Thursday 27 February 2020 04:20 PM IST

കോളജിൽ തിളങ്ങാൻ, ട്രഡീഷനൽ വെയറിനൊപ്പം ഇണങ്ങുന്ന മനോഹരമായ ഹെയർ സ്റ്റൈൽ!

Lakshmi Premkumar

Sub Editor

ethnic-hair-style2 ഫോട്ടോ: സരിൻ രാംദാസ്, വിവരങ്ങൾക്ക് കടപ്പാട്: സബിത സാവരിയ, സാവരിയ മേക്കോവേഴ്സ്, തൃപ്പൂണിത്തുറ

മുടിയിൽ പുതിയൊരു സ്റ്റൈൽ പരീക്ഷിച്ചാൽ പിന്നെ, എന്തൊരു മാറ്റമാണ്.  പക്ഷേ, പതിവായി കെട്ടുന്ന രീതി, വകഞ്ഞിടുന്ന സൈഡ്... ഇതൊക്കെ ഒന്നു മാറ്റി നോക്കാൻ വലിയ ടെൻഷനും. പുതിയ സ്റ്റൈൽ മുഖത്തിന്  ഇണങ്ങുമോ? അണിയുന്ന വസ്ത്രവുമായി ഹെയർ സ്റ്റൈൽ മാച്ചാകുമോ? സ്ഥിരം സ്റ്റൈൽ മാറിയാൽ കോൺഫിഡൻസ് പോകുമോ? ഇങ്ങനെ ഒക്കെ ചിന്തിച്ച് പരീക്ഷണങ്ങളെ മാറ്റി നിർത്തേണ്ട. എളുപ്പത്തിൽ ചെയ്യാവുന്ന, കോളജിൽ പോകുമ്പോൾ പരീക്ഷിക്കാവുന്ന മനോഹരമായൊരു ഹെയർ സ്റ്റൈൽ ഇതാ... 

_ARI5480

കോളജിൽ എത്‌നിക് ലുക്ക്  

1. ട്രഡീഷനൽ വെയറിനൊപ്പം ഇണങ്ങുന്ന ഹെയർ സ്റ്റൈലാണിത്. മുടിയുടെ ഉള്ള് കുറവുള്ളവർക്ക് ഹെയർ അറ്റാച്ച്മെന്റും (എൻകേൾ അറ്റാച്ച്മെന്റ്, സ്ട്രൈറ്റൻ ഹെയർ അറ്റാച്ച്മെന്റ്) ഉപയോഗിക്കാം. ആദ്യം മുടി നന്നായി ചീകി വിടർത്തിയിടാം. 

2. രണ്ടു ചെവിയുടേയും വശങ്ങളിൽ നിന്നും മുടി പകുത്ത് മുകളിലേക്കു കെട്ടാം. അതിനു ശേഷം താഴേക്ക് കിടക്കുന്ന മുടിയിൽ  കുളിപ്പിന്നൽ പിന്നി എക്സ്റ്റൻഷൻ അറ്റാച്ച് ചെയ്യാം.   

ethnic-hair-style3

3. മുകളിൽ പാതിയെടുത്ത് പുട്ട്അപ് ചെയ്ത മുടി അഴിച്ച് നന്നായി ചീകിയ ശേഷം ലൈറ്റായി ഹെയർ സ്പ്രേ നൽകാം. വശങ്ങളിലേക്ക് ഹംബ് ചെയ്യുമ്പോൾ കൃത്യമായി ഇരിക്കാനാണിത്. അതിനു ശേഷം മുടി ഒരു വശത്തേക്ക് ചീകിയൊതുക്കാം.  

4. ലൂസായി വേണം മുടി പിന്നാൻ. പിറകിലേക്കോ  ഹെയർ ഹംബ് എടുത്തിരിക്കുന്ന അതേ സൈഡിലേക്കോ മുടി പിന്നികെട്ടാം.  മുഖം ഹൈലൈറ്റ് ചെയ്യാൻ ഹംബിന്റെ എതിർ ഭാഗത്ത് ചെറിയൊരു കേൾ നൽകാം. 

_ARI5496
Tags:
  • Hair Style
  • Glam Up