ADVERTISEMENT
മുഖക്കുരു ഉള്ളതു കൊണ്ട് മുഖത്ത് തുളസിനീരു പുരട്ടാറുണ്ട്. നാരങ്ങാനീരും തേനും യോജിപ്പിച്ചും മുഖത്തു പുരട്ടും. രക്തചന്ദനത്തിനൊപ്പം പാൽപാട അല്ലെങ്കിൽ തേൻ യോജിപ്പിച്ചും പുരട്ടും. അൽപം ഉണങ്ങുമ്പോൾ കഴുകും. പപ്പായപ്പഴവും ഒാറഞ്ചും മുഖത്തുരസും. മേക്കപ് മാറ്റി തക്കാളി കൊണ്ടും മുഖത്തുരസാറുണ്ട്. ഉരുളക്കിഴങ്ങ് പേസ്റ്റിൽ തേനും ചിലപ്പോൾ തൈരും ചേർത്ത് മുഖത്തു പുരട്ടും. ശുദ്ധ വെളിച്ചെണ്ണയിൽ രണ്ടു സ്പൂൺ ആവണക്കെണ്ണ ചേർത്ത് ഹോട്ട് ഒായിൽ മസാജ് ചെയ്യും. നേന്ത്രപ്പഴം ഉടച്ച് അതിൽ മുട്ട വെള്ളയും ഒരു സ്പൂൺ എണ്ണയും ചേർത്ത് യോജിപ്പിച്ചും മുടിയിൽ തേയ്ക്കും.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT