ADVERTISEMENT

മുഖത്തെ കുരുക്കളകറ്റാൻ കേമമാണ് സ്ട്രോബെറി. വൈറ്റമിൻ സി കൊണ്ടു സമ്പുഷ്ടമായ സ്ട്രോബെറി മുഖക്കുരു പരിഹരിക്കാൻ ഫലപ്രദമാണ്. സാലിസിലിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിലെ സുഷിരങ്ങൾ ശുചിയാക്കി അണുബാധയും മുഖക്കുരുവും തടയാനും ഈ ക്യൂട്ട് ഫ്രൂട്ട് സഹായിക്കും. 

∙ മൂന്നോ നാലോ നോൺ കോട്ടഡ് ആസ്പിരിൻ ഗുളിക പൊടിച്ചത്, ഒരു നാരങ്ങയുടെ നീര്, ഒരു സ്ട്രോബെറി നന്നായി ഉടച്ചത് എന്നിവ ചേർത്തു യോജിപ്പിക്കുക. പഞ്ഞിയുപയോഗിച്ച് ഇതു മുഖത്തു തേച്ചു പിടിപ്പിച്ചു പത്തു മിനിറ്റിനുശേഷം കഴുകാം. കുരുക്കൾ അകന്നു മുഖത്തെ ചർമം തിളങ്ങാൻ ഈ ഫെയ്സ് മാസ്ക് സഹായിക്കും.

ADVERTISEMENT

കരുവാളിപ്പ് മായ്ക്കാം

ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ടു സൂര്യരശ്മികൾ കൊണ്ടുണ്ടാകുന്ന കരിവാളിപ്പും മറ്റും പരിഹരിക്കാൻ സ്ട്രോബെറി സഹായിക്കും. അമിതമായി സൂര്യപ്രകാശമേൽക്കുമ്പോൾ കൊളാജൻ ഫൈബറുകൾ പെട്ടെന്നു പൊട്ടി അകാലത്തിൽ ചുളിവുകൾ വീഴുന്നതു തടയും. ചർമത്തിലെ കരുവാളിപ്പു കുറയ്ക്കാനും സ്ട്രോബെറി മസാജ് മതിയാകും.

ADVERTISEMENT

∙ സ്ട്രോബെറിയും തൈരും ചേർന്ന മിശ്രിതം ചർമത്തിനുള്ള മാന്ത്രിക മരുന്നാണ്. തൈരു തുണിയിൽ കിഴി കെട്ടി വയ്ക്കുക. വെള്ളം വാർന്നു പോയ ശേഷം ഈ കട്ടത്തൈരും സ്ട്രോബെറിയും മിക്സിയിൽ അടിച്ചെടുത്ത് ക്രീം രൂപത്തിലാക്കുക. ഇതു മുഖത്തു തേച്ചു പിടിപ്പിച്ച് അഞ്ചു മിനിറ്റ് കഴിയുമ്പോൾ നന്നായി മസാജ് െചയ്യാം. പത്തു മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകൂ.

കൺതടത്തിലെ കറുപ്പിന്

ADVERTISEMENT

കണ്‍തടങ്ങളിലെ തടിപ്പും കരുവാളിപ്പും മാറ്റി ഉന്മേഷവും സൗന്ദര്യവും നൽകും സ്ട്രോബെറി. നല്ല ആസ്ട്രിൻജന്റായി പ്രവർത്തിക്കാൻ സ്ട്രോബെറിക്കു കഴിയുന്നതു കൊണ്ടാണിത്. ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന എലാജിക് ആസിഡിന്റെയും ഉറവിടമാണ്.

∙ തണുപ്പിച്ച കറ്റാർവാഴ ജെല്ലും സ്ട്രോബെറിയും സമം ചേർത്തു കുഴമ്പാക്കി കൺതടങ്ങളിൽ പുരട്ടാം. ഇതേ മിശ്രിതം ഐസ്ക്യൂബ് രൂപത്തിലാക്കി സൂക്ഷിക്കാനുമാകും.കണ്ണിനു കുളിർമ വേണമെന്നു തോന്നുമ്പോൾ ഈ ഐസ്ക്യൂബ് ഉപയോഗിച്ചു മൃദ്യുവായി തടവാം.

ചുണ്ടിനു നിറം പകരും

മിക്ക ലിപ്ബാമുകൾക്കും സ്ട്രോബെറി ഫ്ലേവറുള്ളതു ശ്രദ്ധിച്ചിട്ടില്ലേ. ചുണ്ടിലെ ചർമം മൃദുവാക്കാനും തിളക്കമേകാനും സ്ട്രോബെറിക്കു കഴിയും. 

∙ സ്ട്രോബെറിയും തേനും ചേർത്ത് അരച്ചു കുഴമ്പുരൂപത്തിലാക്കുക. സോഫ്റ്റ് ബേബി ടൂത്ബ്രഷുപയോഗിച്ച് ഇതു ചുണ്ടിൽ പുരട്ടി സ്ക്രബ് ചെയ്യൂ. ഉണങ്ങിയ ചുണ്ടുകൾ മാറി തിളക്കവും മിനുസവുമുള്ള ചുണ്ടുകൾ സ്വന്തമാക്കാം. ഇതു പതിവായി ചെയ്താൽ ചുണ്ടുകളുടെ നിറം മെച്ചപ്പെടുകയും ചെയ്യും. 

ചർമത്തിന് മൃദുത്വം നൽകും

മുഖം മാത്രമല്ല ശരീരത്തിലെ ചർമം മുഴുവൻ മൃദുലവും തിളക്കമുള്ളതുമാക്കാൻ കുളിക്കും മുൻപു സ്ട്രോബെറി സ്ക്രബ് ഉപയോഗിച്ചാൽ മതി

∙ നാലു സ്ട്രോബെറി ഞെട്ടു കളഞ്ഞ് ഉടച്ചെടുത്തത്, അരക്കപ്പ് ബ്രൗൺ ഷുഗർ പൊടിച്ചത്, കാൽകപ്പ് ബദാം എണ്ണ എന്നിവ യോജിപ്പിച്ച് ശരീരം മുഴുവൻ സ്ക്രബ് ചെയ്യാം. ഇളം ചൂടുവെള്ളത്തിൽ കുളിക്കാം.

ADVERTISEMENT