30 വയസ്സിന് ശേഷം ചർമസംരക്ഷണത്തിൽ മാത്രമല്ല, മുടിയുടെ സംരക്ഷണത്തിലും ശ്രദ്ധ വേണം. പ്രശ്‌നങ്ങൾ അനുസരിച്ച് പ്രോട്ടീൻ ഹെയർ മാസ്‌ക്, മോയിസ്‌ചർ റിച്ച് ഹെയർ മാസ്‌ക് എന്നിങ്ങനെ മാസ്‌കുകൾ രണ്ടാഴ്ചയിലൊരിക്കൽ ഉപയോഗിക്കണം. വീട്ടിൽ സ്വയം തയാറാക്കുന്ന ഹെയർ മാസ്കുകളും പരീക്ഷിക്കാം.
∙ മുടിയുടെ ആരോഗ്യം കാക്കുന്ന ഭക്ഷണം കഴിക്കുന്നതിനൊപ്പം ഹെ യർ സപ്ലിമെന്റ്സ് ഡോക്ടറുടെ നി ർദേശത്തോടെ കഴിച്ചുതുടങ്ങാം. സി ങ്ക്, ബയോട്ടിൻ, വൈറ്റമിൻ ഇ, ഡി, ഒ മേഗ ത്രീ ഫാറ്റി ആസിഡ് എന്നിങ്ങനെ മുടി വളരാനും കരുത്തോടെയിരിക്കാനുമുള്ള പോഷകങ്ങൾ അ ടങ്ങിയ സപ്ലിമെന്റ്സ് ഉണ്ട്.
∙ മുടിയിൽ അധികം വെയിൽ ഏറ്റാൽ മുടി കൊഴിച്ചിൽ, അകാല നര എന്നിവ വരാം. അതിനാൽ ശ്രദ്ധിക്കാം.
∙ പ്രായം എത്ര കഴിഞ്ഞാലും ഹെയർ സ്‌റ്റൈലിൽ മാറ്റം വരുത്താൻ മടിക്കരുത്. പുതിയ രീതിയിൽ മുടി വെട്ടാം, കളർ ചെയ്യാം അങ്ങനെ സ്വയം സ്നേഹിച്ച് കാലത്തിനൊത്തു മുന്നോട്ടു പോകാം.
മുടിയഴകു നൽകും ആഹാരം
∙ അയൺ, ഫോളേറ്റ്, വൈറ്റമിൻ എ, സി എന്നിവയടങ്ങിയ ചീര ശിരോചർമത്തിന്റെ ആരോഗ്യം കാക്കും. മുടികൊഴിച്ചിൽ തടയും. മുരിങ്ങയില കഴിക്കുന്നതും നല്ലതാണ്.
∙ ആരോഗ്യമുള്ള മുടിയിഴകൾക്കു പ്രോട്ടീനും ബയോട്ടിനും ആവശ്യമാണ്. ഈ പോഷകങ്ങൾ മുടിക്കു ലഭിക്കാൻ എല്ലാ ദിവസവും രണ്ടു മുട്ടയുടെ വെള്ള കഴിക്കുക. ചിക്കൻ, പാൽ ഉൽപന്നങ്ങൾ, പയറുപരിപ്പു വർഗങ്ങൾ എന്നിവ കഴിക്കുന്നതും നല്ലതാണ്.
∙ ബദാം, വോൾനട്ട്, ചിയ സീഡ്സ്, ഫ്ലാക്സ് സീഡ്സ്, മത്തൻ വിത്ത് തുടങ്ങിയ നട്സുകളിലും വിത്തുകളിലും മുടിക്കു വേണ്ട പോഷകങ്ങളായ ഒമേഗ ത്രീ ഫാറ്റി ആ സിഡ്സ്, സിങ്ക്, വൈറ്റമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്.
∙ ശിരോചർമത്തിന് ആരോഗ്യമുണ്ടെങ്കിലേ മുടിയുടെ ചുവടുഭാഗം കരുത്തുറ്റതാകൂ. അതുകൊണ്ട് താരനും വരൾച്ചയും അകറ്റി ശിരോചർമം ആരോഗ്യമുള്ളതാക്കാൻ ബീറ്റാകരോട്ടിനും വൈറ്റമിൻ എയും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്.