Wednesday 16 August 2023 04:38 PM IST : By സ്വന്തം ലേഖകൻ

പ്രായം കൂടുമ്പോള്‍ വരുന്ന പാടുകൾ, ചുളിവ് എന്നിവയെ പ്രതിരോധിക്കും; ചർമസൗന്ദര്യത്തിന് നാടന്‍ ഫെയ്സ് മാസ്ക്കുകൾ

facemask765443

ചർമ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപകാരപ്രദമാണ് രത്രികാല ഫെയ്സ് മാസ്ക്കുകള്‍. നമ്മൾ ഉറങ്ങുന്ന സമയത്ത് അത് ചർമത്തിൽ ആഴ്ന്നിറങ്ങി, തിളക്കവും മിനുസവും വർധിപ്പിക്കുന്നു. പ്രായം കൂടുമ്പോള്‍ ചർമത്തിൽ വരുന്ന പാടുകൾ, ചുളിവ് എന്നിവയെ പ്രതിരോധിക്കാൻ ഈ ഫെയ്സ് മാസ്ക്കുകൾ സഹായിക്കും. 

തക്കാളി ഫെയ്സ് മാസ്ക് 

ആവശ്യമുള്ളത്: തക്കാളി പൾപ്പ് - 1 ടേബിൾ സ്പൂൺ, കറ്റാർവാഴ ജെൽ- 1 ടീസ്പൂൺ 

ഉപയോഗക്രമം: രണ്ടും ചേർത്ത് പേസ്റ്റ് രൂപത്തിൽ ആക്കിയശേഷം മുഖത്തുപുരട്ടി രാവിലെ തണുത്ത വെള്ളത്തിൽ കഴുകിക്കളയാം 

ഓട്സ് ഫെയ്സ് മാസ്ക് 

ആവശ്യമുള്ളത്: ഓട്സ്- 1 ടേബിൾ സ്പൂൺ, തേൻ- 1 ടേബിൾ സ്പൂൺ, മഞ്ഞൾ- 1 ടീസ്പൂൺ 

ഉപയോഗക്രമം : ഓട്സ്, തേൻ, മഞ്ഞൾ എന്നിവ നന്നായി യോജിപ്പിച്ചശേഷം മുഖത്തുപുരട്ടി രാവിലെ തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

ഓറഞ്ച് ഫെയ്സ് മാസ്ക് 

ആവശ്യമുള്ളവ: കറ്റാർവാഴ ജെൽ- 1 ടേബിൾ സ്പൂൺ, ഓറഞ്ച് തൊലി പൊടിച്ചത്- 1 ടേബിൾ സ്പൂൺ 

ഉപയോഗക്രമം: ഇവ ചേർത്തുണ്ടാക്കിയ മിശ്രിതം മുഖം വൃത്തിയാക്കിയ ശേഷം മുഖത്ത് പുരട്ടുക. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി ടവൽ കൊണ്ട്‌ ഒപ്പി ഉണക്കാം. 

Tags:
  • Glam Up
  • Beauty Tips