Tuesday 21 May 2024 03:51 PM IST : By സ്വന്തം ലേഖകൻ

മുഖക്കുരു മാറാന്‍ വെളുത്തുള്ളിയും കറ്റാര്‍വാഴയും; ചില സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ ഇതാ..

pimples-garlic44567

മുഖക്കുരു വലിയൊരു പ്രശ്‌നക്കാരനാണ്. എന്തൊക്കെ മരുന്ന് കഴിച്ചാലും അത് നിര്‍ത്തുമ്പോള്‍ മുഖക്കുരു വീണ്ടും വരും. ഇത്തരം മരുന്നുകള്‍ ഒഴിവാക്കി വീട്ടുവൈദ്യം പരീക്ഷിച്ചാലോ? വെളുത്തുള്ളി കൊണ്ടുള്ള ചില സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ ഇതാ.. 

വെളുത്തുള്ളി പേസ്റ്റ്

മുഖക്കുരു നീക്കം ചെയ്യാന്‍ വെളുത്തുള്ളി പല രീതിയില്‍ ഉപയോഗിക്കാം. അതിലൊന്ന് വെളുത്തുള്ളി പേസ്റ്റാണ്. അതിനാദ്യം മൂന്നോ നാലോ ചെറിയ വെളുത്തുള്ളി തൊലി കളഞ്ഞ് ചതച്ചെടുക്കാം. ഇനി ഈ പേസ്റ്റ് മുഖക്കുരുവുള്ള ഭാഗങ്ങളില്‍ നേരിട്ട് പുരട്ടാം. പത്ത് മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. 

ആഴ്ചയില്‍ മൂന്നോ നാലോ തവണ ഈ വെളുത്തുള്ളി പേസ്റ്റ് പ്രയോഗം പരീക്ഷിക്കാം. മുഖക്കുരുവിന് ശമനമുണ്ടാകുമെന്നതില്‍ സംശയമില്ല. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ അണുബാധകള്‍ നീക്കുകയും മുഖക്കുരു വരാനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യും. 

വെളുത്തുള്ളിയും കറ്റാര്‍വാഴയും

കറ്റാര്‍വാഴ ജെല്ലിനൊപ്പം ചേര്‍ത്തും വെളുത്തുള്ളി ഉപയോഗിക്കാം. മൂന്നോ നാലോ വെളുത്തുള്ളി തൊലി കളഞ്ഞ് ചതച്ച് നീരെടുത്ത ശേഷം അതിലേക്ക് കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്തതിനു ശേഷം മുഖക്കുരുവുള്ള ഭാഗത്ത് ഈ മിശ്രിതം പുരട്ടി നന്നായി മസാജ് ചെയ്യാം. ഒരു പത്തു പതിനഞ്ചു മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ദിവസവും ഇതാവര്‍ത്തിക്കുന്നത് മുഖക്കുരുവിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. 

വെളുത്തുള്ളിയും മഞ്ഞളും

വെളുത്തുള്ളി മാത്രമായി ഉപയോഗിക്കുന്നത് ഗുണകരമാണെങ്കിലും മറ്റു പലതിനൊപ്പവും ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ പതിന്മടങ്ങ് ഗുണം ലഭിക്കുമെന്നത് വെളുത്തുള്ളിയുടെ പ്രത്യേകതയാണ്. കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതു പോലെ തന്നെ മഞ്ഞള്‍ ചേര്‍ത്തും വെളുത്തുള്ളി നീര് ഉപയോഗിക്കാം. മഞ്ഞള്‍പ്പൊടി ചേര്‍ത്ത വെളുത്തുള്ളി നീര് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടി നന്നായി മസാജ് ചെയ്യാം. പിന്നീട് കഴുകിക്കളയാം. മികച്ച ഫലം ലഭിക്കുന്നതിനു ഇത് ദിവസവും ചെയ്യാവുന്നതാണ്.

Tags:
  • Glam Up
  • Beauty Tips