Thursday 25 June 2020 11:49 AM IST : By സ്വന്തം ലേഖകൻ

കഷണ്ടിക്കും മുടികൊഴിച്ചിലിനും ജംബൂദ്വയാദിതൈലം, കറുത്ത മുടിക്ക് മാമ്പൂതൈലം; നല്ലമുടിക്ക് 10 നാട്ടുപരിഹാരങ്ങൾ

hair-tradition

കറുത്തിരുണ്ട തലമുടി എങ്ങനെ സ്വന്തമാക്കാം? നല്ല മുടിക്ക് പാരമ്പര്യവും ജനിതകവും മുതൽ ഭക്ഷണം വരെ പല പിൻഘടകങ്ങളുണ്ട്. ശരീരത്തിന്റെ ആേരാഗ്യം മുടിവളർച്ചയെ ബാധിക്കുന്ന ഒന്നാണ്. എന്നാൽ ശിരോചർമത്തിനുമേൽ െെതലം കൊണ്ടോ, ഒൗഷധയുക്തമായ എണ്ണകൾ കൊണ്ടോ നന്നായി തിരുമ്മി രോമകൂപങ്ങൾക്ക് ഉണർവും ഉന്മേഷവും കൊടുത്താൽ തലമുടി പൊഴിയാതിരിക്കും. മുടി നന്നായി വളരും. അതിനുള്ള ചില നാടൻ പ്രയോഗങ്ങൾ മനസ്സിലാക്കാം.

മുടിക്ക് െചമ്പരത്തിപ്പൂവ്

∙ െചമ്പരത്തിപ്പൂവ് – അഞ്ച് ഗ്രാം, െവളിച്ചെണ്ണ – അഞ്ച് എംഎൽ, ൈതര്– മൂന്നു സ്പൂൺ. ഇവ മൂന്നും നന്നായി േചർത്തിളക്കി തലയിൽ േതച്ചുപിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. തലമുടി നന്നായി വളരും.

∙ തേനീച്ച ഉപേക്ഷിച്ചുപോയ കൂട്– 50 ഗ്രാം, റോസാച്ചെടിയുെട ഇല – മൂന്നു പിടി. ഇവ 500 എംഎൽ വെളിച്ചെണ്ണയിൽ േചർത്ത് തിളപ്പിക്കുക. േതനീച്ചയുെട കൂടിന് കറുപ്പ് നിറം ആകുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങിവയ്ക്കുക. ചൂടാറുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കാം. ഇതു തലമുടിയിൽ തേയ്ച്ചാൽ മുടി കിളിർക്കും.കറുപ്പുനിറം വർധിക്കും.

∙ കയ്യോന്നി വെള്ളം ചേർക്കാതെ ഇടിച്ചുപിഴിഞ്ഞ നീരും വെളിച്ചെണ്ണയും സമമെടുത്ത് മൂപ്പിച്ച് കാച്ചി തേയ്ക്കാം.

∙ കറ്റാർവാഴ, നീലയമരിഇല, കറിവേപ്പില എന്നിവ തുല്യ അളവിൽ എടുത്ത് അരച്ച് എണ്ണയിൽ േചർത്തു കാച്ചി തലയിൽ േതക്കാം.

∙ മൈലാഞ്ചിയില അരച്ച് വെളിച്ചെണ്ണയിൽ േചർത്ത് കാച്ചി തലയിൽ േതക്കുക. (1 ലീറ്റർ വെളിച്ചെണ്ണയ്ക്ക് 500 ഗ്രാം മൈലാഞ്ചി)

∙ മോരിൽ കറിവേപ്പില അരച്ചു േചർത്തു ദിവസം നാലു തവണ കുടിക്കുക. മുടി സമൃദ്ധമായി

വളരും. െകാഴിച്ചിൽ നിൽക്കും.

∙ രാമച്ചം, നെല്ലിക്ക ഇവ ഇട്ട് തിളപ്പിച്ചാറിയ വെള്ളം പതിവായി തലയിൽ ഒഴിച്ച് കുളിക്കുക.

∙ േതങ്ങാപ്പാലിൽ കറിവേപ്പില അരച്ചുകലക്കി വെളിച്ചെണ്ണയിൽ േചർത്തു കാച്ചി തലയിൽ തേക്കുക.

∙ ഉണക്കനെല്ലിക്കാ, െചന്താമരയുെട അല്ലി, എള്ള് എന്നിവ അരച്ച് വെളിച്ചെണ്ണയിൽ േചർത്തു കാച്ചി അരിച്ച് സൂക്ഷിക്കുക. മുടി വളരുന്നതു കൂടാെത തലയ്ക്കു നല്ല കുളിർമയും ഉറക്കവും ലഭിക്കും.

