മർ പിഗ്‌മെന്റ് അടിയിലെ നിറവുമായി ചേ ർന്ന് പ്രത്യേകമായ ഷാഡോ ഇഫെക്റ്റ് നൽകും. അതോടൊപ്പം നേർത്ത തിളക്കവും നൽകും. നീളമുള്ള ലാഷസ് ആയിരിക്കും സെൻഷ്വസ് മേക്കപ്പിന് നല്ലത്. കണ്ണെഴുതാൻ ജെൽ കാജലോ ജെൽ ഐ ലൈനറോ ഉപയോഗിക്കാം. ഐലൈനർ ബ്രഷ് ഉപയോഗിച്ച് വാലറ്റത്ത് ഒറ്റയോ ഇരട്ടയോ ആയി വിങ്സ് കൂടി നൽകിയാൽ പെർഫെക്റ്റ് സെൻഷ്വസ് ലുക്ക് ആയി.
ജെൽ കാജൽ
കണ്ണുകളുടെ ആകൃതി എടുത്തറിയാൻ സഹായിക്കു ന്ന, മാറ്റ് ഫിനിഷുള്ള കൺമഷിയാണ് ജെൽ കാജൽ. വാട്ടർ പ്രൂഫ് ആയതിനാൽ പടരാതെ ഏറെ നേരം നിലനിൽക്കും. പല നിറങ്ങളിൽ ലഭിക്കുന്ന ജെൽ കാജൽ രണ്ടോ മൂന്നോ ഷേഡ് കയ്യിലുണ്ടെങ്കിൽ നല്ലതാണ്.
Simple and Natural
സ്വാഭാവിക ലുക്ക് ഇഷ്ടപ്പെടുന്നവർക്ക് സിംപിൾ ആൻഡ് നാചുറൽ സ്റ്റൈൽ െഎ മേക്കപ് ചെയ്യാം. എന്നാൽ നല്ല ആകർഷക ത്വം ഉണ്ടാകുകയും ചെയ്യും. ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെ ഇണങ്ങുമെന്നതാണ് ഈ െഎ മേക്കപ്പിനെ കൂടുതൽ പ്രിയങ്കരമാക്കുന്നത്. ഐഷാഡോ പ്രൈമർ ഇട്ട ശേഷം മാറ്റ് ഫിനിഷ് ഉള്ള ലൈറ്റ് കളർ െഎഷാഡോ കൺപോളയുടെ നടുവിൽ നിന്ന് കോർണറുകളിലേക്ക് പുരട്ടിയാ ൽ നാചുറൽ ഫീൽ ലഭിക്കുന്ന ഐ മേക്കപ് ആയി.
ചെറുപ്പക്കാർക്ക് അൽപം റെഡിഷ് – ബീറ്റ്റൂട്ട് ഷേഡ് ചേർത്ത് ലൈറ്റ് ആയി സ്മഡ്ജ് ചെയ്യാം. അതിനു ശേഷം കൺപീലിക്കു തൊട്ടു മുകളിലുള്ള ഭാഗത്ത് ലൈറ്റ് ബ്രൗൺ – ഡാർക്ക് ബ്രൗൺ – റെഡ് ഷേഡുകൾ മിക്സ് ചെയ്ത് ഇടാം. കൺപോളകളിൽ സ്വാഭാവികമായി കാണുന്ന ഷേഡ് അൽപം കൂ ടി ഡാർക്ക് ആയതു പോലെയുള്ള ലുക്ക് ആയിരിക്കും ഈ മേക്കപ് നൽകുക.
കണ്ണെഴുതാൻ ഡാർക്ക് ബ്ലാക്ക് ജെൽ കാജൽ ആണ് വേണ്ടത്. കൺപോളയുടെ മുകളിൽ എഴുതിയ ശേഷം കണ്ണിന്റെ അടിയിൽ കോർണറിനോട് ചേർന്ന ഭാഗത്തു മാത്രം ജെൽ കാജൽ എഴുതി മുന്നിലേക്ക് സ്മഡ്ജ് ചെയ്താൽ മതി.
ഇനി കൺപീലിക്കു മുകളിൽ മസ്ക്കാര ഇടാം. കൃത്രിമ ലാഷസ് വയ്ക്കാതെ മസ്ക്കാര ഇട്ടാൽ കൂടുതൽ സിംപിളായി തോന്നും. ഫൈബർ മസ്ക്കാര ഉയോഗിച്ചാൽ ‘ക്യാച്ചി ഐസ്’ ആക്കി മാറ്റാം. മസ്ക്കാരയും ഐ ലൈനറും അണിഞ്ഞ ശേഷം ആണ് ലാഷസ് വയ്ക്കേണ്ടത്.
