മുഖക്കുരുവിനും ചര്‍മത്തിലുണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ഔഷധഗുണം ഏറെയുള്ള ആര്യവേപ്പ്. ആര്യവേപ്പ് കൊണ്ടുള്ള പ്രകൃതിദത്ത മാർഗങ്ങള്‍ ചർമസംരക്ഷണത്തിന് ഉപയോഗിക്കുന്നവരില്‍ പ്രശസ്ത സിനിമാതാരങ്ങളുമുണ്ട്. ഒരിക്കല്‍ ബോളിവുഡ് സുന്ദരി അനുഷ്ക ശർമ ഒരു ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരുന്നു. ആര്യവേപ്പ് കൊണ്ടുള്ള ഫെയ്സ്പാക് ആണ് അനുഷ്ക ഉപയോഗിക്കാറുള്ളത്.
ആര്യവേപ്പ് ഫെയ്സ്പാക് തയാറാക്കുന്ന വിധം
ആവശ്യമുള്ള വസ്തുക്കൾ
ആര്യവേപ്പില പൊടിച്ചത് രണ്ടു സ്പൂൺ, തൈര് ഒരു സ്പൂൺ, റോസ് വാട്ടർ ഒരു സ്പൂൺ, ഏതാനും തുള്ളി പാൽ
തയാറാക്കേണ്ട വിധം
മുകളില്‍ പറഞ്ഞ ചേരുവകൾ എല്ലാം ചേർത്ത് കുഴമ്പു രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടിയശേഷം ഉണങ്ങുമ്പോൾ കഴുകിക്കളയാം. ചര്‍മത്തിന്റെ തിളക്കവും മിനുസവും നിലനിർത്താൻ ഈ ഫെയ്സ്പാക് സഹായിക്കും.