മുട്ടോളമെത്തുന്ന മുടിയാണ് പെൺകുട്ടികളുടെ സൗന്ദര്യമെന്ന് പഴമക്കാർ പറയും. നീളം കുറഞ്ഞാലും മുടിക്ക് കരുത്തും ആരോഗ്യവും ഉണ്ടാകണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. അതിന് ഒരു ഉത്തമ ഉപാധിയാണ് ഹെന്ന എന്ന കണ്ടീഷനർ. ഇതൊരു ഹെർബൽ ട്രീറ്റ്മെന്റാണ്. മുടികൊഴിച്ചിൽ, താരൻ ഇവയെ ഒരു പരിധി വരെ തടയാൻ ഹെന്ന സഹായിക്കും.
തലയോട്ടിക്കും മുടിക്കും ആരോഗ്യം നിലനിർത്തുകയും തണുപ്പ് പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഹെന്ന മുടിക്കു മുകളിൽ അൾട്രാ വയലറ്റ് പ്രൊട്ടക്ഷൻ ആയി സഹായിക്കുന്നു. മാർക്കറ്റിൽ ലഭ്യമായ ഹെന്നകളിൽ മിക്കവയിലും കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് വീട്ടിൽ തന്നെ പൊടിച്ചുണ്ടാക്കി ഹെന്ന ചെയ്യാവുന്നതാണ്.
ഹെന്നയുടെ ഗുണങ്ങൾ
∙ മുടികൊഴിച്ചിൽ, താരൻ ഇവയെ ഒരു പരിധി വരെ തടയുന്നു
∙ തലയോട്ടിയ്ക്ക് തണുപ്പ് പ്രദാനം ചെയ്യുന്നു
∙ മുടിക്ക് പൊലിപ്പം തോന്നാൻ സഹായിക്കുന്നു
∙ മുടി വളരാൻ സഹായിക്കുന്നു
∙ മുടിക്കും തലയോട്ടിക്കും ആരോഗ്യം പ്രദാനം ചെയ്യുന്നു
∙ തൈര്, ഒലിവ് ഓയിൽ എന്നിവ ചേർത്ത് തലയോട്ടിയിൽ പിടിപ്പിക്കുന്നത് നല്ലൊരു കണ്ടീഷനറാണ്
∙ മുടിയുടെ നര ഒഴിവാക്കാനും ഇത് ഉത്തമോപാധിയാണ്. നരച്ച മുടിയുടെ നിറം ഇതുവഴി മാറിക്കിട്ടും.
ദോഷങ്ങൾ
∙ തുമ്മൽ പോലുള്ള അലർജി ഉള്ളവർ ഹെന്ന ഉപയഗിക്കാതിരിക്കുകയാകും നല്ലത്.
∙ തണുപ്പ് കൂടുമ്പോൾ ചിലരിൽ ചിലതരം തടിപ്പുകൾ വരാൻ സാധ്യതയുണ്ട്.
∙ കെമിക്കലുകൾ അടങ്ങിയ ഹെന്ന ആണെങ്കിൽ അലർജി ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.