Wednesday 22 June 2022 03:27 PM IST

‘ഐലൈനറിലും ഐഷാഡോയിലും മാത്രമല്ല, മസ്കാരയിലുമുണ്ട് നിറങ്ങൾ’; മസ്കാര അണിയുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Ammu Joas

Senior Content Editor

muscara5567778

മുഖ സൗന്ദര്യത്തിന് കൺപീലികള്‍ മനോഹരമാക്കി സൂക്ഷിക്കണം. കണ്ണുകൾ താമരമൊട്ടു പോലെ വിരിയാൻ പീലിയഴക് കൂടിയേ തീരൂ. കൺപീലികളുടെ മോടി കൂട്ടി മുഖം സുന്ദരമാക്കാൻ വേണ്ടതെല്ലാം അറിഞ്ഞാലോ...

കൺപീലികളുടെ കരുതൽ

∙ കൺപീലികൾ വൃത്തിയാക്കാൻ ഐ ലാഷസ് കോംബ് വാങ്ങാം. അല്ലെങ്കിൽ പഴയ മസ്കാരയുടെ ബ്രഷ് കഴുകി വൃത്തിയാക്കി പീലികൾ ബ്രഷ് ചെയ്യാൻ ഉപയോഗിക്കാം.

∙ മൂന്നു തുള്ളി ആവണക്കെണ്ണയിൽ രണ്ടു തുള്ളി വെളിച്ചെണ്ണ യോജിപ്പിച്ച് കൺപീലിയിൽ പുരട്ടിയശേഷം ഉറങ്ങാം. പീലി കരുത്തോടെ വളരും.

∙ ഗ്രീൻ ടീ പുരട്ടുന്നത് കൺപീലികള്‍ ആരോഗ്യത്തോടെ വളരാൻ സഹായിക്കും.

∙ മുട്ടവെള്ള അടിച്ചുപതപ്പിച്ചതിൽ നിന്ന് അൽപമെടുത്ത് രണ്ടു തുള്ളി ബദാം എണ്ണ ചേർത്ത് യോജിപ്പിക്കുക. ഇത് പീലിയിൽ ബ്രഷ് ചെയ്യാം. പീലി കൊഴിയുന്നത് നിൽക്കും. 

∙ ഒരു വൈറ്റമിൻ ഇ കാപ്സ്യൂൾ പൊട്ടിച്ച് കൺപോളയിൽ ഒരു മിനിറ്റ് മസാജ് ചെയ്യുക. ശേഷം അൽപം കൺപീലിയിലും പുരട്ടുക. മസാജ് ചെയ്യുമ്പോൾ രക്തയോട്ടം വർധിച്ച് കൺപീലി വളരുമെന്നത് അധികഗുണമാണ്.

∙ പതിവായി കൺപീലിയിലും കൺപോളയിലും പെട്രോളിയം ജെല്ലി പുരട്ടുന്നത് പീലികളുടെ വളർച്ച കൂട്ടുന്ന സിംപിൾ ടെക്നിക് ആണ്.

eye44442

മസ്കാര അണിയുമ്പോൾ

∙ മസ്കാര മൂന്നു കോട്ട് അണിഞ്ഞാൽ നല്ല കട്ടിയുള്ള കൺപീലികൾ സ്വന്തമാക്കാം. അൽപം പെട്രോളിയം ജെല്ലി പുരട്ടിയശേഷം മസ്കാര അണിഞ്ഞാൽ പീലികൾ വരണ്ടുപോകില്ല, നല്ല തിളക്കവും ലഭിക്കും.

∙ ഐ ലാഷ് കേളർ മസ്കാര അണിയും  മുൻപ് വേണം ഉപയോഗിക്കാൻ. മസ്കാരയുള്ള പീലികൾ കേൾ ചെയ്യാൻ ശ്രമിച്ചാൽ കൺപീലി കൊഴിഞ്ഞു പോകാനിടയുണ്ട്.

∙ കട്ടിയുള്ള ഫാൾസ് ഐ ലാഷസും നേർത്ത നാചുറൽ ലുക് നൽകുന്ന കൺപീലികളും വിപണിയിലുണ്ട്. ആവശ്യവും അവസരവും അനുസരിച്ചു വാങ്ങി വയ്ക്കാം. ഫാൾസ് ഐ ലാഷസ് വീണ്ടും ഉപയോഗിക്കാം, അതിനാൽ ഇവ അടർത്തി മാറ്റി വൃത്തിയായി തന്നെ സൂക്ഷിക്കണം.

∙ ഐലൈനറിലും ഐഷാഡോയിലും മാത്രമല്ല മസ്കാരയിലുമുണ്ട് നിറങ്ങൾ. കറുത്ത മസ്കാര ഇട്ടശേഷം പീലിയുടെ അറ്റത്ത് മാത്രം നിറമുള്ള മസ്കാര പുരട്ടിയാൽ വ്യത്യസ്ത ലുക് കിട്ടും.

വിവരങ്ങൾക്കു കടപ്പാട്: ശോഭ കുഞ്ചൻ, ലിവ് ഇൻ സ്റ്റൈൽ, കൊച്ചി

Tags:
  • Glam Up
  • Beauty Tips