Thursday 14 September 2023 03:19 PM IST : By സ്വന്തം ലേഖകൻ

ചർമത്തിലെ എണ്ണമയം ഇല്ലാതാക്കി മുഖക്കുരുവും കറുത്തപാടുകളും അകറ്റാം; സൂപ്പര്‍ ഫെയ്സ്പാക്കുകള്‍

multani-mitty65fglamup

ചർമത്തിലെ എണ്ണമയം മാറ്റി മുഖക്കുരുവും കറുത്തപാടുകളും മാറാന്‍ ഒരു ചെറിയ പൊടിക്കൈ പ്രയോഗിച്ചാൽ മതി. ചർമത്തിൽ അധികമുള്ള എണ്ണമയം നീക്കി ചർമത്തിലടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ ഇല്ലാതാക്കാന്‍ മൂന്നു മുൾട്ടാനി മിട്ടി ഫെയ്സ്പാക്കുകള്‍ ഇതാ.. 

പനിനീർ- മുൾട്ടാനി മിട്ടി മിശ്രിതം

ഒരു ചെറിയ കപ്പിൽ മുൾട്ടാനി മിട്ടിയെടുക്കുക. അതിൽ രണ്ട് ടേബിൾ സ്പൂൺ റോസ്‌വാട്ടർ ഒഴിക്കുക. ഇവ നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്തിടുക. നന്നായി ഉണങ്ങിക്കഴിയുമ്പോൾ മുഖം കഴുകാം. ചർമത്തിലടിഞ്ഞു കൂടുന്ന അഴുക്കിനെ നീക്കം ചെയ്യുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ പനിനീരിൽ അടങ്ങിയിട്ടുണ്ട്. മുൾട്ടാനി മിട്ടിയുമായി ചേർന്നാൽ ചർമത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് പനിനീരിനുണ്ട്. ചർമത്തിലെ അധികമുള്ള എണ്ണമയം നീക്കി ചർമം കൂടുതൽ മൃദുലവും മനോഹരവുമാക്കാൻ മുൾട്ടാനിമിട്ടി– പനിനീർ ഫെയ്സ്പാക്കുകൾ സഹായിക്കും.

മുൾട്ടാനി മിട്ടി- തക്കാളി ഫെയ്സ്പാക്ക്

രണ്ട് സ്പൂൺ തക്കാളി നീര്, രണ്ട് സ്പൂൺ മുൾട്ടാനി മിട്ടി, ഒരു സ്പൂൺ ചന്ദനപ്പൊടി, ഒരു സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ യോജിപ്പിച്ച് മൃദുവായ ഒരു മിശ്രിതം തയാറാക്കണം. അത് മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമത്തിലെ കറുത്തപാടുകളെ അകറ്റാനുമുള്ള സൂപ്പർ ഫെയ്സ്പാക്കാണ് മുൾട്ടാനി മിട്ടി- തക്കാളി ഫെയ്സ്പാക്ക്. 

കറുവാപ്പട്ട– മുൾട്ടാനി മിട്ടി ഫെയ്സ്പാക്ക്

മുഖത്തെ കറുത്തപാടുകളെ തുരത്താനുള്ള വഴി തേടുന്നവർക്ക് ഉപയോഗിക്കാവുന്നതാണ് കറുവാപ്പട്ട– മുൾട്ടാനിമിട്ടി ഫെയ്സ്പാക്ക്. രണ്ട് ടേബിൾ സ്പൂൺ മുൾട്ടാനി മിട്ടി, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ കറുവാപ്പട്ട, ഒരു ടേബിൾസ്പൂൺ നാരങ്ങാനീര്, ഒരു നുള്ള് ഉപ്പ് ഇവ യോജിപ്പിച്ച് തയാറാക്കിയ മാസ്ക് ധരിക്കുക. ഫെയ്സ്പാക്ക് ഉണങ്ങിത്തുടങ്ങുമ്പോൾ ധാരാളം വെള്ളമുപയോഗിച്ച് ഈ മാസ്ക് നീക്കം ചെയ്യാം. 

Tags:
  • Glam Up
  • Beauty Tips