ഫൈബർ മസ്ക്കാര
സാധാരണ മസ്ക്കാരയിൽ നിന്നും ഫൈബർ മസ്ക്കാരയ്ക്ക് വലിയ വ്യത്യാസം തോന്നില്ല. എന്നാൽ അതിലെ ഫൈബറിന്റെ സാന്നിധ്യം ഇഫക്റ്റിൽ വലിയ വ്യത്യാസം വരുത്തും. കൺപീലികൾക്ക് നീളവും കട്ടിയും നൽകുന്നതിനൊപ്പം കൺപീലികളുടെ വളവ് മേക്കപ് റിമൂവ് ചെയ്യുവോളം നിലനിർത്താനും കഴിയും. വാട്ടർ പ്രൂഫ് ആണ് ഫൈബർ മസ്ക്കാര. കൺപീലികളുടെ ബേസിൽ നിന്നും സാവധാനം ടിപ്പിലേക്ക് ബ്രഷ് റോൾ ചെയ്ത് പു രട്ടുകയാണ് വേണ്ടത്. വെറൈറ്റി നൽകാൻ കണ്ണഴുതാതെ ഫൈബർ മസ്ക്കാര മാത്രം ഉപയോഗിക്കാം.
Beyond Bold
നല്ല ആകർഷണീയത ഉണ്ടെങ്കിലും കാഴ്ചക്കാരോട് അൽപം ‘ഡിസ്റ്റൻസ്’ ഇടുന്ന അതിസുന്ദരമായ കണ്ണുകൾ കണ്ടിട്ടില്ലേ... കറുപ്പിനൊപ്പം ബോൾഡ് നിറങ്ങൾ കൂടി ചേർത്ത് അൽപം ഡെപ്തിൽ വേണം ഈ ഐ മേക്കപ്.
പ്രൈമർ ഇട്ട ശേഷം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന നിറത്തിന്റെ ലൈറ്റ് ഷേഡ് ആണ് കൺപോളകളിൽ ആദ്യം ഇടേണ്ടത്. അതിന്റെ ഡാർക്കർ ഷേഡ് മുകളിൽ ഇട്ട ശേഷം അവ ബ്ലെൻഡ് ചെയ്യണം. കൺപോളകളിലെ നിറങ്ങളിൽ പല തലങ്ങൾ രൂപപ്പെടുത്തിയെടുക്കാൻ ശരിയായ ബ്ലെൻഡിങ്ങിലൂ ടെ കഴിയും. ബ്ലെൻഡിങ് പെർഫെക്റ്റ് ആക്കാൻ അറ്റം കൂർ ത്ത് വിടർന്ന ആകൃതിയിലുള്ള കോൺട്യൂറിങ് ബ്ലെൻഡിങ് ബ്രഷ് ഉപയോഗിക്കാം. ഇരുണ്ട നിറമുള്ളവർക്ക് വാം നിറങ്ങളും വെളുത്ത നിറമുള്ളവർക്ക് ഡാർക്ക് ഷേഡുകളും ഇണങ്ങും.
ഇനി ജെൽ കാജലോ ജെൽ ഐ ലൈനറോ അൽപം ക ടുപ്പത്തിൽ തന്നെ എഴുതാം. മുകളിലും താഴെയും ഐ ലൈ നറിന്റെ ലൈനുകൾ കൺകോണുകളിൽ തമ്മിൽ ചേർന്നിരിക്കണം. അതിനുശേഷം ലാഷസ് വയ്ക്കാം. പല നീളത്തിലും കട്ടിയിലും ഐ ലാഷസ് ലഭിക്കും. കണ്ണിന് നൽകാൻ ഉദ്ദേശിക്കുന്ന മൂഡിന് ഇണങ്ങുന്ന ഐ ലാഷസ് തിരഞ്ഞെടുക്കണം.
കോൾ കാജൽ പെൻസിൽ കൊണ്ട് കണ്ണെഴുതാം. കട്ടിയുള്ള ലാഷസ് ആണ് ബോൾഡ് മേക്കപ്പിന് നല്ലത്. ചേരുന്ന പിഗ്‌മെന്റ് ഹൈലൈറ്റിങ്ങിന് ഉപയോഗിക്കാം.
