ADVERTISEMENT

മുഖവും ചർമവും പാടുകളെല്ലാം അകറ്റി തിളക്കം കൂട്ടാൻ കോസ്മറ്റിക് ചികിത്സകള്‍ പലതുണ്ട്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വീട്ടുമരുന്നുകളും മുഖം തിളങ്ങാന്‍ ഉപയോഗിക്കാം. വീട്ടില്‍ ചെയ്യാവുന്ന സിമ്പിള്‍ ബ്യൂട്ടി ടിപ്സ് ഇതാ.. 

∙ കണ്ണിനു താഴെയുള്ള കറുപ്പുനിറം അകറ്റാൻ ഉരുളക്കിഴങ്ങിന്റെ നീരിൽ പഞ്ഞി മുക്കി കണ്ണിനു ചുറ്റും പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുന്നത് നല്ലതാണ്.

ADVERTISEMENT

∙ ഉപയോഗിച്ച ഗ്രീൻടീ ബാഗ് കണ്ണിനു മുകളിൽ വച്ചാൽ കണ്ണിനു ചുറ്റുമുള്ള തടിപ്പും കറുപ്പും മായും.

∙ രാത്രി കിടക്കും മുൻപ് കുക്കുമ്പർ ഗ്രേറ്റ് ചെയ്ത് നീര് പിഴിഞ്ഞെടുത്ത് കണ്ണിന് ചുറ്റും പുരട്ടാം. 

ADVERTISEMENT

∙ പുറത്തിറങ്ങുമ്പോൾ സൺ ഗ്ലാസ് ഉപയോഗിക്കുന്നതും കണ്ണിനു താഴെ കറുപ്പ് വരാതെ കാക്കും.

∙ മുഖത്ത് ടീ ട്രീ ഓയിൽ പുരട്ടുന്നത് മുഖക്കുരു വരാതെ കാക്കും.

ADVERTISEMENT

∙ സാലിസിക് ആസിഡും സൾഫറും അടങ്ങിയ അലോവെര ജെൽ മുഖക്കുരുവിനെ അകറ്റി നിർത്താൻ കേമനാണ്.

∙ ഗ്രീൻ ടീ തയാറാക്കി ചൂടാറിയ ശേഷം മുഖത്ത് പുരട്ടുന്നത് എണ്ണമയം അകറ്റും, അണുബാധ തടയും. ഇതുവഴി മുഖക്കുരു വരാതിരിക്കും.

∙ തേൻ പുരട്ടുന്നത്, പ്രത്യേകിച്ച് മനുക ഹണി പുരട്ടുന്നത് മുഖക്കുരു അകറ്റും.

∙ മുഖക്കുരു അമിതമായി അലട്ടുന്ന ഭാഗത്ത് ആപ്പിൾ സിഡർ വിനിഗർ പുരട്ടിയാൽ എണ്ണമയം കുറയും. മുഖക്കുരു പാടുകൾ വീഴ്ത്തുകയുമില്ല.

∙ മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാൻ മുത്തശ്ശി മരുന്നായ മഞ്ഞളും നല്ലതാണ്.

∙ ചർമപ്രശ്നങ്ങൾ അകറ്റാൻ ദിവസം രണ്ട് ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുന്നതും ചർമം മെച്ചപ്പെടുത്തും.

ADVERTISEMENT