സ്കിൻ കെയർ റുട്ടീൻ പാലിച്ചിട്ടും ഫലം കാണുന്നില്ലെങ്കിൽ എവിടെയാകാം പാളുന്നത്? ചർമത്തിന്റെ സ്വഭാവം മനസ്സിലാക്കി വേണം സ്കിൻ കെയർ റുട്ടീന്‍ തീരുമാനിക്കേണ്ടത്.
ചര്‍മത്തിന്റെ സ്വഭാവം അറിയാം
ചർമത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ സഹായിക്കുന്ന ടെസ്റ്റ് ആണ് ബ്ലോട്ടിങ് ഷീറ്റ് മെത്തേഡ്. ഒരു ബ്ലോട്ടിങ് പേപ്പറെടുത്ത് മുഖത്തിന്റെ പല ഭാഗത്തു തൊടുക. ശേഷം ഈ പേപ്പർ സൂര്യ പ്രകാശത്തിൽ കാണിക്കുക. പേപ്പറിൽ എണ്ണമയം കാണുകയാണെങ്കില്‍ ‘ഓയിലി സ്കിൻ’ ആണെന്നും തീരെ എണ്ണമയമില്ലെങ്കിൽ ‘ഡ്രൈ സ്കിൻ’ ആണെന്നും മനസ്സിലാക്കാം. എന്നാൽ പേപ്പറിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് എണ്ണമയമെങ്കിൽ ‘കോമ്പിനേഷൻ സ്കിൻ’ ആയും കുറച്ച് എണ്ണമയേ ഉള്ളുവെങ്കിൽ ‘നോർമൽ സ്കിൻ’ ആയും കരുതാം. ചർമത്തിൽ ചൊറിച്ചിലോ മറ്റ് അസ്വസ്ഥതയോ അനുഭവപ്പെട്ടാൽ അതിനെ സെൻസിറ്റീവ് സ്കിൻ ആയും പരിഗണിക്കണം.
തെറ്റ് പറ്റാതെ ചർമപരിപാലനം
∙ എക്സ്ഫോളിയേഷൻ അമിതമാകുന്നുണ്ടോ? മൃതകോശങ്ങൾ നീക്കം ചെയ്യുന്നത് ചർമപരിപാലനത്തിനു ‘വളരെ ആവശ്യമാണ്’ എന്ന ധാരണ വേണ്ട. മാസത്തിൽ ഒരു തവണ മതി എക്സ്ഫോളിയേഷൻ. അധികമായാൽ ചർമം അസ്വസ്ഥമാകാം.
∙ സൗന്ദര്യവർധക ഉൽപന്നങ്ങൾ ഇടയ്ക്കിടെ മാറ്റി മാറ്റി ഉപയോഗിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ അതു ചർമത്തെ ദോഷമായി ബാധിക്കും. നിങ്ങളുടെ ചർമത്തിന് ഒരു ഉൽപന്നം ഇണങ്ങുന്നുവെങ്കിൽ അതുതന്നെ പതിവായി ഉപയോഗിക്കുക. സുഹൃത്തു പറഞ്ഞതുകൊണ്ടോ സോഷ്യൽ മീഡിയയിൽ കണ്ടതുകൊണ്ടോ പുതിയ സൗന്ദര്യവർധകങ്ങൾ പരീക്ഷിക്കേണ്ടതില്ല.
∙ ഹയലറൂണിക് ആസിഡ് വരണ്ട ചർമത്തിലാണോ പുരട്ടുന്നത്? ചർമത്തിനു ജലാംശം നൽകുന്നതാണ് ഹയലറൂണിക് ആസിഡ്. ഇത് എപ്പോഴും നനവുള്ള മുഖത്തു വേണം പുരട്ടാൻ. അല്ലെങ്കിൽ ച ർമം കൂടുതൽ വരണ്ടതാകാം.
∙ സൺസ്ക്രീൻ ഫൗണ്ടേഷനോ മോയിസ്ചറൈസറോ മിക്സ് ചെ യ്താണോ പുരട്ടുന്നത് ? എങ്കിൽ ഇനി വേണ്ട. ഇത് സൺസ്ക്രീനിന്റെ ഗുണം കുറയ്ക്കും. മോയിസ്ചറൈസർ പുരട്ടിയശേഷം സ ൺസ്ക്രീൻ. അതു കഴിഞ്ഞ് ഫൗണ്ടേഷൻ അണിയുക.