കോൾ കാജൽ പെൻസിൽ
അറബി നാട്ടിലെ പെൺകുട്ടികളുടെ സൗന്ദര്യ രഹസ്യമാണ് കോൾ കാജൽ. കൂടുതൽ ഇഫക്റ്റീവ് ആയി മാറി പുതിയ കോൾ കാജലുകൾ കണ്ണിന് ആഴവും സൗന്ദര്യവും കൂട്ടും. പൗഡറും വാക്സും പിഗ്‌മെന്റും ഉപയോഗിച്ചു നിർമിക്കുന്ന കോൽ കാജൽ പെൻസിൽ കണ്ണിൽ എളുപ്പത്തിൽ ഗ്ലൈഡ് ചെയ്യുകയും കൺമഷി പടരാതെ ദീർഘ നേരം നിലനിർത്തുകയും ചെയ്യും. കോളജിലോ ഒാഫിസിലോ ദിവസവും അണിയാൻ ഏറ്റവും ഇണങ്ങും.
ആരോഗ്യമാണ് സൗന്ദര്യം
കണ്ണുകൾ അഴകുള്ളതാക്കാൻ ഐ മേക്കപ്പ് കൊണ്ട് മാ ത്രം സാധ്യമല്ല. ഐ മേക്കപ് ഇഫക്റ്റീവ് ആകണമെങ്കിൽ കണ്ണുകളുടെ ആരോഗ്യവും ഓജസ്സും തിളക്കവും സംരക്ഷിക്കണം. കണ്ണുകളുടെ സൗന്ദര്യത്തിന് ഏറ്റവും പ്രധാനമാ ണ് നല്ല ഉറക്കം. ഉറക്കം തൂങ്ങിയ, ക്ഷീണം തോന്നുന്ന ക ണ്ണുകളിൽ എത്ര ഭംഗിയായി മേക്കപ് ചെയ്താലും ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല.
∙ സ്ട്രെസ് ഒഴിവാക്കുക എന്നത് കണ്ണുകളുടെ സൗന്ദര്യം നിലനിർത്താൻ അത്യാവശ്യമാണ്. സ്ഥിരമായി അൽപനേരം മെഡിറ്റേഷൻ, കണ്ണുകൾക്കായുള്ള വ്യായാമം എന്നിവ ശീലമാക്കാം.
∙ കണ്ണുകൾക്ക് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് പരിഹരിക്കാൻ അണ്ടർ ഐ ക്രീം ഉപയോഗിക്കാം. സാലഡ് വെള്ളരി, ഉരുളക്കിഴങ്ങ് എന്നിവ കനം കുറച്ച് വട്ടത്തിൽ അരിഞ്ഞ് കണ്ണുകളിൽ ചേർത്ത് വച്ച് 15–20 മിനിറ്റു നേരം വിശ്രമിക്കാം.
∙ വില അൽപം കൂടിയാലും ബ്രാൻഡഡ് മേക്കപ് വസ്തുക്കൾ മാത്രമേ കണ്ണിൽ ഉപയോഗിക്കാവൂ.
∙ ധാരാളം വെള്ളം കുടിക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും അത്യാവശ്യമാണ്. കണ്ണുക ളുടെ താഴത്തെ ചർമവും കൺപോളകളും വരണ്ട് ചുളിവ് വീഴുന്നത് തടയാൻ ഇത് സഹായിക്കും.
∙ വൈറ്റമിൻ എ, വൈറ്റമിൻ ഡി, ബീറ്റാ കരോറ്റിൻ എന്നിവ കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇവ അടങ്ങിയ കാരറ്റ്, ചീര, കാബേജ്, ഇലക്കറികൾ എന്നിവ ധാരാളം കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യവും സൗന്ദര്യവും കൂട്ടും.
∙സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നവരുടെ കൺതടങ്ങളിലെ ചർമത്തിന്റെ ടോൺ മുഖത്തെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാകാൻ സാധ്യതയുണ്ട്. കണ്ണിന്റെ സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവർ ഫ്രെയിം ഉള്ള കണ്ണട മാറ്റി കോൺ ടാക്റ്റ് ലെൻസ് വയ്ക്കുന്നത് നന്നായിരിക്കും. വെയിലിൽ നടക്കേണ്ടി വരുമ്പോൾ കൂളിങ് ഗ്ലാസ് ഉപയോഗിക്കുക.
