ചർമത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ മാറ്റി മുഖസൗന്ദര്യം കാക്കാൻ ചില പ്രകൃതിദത്ത പരിഹാരമാർഗങ്ങള്‍ ഇതാ...
മുഖക്കുരുവിന്
ചർമസംബന്ധമായ പ്രശ്നങ്ങളിൽ എല്ലാവരെയും അലട്ടുന്ന ഒന്നാണ് മുഖക്കുരു. മുഖചർമം എപ്പോഴും വൃത്തിയാക്കി നിർത്തുക എന്നതാണ് മുഖക്കുരു വരാതിരിക്കാൻ ചെയ്യേണ്ടത്. രണ്ട് ടേബിൾ സ്പൂൺ ഫുള്ളേർസ് എർത്ത്, മൂന്ന് ഗ്രാമ്പൂ, രണ്ട് ടേബിൾ സ്പൂൺ ഫ്രഷ് വേപ്പില പേസ്റ്റ്, റോസ് വാട്ടർ എന്നിവ മിക്സ് ചെയ്ത് ചർമത്തിൽ പുരട്ടുക. ഇത് ഡ്രൈ ആയതിന് ശേഷം തണുത്തവെള്ളം കൊണ്ട് കഴുകി കളയുക. ഇത് ദിവസേന ആവർത്തിക്കുക.
കറുത്തപാടുകൾ
കറുത്തപാടുകൾ ചർമത്തിന്റെ ഭംഗി നഷ്ടപ്പെടുത്തും. ഒന്നിടവിട്ട ദിവസങ്ങളിൽ എക്സ്ഫോളിയേഷൻ ചെയ്യുക എന്നതാണ് ഇതില്ലാതാക്കാനുള്ള മാർഗം. 50 ഗ്രാം ചുവപ്പ് മസൂർ പരിപ്പ് പൊടിയും 50 ഗ്രാം ഓട്ട്മീലും 50 ഗ്രാം ഓറഞ്ച് തൊലി പൊടിച്ചതും നന്നായി മിക്സ് ചെയ്ത് ഒരു എയർടൈറ്റ് കണ്ടെയ്‌നറിൽ സൂക്ഷിച്ച് വയ്ക്കുക. ഇതിൽനിന്ന് ഒരു ടേബിൾ സ്പൂൺ ഓരോ പ്രാവശ്യവും എടുത്ത് കുറച്ച് റോസ് വാട്ടർ ചേർത്ത് പേസ്റ്റുണ്ടാക്കി ചർമത്തിൽ പുരട്ടാം. ഡ്രൈ ആകുന്നതിന് ഇത് ഒരു തവണ കൂടിമുഖത്ത് തേച്ച് തണുത്ത വെള്ളം കൊണ്ട് കഴുകി കളയുക.
മുഖത്തെ ചെറുദ്വാരങ്ങൾ
മുഖത്തുണ്ടാകുന്ന ചെറുദ്വാരങ്ങൾ മുഖത്തിന്റെ ഭംഗിയും തിളക്കവും ഇല്ലാതാക്കും. മാത്രമല്ല ബാക്ടീരിയകളുടെ പ്രവർത്തനം മൂലം മുഖക്കുരു ഉണ്ടാകാൻ കാരണമാകുകയും ചെയ്യും. തണുത്ത തക്കാളി പകുതിയാക്കി മുറിച്ച് ചർമത്തിൽ ഇടയ്ക്കിടെ തേയ്ക്കുക. ഇത് ചർമത്തിലെ ചെറുദ്വാരങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും.