Tuesday 11 January 2022 12:51 PM IST : By സ്വന്തം ലേഖകൻ

പച്ചനെല്ലിക്കയും തൈരും ചേർത്തരച്ച കൂട്ട്; താരൻ അകറ്റി മുടി കരുത്തോടെ വളരും, വീട്ടിലുണ്ടാക്കാം ഹെയർ മാസ്ക്

hair-amla34

മുടി കൊഴിച്ചിൽ തടയാനും താരൻ അകറ്റാനും മുടി കരുത്തോടെ വളരാനും പച്ചനെല്ലിക്ക ഉപയോഗിച്ച് തയാറാക്കാവുന്ന മൂന്ന് ഹെയർ മാസ്ക്കുകൾ ഇതാ.. 

പച്ചനെല്ലിക്ക- ചീവയ്ക്ക 

മൂന്നോ നാലോ പച്ചനെല്ലിക്ക, ചീവയ്ക്ക ഇവയെടുക്കുക. രണ്ടിന്റെയും ഉള്ളിലെ കുരു കളഞ്ഞതിനു ശേഷം ഒരു രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. ശേഷം ഇവ രണ്ടും കൂടി അരച്ചെടുത്ത് തലയോട്ടിയിൽ പുരട്ടുക. രണ്ട് മണിക്കൂറിനു ശേഷം കഴുകുക. ഷാംപൂ ഉപയോഗിക്കരുത്. 

നെല്ലിക്ക- തൈര് 

രണ്ട് നെല്ലിക്ക കുരു കളഞ്ഞ് അരച്ചെടുക്കുക. ഇതിൽ അൽപം തൈരു ചേർത്ത് തലയോട്ടിയിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. താരനകറ്റാനും മുടികൊഴിച്ചിനും ഈ ഹെയർപാക്ക് വളരെ നല്ലതാണ്.

നെല്ലിക്ക- കറിവേപ്പില 

ഒന്നുരണ്ട് നെല്ലിക്ക കുരുകളഞ്ഞ ശേഷം അഞ്ചാറുതണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിക്കുക. ഉണങ്ങിയതിനു ശേഷം വീര്യം കുറഞ്ഞ ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.

Tags:
  • Glam Up
  • Beauty Tips