∙ ഉറങ്ങുന്നതിന് മുൻപ് മേക്കപ് പൂർണമായും നീക്കം ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ മുഖവും കണ്ണുകളും കഴുകണം. അൽപം ഉപ്പിട്ട വെള്ളം കൊണ്ട് കണ്ണുകൾ ക ഴുകുന്നത് കണ്ണുകൾക്ക് തിളക്കമേകും.
∙ അമിതമായ മൊബൈൽ ഉപയോഗം കണ്ണുകളുടെ സൗന്ദര്യം കുറയ്ക്കും. രാത്രി മൊബൈൽ ഉപയോഗിക്കുമ്പോ ൾ സ്ക്രീൻ ബ്രൈറ്റ്നസ് കുറച്ചിടുകയോ, മൊബൈലിൽ തന്നെയുള്ള സംവിധാനമായ ബ്ലൂ ലൈറ്റ് ഫിൽറ്റർ ഉപയോഗിക്കുകയോ ചെയ്യുക.
കണ്ണിന്റെ ഭംഗി കൂട്ടും പുരികം
എത്ര സുന്ദരമായി മേക്കപ് ചെയ്താലും കണ്ണിന്റെ ഭംഗി കൂട്ടുന്നത് വടിവൊത്ത പുരികം കൂടി ചേർന്നാണ്. ചിലർക്ക് സ്വാഭാവികമായി കട്ടിയുള്ള പുരികം ഉണ്ടാകും. അത് ഭംഗിയായി ഷെയ്പ് ചെയ്താൽ മാത്രം മതി. പക്ഷേ, നേർത്ത പുരികമുള്ളവർ കട്ടി കൂട്ടിയെടുക്കാൻ വേണ്ട പരിചരണ മാർഗങ്ങൾ പരീക്ഷിക്കേണ്ടി വരും.
പുരികം കട്ടിയായി വളരാനുള്ള സ്വാഭാവിക മാർഗങ്ങളിൽ ഏറ്റവും ഫലപ്രദം ആവണക്കെണ്ണയാണ്. ദിവസവും കുളിക്കുന്നതിന് മുൻപ് ആവണക്കെണ്ണ പുരികങ്ങളിൽ പു രട്ടാം. കോട്ടൻ ബഡ്സ് കൊണ്ട് പുരികത്തിന്റെ ആകൃതിയിൽ പുരട്ടുകയാണ് വേണ്ടത്. അതിനു ശേഷം ചെറുതായി മസാജ് ചെയ്തു കൊടുക്കാം. അര മണിക്കൂറിന് ശേഷം കഴുകിക്കളയാം. മുട്ടയുടെ മഞ്ഞ നന്നായി അടിച്ച് പുരികത്തിൽ തേക്കുന്നതും ഫലം ചെയ്യും. ഒലിവ് ഓയിൽ ചെറുതായി ചൂടാക്കി പുരികം മസാജ് ചെയ്യുന്നതും നല്ലതാണ്.
മൈക്രോ ബ്ലേഡിങ്
പുരികത്തിന്റെ ഭംഗി കൂട്ടാൻ പെർമനന്റ് മേക്കപ് രീതിയായ മൈക്രോ ബ്ലേഡിങ് ചെയ്യാം. ഇതിലുടെ പുരികത്തിന്റെ കട്ടിയും നീളവും വീതിയും കൂട്ടാനാകും. പുരികത്തിൽ രോമമില്ലാത്ത ഭാഗത്ത് രോമത്തിന്റെ ആകൃതിയിൽ സ്ട്രോക്ക് ഇട്ടു കൊടുക്കുകയാണ് ചെയ്യുന്നത്. ഷേഡ് ചെയ്യുന്ന വിധത്തിലും ചെയ്യാം. രണ്ട് സിറ്റിങ്ങിലാണ് ഇത് ചെയ്യുന്നത്.
Perfectly Fashionable
ഫാഷൻ ഷോ, സ്റ്റേജ് ഷോ ഇവയിലൊക്കെ പ ങ്കെടുക്കാൻ സാധാരണ ഐമേക്കപ്പ് ചേരില്ല. സുന്ദരിയായിരിക്കുക എന്നതിലുപരി മറ്റുള്ളവരുെട ശ്രദ്ധ നമ്മിലേക്ക് ക്ഷണിക്കുന്ന വിധത്തിലുള്ള ഫ്ലാ ഷി കളേഴ്സ് കൂടുതൽ ഉപയോഗിച്ചുള്ള ഐ മേക്കപ്പ് ആണ് ഈ അവസരത്തിൽ ഇണങ്ങുക.
