Tuesday 20 October 2020 10:56 PM IST

പാചക വ്ലോഗ് മില്യൺ കടന്നു, പ്രേക്ഷകർക്ക് സമ്മാനമായി ലക്ഷ്മി നായരുടെ പുതിയ ട്രാവൽ വ്ലോഗ് ചാനൽ! ആദ്യ വി‍ഡിയോ തകർപ്പൻ ഹിറ്റ്

Ammu Joas

Senior Content Editor

lakshmi-nair-vlog

ചാനൽ തുടങ്ങി രണ്ടു വർഷം തികഞ്ഞിട്ടില്ല. അതിനു മുൻപേ ഒരു മില്യൺ ആരാധകരെ സ്വന്തമാക്കി പാചകവിദഗ്ധ ലക്ഷ്മി നയരുടെ LN Vlogs എന്ന യൂട്യൂബ് ചാനൽ. മധുരവും എരിവും നിറയുന്ന പാചക വിഡിയോസ് മാത്രമല്ല, മോട്ടിവേഷൻ സെഗ്‌മെന്റ്, ബ്യൂട്ടി വ്ലോഗസ്, പേഴ്സണൽ വ്ലോഗ്സ് തുടങ്ങി 335 വിഡിയോസ് ഉണ്ട് ഈ ചാനലിൽ. വൺ മില്യൺ ആഘോഷത്തിനൊപ്പം ഒരു പുതിയ ചാനൽ കൂടി ആരംഭിച്ചിരിക്കുകയാണ് ലക്ഷ്മി നായർ. യാത്രാവിശേഷങ്ങൾ പങ്കിടുന്ന ‘ലക്ഷ്മി നായർസ് ട്രാവൽ വ്ലോഗ്സ്’.

‘‘കുക്കറി ഷോകളിലൂടെയും യാത്രാ പരിപാടികളിലൂടെയുമാണ് ആളുകൾ എന്നെ അറിയുന്നതും സ്നേഹിക്കുന്നതും. രണ്ടും ഞാൻ വളരെ ആസ്വദിച്ച് ചെയ്യുന്ന കാര്യങ്ങളാണ്. കുക്കറി ചാനലിനു ശേഷം ട്രാവൽ ചാനൽ തുടങ്ങിയതും അതിനാലാണ്. ഓരോ സ്ഥലങ്ങളിലെയും കാഴ്ചകൾ, ടൂറിസ്റ്റ് സ്പോട്സ്, നിവാസികളുടെ ജീവിതശൈലി, ഭക്ഷണപ്പെരുമ എന്നിങ്ങനെ വിശേഷങ്ങൾ ഏറെയുണ്ടാകും ട്രാവൽ വ്ലോഗ്സിൽ.’’ പുതിയ യൂട്യൂബ് ചാനലിനെ പറ്റി ലക്ഷ്മി നായർ.

Tags:
  • Spotlight