ചര്‍മം തിളങ്ങാന്‍ ഏറെ ഔഷധഗുണമുള്ള ആര്യവേപ്പ് വളരെ നല്ലതാണ്. മുഖക്കുരു വരുന്നത് തടഞ്ഞ് ചർമത്തിന് ആരോഗ്യം തിളക്കവും നൽകാന്‍ ആര്യവേപ്പ് സഹായിക്കും. ഏതു ചർമത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ആര്യവേപ്പ് ഫെയ്‌സ് മാസ്കുകൾ പരിചയപ്പെടാം.
വരണ്ട ചർമമുള്ളവർക്ക്
∙ ആര്യവേപ്പ്, തേൻ, പാൽ
ആര്യവേപ്പില അരച്ചു പേസ്റ്റ് രൂപത്തിലാക്കിയത് രണ്ടു ടേബിൾസ്പൂൺ, ഒരു ടേബിൾസ്പൂൺ തേൻ, ഒന്നര ടേബിൾസ്പൂൺ പാൽ. ഇത്രയും ചേരുവകൾ യോജിപ്പിച്ചു മുഖത്തു തേയ്ക്കാം. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
എണ്ണമയമുള്ള ചർമത്തിന്
∙ ആര്യവേപ്പ്, മുൾട്ടാണി മിട്ടി, യോഗർട്ട്
രണ്ടു ടേബിൾസ്പൂൺ ആര്യവേപ്പില പേസ്റ്റ്, ഒരു ടേബിൾസ്പൂൺ തൈര്, മുക്കാല്‍ ടേബിൾസ്പൂൺ മുൾട്ടാണി മിട്ടി, അര ടേബിൾസ്പൂൺ റോസ്‌വാട്ടർ എന്നിവ യോജിപ്പിക്കുക. മുഖത്തു പുരട്ടി 10 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
മുഖക്കുരു ഉള്ളവർക്ക്
∙ ആര്യവേപ്പ്, മഞ്ഞൾ, ടീ ട്രീ ഓയിൽ
രണ്ടു ടേബിൾസ്പൂൺ ആര്യവേപ്പില പേസ്റ്റ്, ഒരു തുള്ളി ടീ ട്രീ ഓയിൽ, ഒരു ടീസ്പൂൺ മഞ്ഞൾ എന്നിവ യോജിപ്പിക്കുക. മുഖക്കുരു ഉള്ള ഭാഗങ്ങളിൽ മാത്രം പുരട്ടുക. തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.