Monday 14 August 2023 03:05 PM IST : By സ്വന്തം ലേഖകൻ

മുടികൊഴിച്ചിലിനു വഴികൾ പലതും പരീക്ഷിച്ചു മടുത്തോ? എളുപ്പത്തിൽ തയാറാക്കാവുന്ന അഞ്ചു ഹെയർ പാക്കുകൾ

renjummm7688

മുടികൊഴിച്ചിലിനു വഴികൾ പലതു പരീക്ഷിച്ചു മടുത്തോ? വീട്ടിലും മുറ്റത്തുമുള്ള ചേരുവകൾ കൊണ്ടു തയാറാക്കാവുന്ന ഈ ഹെയർ പാക്കുകൾ പരീക്ഷിച്ചാൽ മറ്റു പൊടിക്കൈകൾ തേടേണ്ടി വരില്ല.  

∙ കാൽ കപ്പ്  ഉലുവ വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേന്നു രാവിലെ ഇതു നന്നായി ഞെരടിയെടുക്കുക. ഇതിൽ കറ്റാർവാഴ കാമ്പ് യോജിപ്പിച്ചു തലയിൽ പുരട്ടുക. 15 മിനിറ്റിനുശേഷം കഴുകാം. 

∙ 10–15  ചുവന്നുള്ളി അരച്ചെടുത്തതിൽ ഒരു മുട്ടയുടെ വെള്ള കൂടി ചേർത്തു തലയിൽ പുരട്ടാം. 20 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.

∙ തലേദിവസത്തെ കഞ്ഞിവെള്ളം എടുത്തുവയ്ക്കുക. അതിന്റെ തെളി നീക്കി ബാക്കി തലയിൽ പുരട്ടി രണ്ടു മിനിറ്റ് മസാജ് ചെയ്യാം. 20 മിനിറ്റിനുശേഷം കഴുകാം.

∙ കാൽ കപ്പ് മുരിങ്ങയില അരച്ചതിൽ പതിവായി തലയിൽ പുരട്ടുന്ന ഒരു വലിയ സ്പൂൺ എണ്ണ ചേർത്തു യോജിപ്പിക്കുക. ഇതു തലയിൽ പുരട്ടി 15 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകാം. 

∙ തലേന്നു കുതിർത്തുവച്ച കാൽ കപ്പ് ഉലുവ അരച്ചതിൽ രണ്ടു ചെമ്പരത്തിപ്പൂവും നാലു  ചെമ്പരത്തി ഇലയും രണ്ടു വലിയ സ്പൂൺ തൈരും ചേർത്തു യോജിപ്പിക്കുക. ഈ മാസ്ക് തലയിൽ അണിഞ്ഞ് 20 മിനിറ്റിനു ശേഷം  ഷാംപൂ ചെയ്തു കഴുകാം.

രഞ്ജു രഞ്ജിമാർ, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്, ഡോറ ബ്യൂട്ടി വേൾഡ്, അങ്കമാലി

Tags:
  • Glam Up
  • Beauty Tips