Thursday 02 February 2023 04:00 PM IST : By സ്വന്തം ലേഖകൻ

മുഖത്തെ കാരയും കുരുക്കളും മാറാന്‍ സ്ട്രോബറിയും ബ്രൗണ്‍ ഷുഗറും; ചര്‍മം തിളങ്ങാന്‍ ഹോംമെയ്ഡ് ഫെയ്സ്പായ്ക്കുകള്‍ ഇതാ..

strawbbb457787

മുഖക്കുരുവിന്റെ പാടുകൾ, കണ്ണിനു ചുറ്റുമുള്ള കറുപ്പ്, വരണ്ട ചർമം തുടങ്ങി നിരവധി സൗന്ദര്യപ്രശ്നങ്ങള്‍ക്ക് വീട്ടില്‍തന്നെ പരിഹാരം കണ്ടെത്താം. തിളങ്ങുന്ന ചർമം സ്വന്തമാക്കാന്‍ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഇതാ..  

ഹോംമെയ്ഡ് ഫെയ്സ്പായ്ക്കുകള്‍

കണ്ണിനു ചുറ്റുമുള്ള കറുത്തപാട് അകറ്റും

1. മുട്ടവെള്ള: ഒന്ന് വലുത്

2. ഹെയ്സൽ നട്ട് പൊടിച്ചത്: ഒരു ടീസ്പൂൺ

മുട്ടവെള്ളയും ഹെയ്സൽ നട്ട് പൊടിച്ചതും നന്നായി അടിച്ച് പതപ്പിച്ച് മിശ്രിതമുണ്ടാക്കുക. ഈ പായ്ക്ക് മൂന്നു മിനിറ്റ് വച്ച ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കണ്ണിനു ചുറ്റും പുരട്ടുക. 15 മിനിറ്റ് വച്ചശേഷം നന്നായി ഉണങ്ങും മുന്‍പ് കഴുകി കളയണം. ഇത് സ്ഥിരമായി ചെയ്യുക. ഈ പായ്ക്ക് കണ്ണിനു ചുറ്റുമുള്ള കറുത്തപാട് അകറ്റും. 

മുഖത്തെ കാരയും കുരുക്കളും മാറാന്‍

1. ബ്രൗൺഷുഗർ: ഒരു ടേബിൾ സ്പൂൺ

2. വൈറ്റ് ഷുഗർ: ഒരു ടേബിൾ സ്പൂൺ

3. വെളിച്ചെണ്ണ: രണ്ട് ടേബിൾ സ്പൂൺ

4. അരച്ച സ്ട്രോബറീസ്: രണ്ട്

ഇതെല്ലാം നന്നായി യോജിപ്പിച്ച് മിശ്രിതം തയറാക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് നന്നായി ഉരസുക. വിരലുകൾ വട്ടത്തിൽ ചലിപ്പിച്ച് മസാജ് ചെയ്യണം. പതിനഞ്ച് മിനിട്ടോളം ഇത് തുടരുക. ചെറു ചൂടുവെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ട് പ്രാവശ്യം ഇത് തുടരണം.

വരണ്ട ചർമത്തിന്

1. അവോകാഡോ : പകുതി സ്മാഷ് ചെയ്തത് 

2. തേൻ: കാൽ കപ്പ്

ഈ മിശ്രിതം മുഖത്തും കഴുത്തിലും കൈകളിലുമുള്ള വരണ്ട ചർമത്തിൽ കുഴമ്പ് പോലെ തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ട് കഴിഞ്ഞ് ചെറു ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. ഏതെങ്കിലും ലോലമായ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക.

Tags:
  • Glam Up
  • Beauty Tips