ഐഷാഡോ പ്രൈമർ ഇട്ട ശേഷം കൺപോളയുടെ നടുവിൽ ലൈറ്റ് നിറവും കോർണറുകൾ രണ്ടിലും രണ്ട് ഡാർക്ക് ഷേഡുകൾ നൽകി ബ്ലെൻഡ് ചെയ്താൽ മതി. ബ്ലൂ, ലൈലാ ക്, ഫ്ലാഷി പിങ്ക്, ഗ്രീൻ ഷേഡുകൾ ഇത്തരം മേക്കപ്പിന് ഉപയോഗിക്കാം. മൂന്നും നാലും ഫ്ലാഷി കളറുകൾ യോജിപ്പിച്ചും കളർ ഐലൈനർ എഴുതിയും കൂടുതൽ ശ്രദ്ധേയമാക്കാം.
കണ്ണുകൾക്ക് ചുറ്റുമുള്ള ചർമം മൃദുലമായതിനാൽ ആവശ്യം കഴിഞ്ഞാൽ ഐ മേക്കപ് പൂർണമായി നീക്കം ചെയ്യണം. അൽപം എണ്ണയും വെള്ളവും ചേർന്ന മിശ്രിതത്തിൽ കോട്ടൻ പാഡ് മുക്കി മൃദുവായി തുടയ്ക്കുകയാണ് ആദ്യം വേണ്ടത്. കൃത്രിമ കൺപീലികൾ അഴിച്ചു മാറ്റി ഐ മേക്കപ് റിമൂവർ മുക്കിയ കോട്ടൻ പാഡ് കൊണ്ട് തുടച്ചു വൃത്തിയാക്കുക. അതിനു ശേഷം മറ്റു മേക്കപ് വസ്തുക്കൾക്കൊപ്പം അലക്ഷ്യമായി ഇടാതെ പ്രത്യേകം കവർ ചെയ്തു വയ്ക്കാം.
ഐ ഷാഡോ പ്രൈമർ
ഐ മേക്കപ്പിനായി ഉപയോഗിക്കുന്ന ഐ ഷാഡോ, ജെ ൽ കാജൽ, ഐ ലൈനർ, ഇവയെല്ലാം ഉദ്ദേശിക്കുംപോലെ ഭംഗിയോടെ നിലനിർത്താൻ ഐ ഷാഡോ പ്രൈമർ വേണം. പ്രത്യേകിച്ചും പല നിറങ്ങൾ ബ്ലെൻഡ് ചെയ്ത് മേക്കപ്പ് ചെയ്യുമ്പോൾ. ഇല്ലെങ്കിൽ അൽപം വിയർത്താൽ പോലും നിറങ്ങൾ തമ്മിൽ യോജിച്ച് മേക്കപ്പിന്റെ ഭംഗി കുറയാൻ കാരണമാകാം.
ഐ ഷാഡോ പ്രൈമർ ജെൽ രൂപത്തിലാണ് വരുന്നത്. പുരട്ടിയാൽ പൂർണമായും അത് കൺപോളകളിൽ ചേരും. ചിലർ ഐ പ്രൈമറുകൾക്കു പകരം ഫേസ് പ്രൈമറുകൾ ഉപയോഗിക്കാറുണ്ട്. ഇത് ഉദ്ദേശിച്ച ഫലം തരണമെന്നില്ല. കാരണം, അവയുടെ നിർമാണ ഫോർമുല വ്യത്യസ്തമാണ്. മിക്കവാറും ഫെയ്സ് പ്രൈമറുകളിൽ സിലികോണും ജലവും ഉൾചേർന്നിട്ടുണ്ടാകും. ചർമത്തിന് മൃദുത്വം നൽകുന്നതിനാണിത്. ഐ പ്രൈമറുകളുടെ നിർമിതി ഗ്രിപ്പ് നൽകുന്ന വിധത്തിലാണ്.
വിവരങ്ങൾക്കും മേക്കപ്പിനും കടപ്പാട്: ജീന, സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ്, കൊച്ചി