Wednesday 02 August 2023 03:31 PM IST : By സ്വന്തം ലേഖകൻ

ഒരു സ്പൂൺ നെയ്യ് മാത്രം മതി, മുഖത്തെ ചുളിവുകളും കറുത്ത വളയങ്ങളും മായുന്നത് കാണാം; സിമ്പിള്‍ ടിപ്സ്

beauty88899999

ആരേയും സുന്ദരിയാക്കാനുള്ള വിദ്യ വീട്ടിലെ അടുക്കളയിൽ തന്നെയുണ്ട്. പോഷക സമ്പുഷ്ടവും ആരോഗ്യകരവുമായ നെയ്യാണ് അടുക്കളയിലെ താരം. ഉള്ളിൽ കഴിക്കാന്‍ മാത്രമല്ല ചർമ്മസൗന്ദര്യത്തിനും നെയ്യ് ബെസ്റ്റാണ്. വിറ്റമിൻ എ, ഇ എന്നിവ കൂടാതെ നിരവധി ആന്റി ഓക്സിഡന്റുകളും നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇവ ചേർന്ന് ചർമ്മത്തിന് പുതുജീവനേകി ചർമ്മത്തെ മൃദുലമാക്കും. കൂടാതെ ചെറുപ്പം നിലനിർത്താനും സഹായിക്കും. 

സൂപ്പർ മോയ്സ്ചറൈസർ

രാത്രിയിൽ ക്ലെൻസിങ്ങിനു ശേഷം ഒരു തുള്ളി നെയ്യ് എടുത്ത് മുഖത്തു തടവുക. മുകളിലേക്കും പുറത്തേക്കും ഉള്ള ദിശകളിൽ ഏതാണ്ട് മൂന്നു നാലു മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം ഈർപ്പമുള്ള കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചു കളയുക. ചർമ്മം മൃദുവും മിനുസമുള്ളതും ആകും.

ഇനിയില്ല കറുത്തപാടുകൾ

കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറാനും നെയ്യ് മതി. ഒരു തുള്ളി നെയ്യ് എടുത്ത് കണ്ണിനു താഴെ ചെറുതായി മസാജ് ചെയ്യുക. 15 മിനിറ്റിനുശേഷം നനവുള്ള കോട്ടൺ കൊണ്ട് തുടച്ചു കളയാം. ചുളിവുകളും കറുത്ത വളയങ്ങളും കുറയുന്നത് കാണാം. 

സൂപ്പർ ഫെയ്സ്മാസ്ക് 

മൂന്ന് ടേബിൾസ്പൂൺ ഓട്സിൽ ഒരു ടീസ്പൂണ്‍ വീതം നെയ്യ്, തേൻ, തൈര് ഇവ ചേർത്ത് മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. തിളക്കമുള്ള മൃദുലമായ ചർമ്മം സ്വന്തമാക്കാൻ ഈ ഒരൊറ്റ ഫെയ്സ്മാസ്ക്ക് മതി. 

വരണ്ട മുടിയ്ക്ക് ഗുഡ്ബൈ

ഫാറ്റി ആസിഡ് അടങ്ങിയ നെയ്യ് മുടിയെ സോഫ്റ്റ് ആക്കും. വരണ്ട മുടിയിൽ ഈർപ്പം ഒട്ടും ഉണ്ടാകില്ല. തലമുടിയിൽ നെയ്യ് പുരട്ടി വേരു മുതൽ താഴേക്ക് തടവുക. ഒരു മണിക്കൂറിന് ശേഷം കഴുകികളയാം. ഇത് മുടി വളർച്ചയ്ക്കും നല്ലതാണ്.

നെയ്യ് കൊണ്ടൊരു ഹെയർ മാസ്ക്

ഒരു ടീസ്പൂൺ വെളിച്ചെണ്ണയില്‍ ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടുക. ചൂടുള്ള ഒരു ടവൽ കൊണ്ട് 20 മിനിറ്റ് പൊതിഞ്ഞു വയ്ക്കുക. ഒരു പ്ലാസ്റ്റിക് ഷവർ ക്യാപ് ധരിച്ച് ഈ മാസ്ക് രാത്രി വയ്ക്കുക. ശക്തിയേറിയ ഈ കണ്ടീഷണർ മുടിയുടെ ആരോഗ്യം വീണ്ടെടുക്കും. 

Tags:
  • Glam Up
  • Beauty Tips