ADVERTISEMENT

ഇപ്പോൾ കുറച്ചു ദിവസങ്ങളായി നമ്മൾ വെയിലൊന്നും കൊള്ളാതെ ഇരിക്കുകയല്ലേ. ഈ സമയത്ത് അല്പം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെയുള്ള സൗന്ദര്യ പ്രശ്നങ്ങൾ എല്ലാം മറികടക്കാൻ കഴിയും. വീട്ടിൽ ഇഷ്ടം പോലെ സമയവുമുണ്ട്, പുറത്തിറങ്ങി വെയില് കൊള്ളേണ്ട കാര്യവുമില്ല. അപ്പോൾ സൺ‌ ടാനിൽ നിന്ന് തന്നെ തുടങ്ങാം.

1- വീട്ടിലെ തൊടിയിൽ നിന്നും രണ്ടു റോസാപ്പൂക്കൾ അടർത്തി എടുത്ത് നന്നായി അരക്കുക.ഈ മിശ്രിതത്തിലേക്ക് അര സ്പൂൺ നെയ് കൂടി ചേർത്ത് ചുണ്ടിൽ പാക്കാക്കി ഇടാം.ഒരു ഇരുപതു മിനിറ്റു ശേഷം കഴുകി കളഞ്ഞോളു.ചുണ്ടിൽ നേരത്തെ ഉണ്ടായിരുന്ന കറുത്ത പാടികളെല്ലാം പൂർണമായും മാറി കിട്ടും.ഈ പാക്കിലേക്ക് തന്നെ അല്പം വെള്ളം കൂടി ചേർത്ത് മുഖത്തിടുന്നതും മുഖ സൗന്ദര്യം വർധിപ്പിക്കും. ഓയിലി സ്കിൻ ഉള്ളവർ നെയ്ക്കു പകരം വെള്ളം തന്നെ ഉപയോഗിക്കാം.

ADVERTISEMENT

2- തേങ്ങാപാൽ ശരീരത്തിൽ പുരട്ടി കുളിച്ചാൽ ശരീരത്തിന് നല്ല മിനുസം കിട്ടും. ചർമത്തിലെ വരൾച്ച, ചൊറിച്ചിൽ, ചുളിവുകൾ എന്നിവയെല്ലാം അകറ്റാൻ തേങ്ങാപാൽ കുളി സഹായിക്കും.കുളിക്കുന്നതിനു 15 മിനിട്ടുമുന്നെ തേങ്ങാപാൽ അല്പം റോസ് വാട്ടർ കൂടി ചേർത്ത് ദേഹത്ത് പുരട്ടാം. ബോഡി ബട്ടർ ഉപയോഗിക്കുന്നതിന്റെ അതെ ഫലമാണ് നൽകുക.ആഴ്ചയിൽ ഒരു ദിവസമെങ്കിലും തേങ്ങാ പാൽ കുളി ശീലമാക്കാം.

3- വീട്ടിൽ ഇപ്പോൾ പപ്പായ സീസൺ ആണല്ലോ.മുഖത്തും ശരീരത്തിലും ഉപയോഗിക്കാൻ പറ്റിയ ഏറ്റവും നല്ല സൗന്ദര്യ വർധക വസ്തുവാണിത്. ഒരു ചെറിയ കഷ്ണം പഴുത്ത പപ്പായ ഉടച് അതിലേക്ക് രണ്ടു സ്പൂൺ തക്കാളി നീര് കൂടി ചേർത്ത് മുഖത്ത് പുരട്ടാം.അടുപ്പിച്ച് അഞ്ചു ദിവസം ചെയ്‌താൽ സൺ‌ ടാൻ പ്രശ്നം പൂർണമായി മാറി കിട്ടും.

ADVERTISEMENT

4- ഒരു പകുതി നാരങ്ങയുടെ നീരിൽ ഒരു സ്പൂൺ ഗ്ലിസറിനും ഒരു സ്പൂൺ റോസ് വാട്ടറും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതു കൈ കാലുകളിൽ പുരട്ടി ഇരുപതു മിനിറ്റു കഴിയുമ്പോൾ കഴുകി കളയാം. കൈകാലുകളിലെ വരൾച്ച, സൺ ടാൻ കാരണമുണ്ടാകുന്ന നിറ വ്യത്യാസം, ചെരിപ്പിടുന്ന ഭാഗത്ത്‌ ഉണ്ടാകുന്ന നിറഭേദങ്ങൾ എന്നിവയെല്ലാം പൂർണമായി മാറി കിട്ടും.

5- തേയില പൊടിയിൽ ഒരു സ്പൂൺ തേൻ കൂടി ചേർത്ത് നന്നായി വിരലുകളിൽ മസ്സാജ് ചെയ്യുക. ഇടക്കിടെ ഏതെങ്കിലും എണ്ണകൾ ഉപയോഗിച്ച് വിരലുകളില് നഖങ്ങളുടെ തുടക്ക ഭാഗത്ത്‌ മൃദുവായി മസ്സാജ് ചെയ്യുക, ഇവയെല്ലാം കൈകളുടെ സൗന്ദര്യം വർധിപ്പിക്കും.

ADVERTISEMENT
ADVERTISEMENT