∙ നെല്ലിക്കാപ്പാൽ : നാല് നെല്ലിക്ക ചതച്ച് കുരു കളഞ്ഞ് ഒരു ഗ്ലാസ്

പാലിൽ ഇട്ടുവയ്ക്കുക. അടുത്ത ദിവസം ഈ പാൽ തലയിൽ പുരട്ടി തിരുമ്മിപിടിപ്പിച്ച് 30 മിനിറ്റ് കഴിഞ്ഞു കുളിക്കുക. ആഴ്ചയിൽ മൂന്നു ദിവസം ഇതു െചയ്യാം.

∙ എള്ള് നെല്ലിക്ക ചേർത്തരച്ച് േതനിൽ കുഴച്ചു തലയിൽ േതച്ച് 20 മിനിറ്റ് കഴിഞ്ഞ് കുളിക്കുക.

∙ കടലമാവ്, എള്ള്, കൂവളത്തില എന്നിവ പാലിൽ അരച്ച് േതനും േചർത്ത് തലയിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് കഴുകാം.

തൈലം ഉണ്ടാക്കാം

മുടി വളർച്ചയ്ക്കു സഹായിക്കുന്ന ഔഷധയുക്തമായ ധാരാളം തൈലങ്ങൾ ഉണ്ട്. അവ എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് മനസ്സിലാക്കാം.

സ്നേഹം (എണ്ണ) , ദ്രവദ്രവ്യം , കൽക്കം എന്നീ മൂന്നു ഘടകങ്ങളാണ് ഒൗഷധ െെതലങ്ങളുടെ നിർമാണത്തിന് ആവശ്യം.

1. സ്നേഹം: നല്ലെണ്ണ, വെളിച്ചെണ്ണ, ആവണക്കെണ്ണ, നെയ്യ്, താന്നിയെണ്ണ, വേപ്പെണ്ണ, ഒാടലെണ്ണ, തുടങ്ങിയവയെല്ലാമാണ് സ്നേഹദ്രവ്യങ്ങളിൽ ഉൾപ്പെടുന്നത്. ഇവ പ്രത്യേകം പ്രത്യേകമായിട്ടോ, സംയോജിപ്പിച്ചോ ഒൗഷധ െെതലങ്ങൾ ഉണ്ടാക്കിയെടുക്കാം. 2. ദ്രവദ്രവ്യം: ശുദ്ധജലം, കഷായജലം, പച്ചമരുന്നുകൾ ഇടിച്ചുപിഴിഞ്ഞ നീര്, പാൽ, െെതര്, േഗാമൂത്രം, കാടിവെള്ളം തുടങ്ങിയവയെല്ലാം. 3. കൽക്കം: ഒന്നോ അതിലധികമോ ഒൗഷധദ്രവ്യങ്ങൾ നന്നായി ഉണക്കിപ്പൊടിച്ചെടുത്ത് ‘ദ്രവദ്രവ്യം’ കുറച്ചു ചേർത്തു നന്നായി അരച്ച് കൽക്കം തയാറാക്കാം. ഒാേരാ ഒൗഷധ െെതലത്തിന്റെയും നിർമാണത്തിന് ഒാേരാ കൽക്കമായിരിക്കും തയാറാക്കുന്നത്.

ഒരു ലീറ്റർ െെതലമാണ് ഉണ്ടാക്കിയെടുക്കേണ്ടതെങ്കിൽ അതിനാവശ്യമായ ദ്രവദ്രവ്യം ‘ഏതായാലും’ നാല് ലിറ്ററാണ്; കൽക്കം 250 ഗ്രാമുമാണ്.

ദ്രവദ്രവ്യത്തിൽ കൽക്കം നന്നായി അരച്ചു കലക്കി അതിൽ സ്നേഹദ്രവ്യമൊഴിച്ച് അടുപ്പിൽവച്ചു തീയെരിച്ച് സാവകാശം ഇളക്കണം. ജലാംശം വറ്റിവരുന്നതനുസരിച്ച് പാകമായി വരുന്ന െെതലത്തിൽ പൊന്തിവരുന്ന കൽക്കൻ എടുത്ത് വിരലുകൾ കൊണ്ടു തിരുമ്മിനോക്കിയാണ് ഒൗഷധ െെതലത്തിന്റെ പാകം നിശ്ചയിക്കുന്നത്. തലയ്ക്കു തേച്ചു കുളിക്കാനുള്ള െെതലത്തിന്റെ പാകമാണു മണൽപാകം. എണ്ണ കാച്ചുന്ന അവസരത്തിൽ മൂത്തുവരുന്ന കൽക്കം ചട്ടുകം കൊണ്ടു കോരിയെടുത്ത് വിരലുകൾ കൊണ്ടു തിരുമ്മി നോക്കുമ്പോൾ മണൽപോലെ ഉറച്ച അവസ്ഥ കണ്ടാൽ ഉടനെ വാങ്ങണം. പാകമായിക്കഴിഞ്ഞാൽ തുണിയിൽ അരിച്ചു െെതലം ശേഖരിച്ചുവച്ചു പാത്രപാകങ്ങൾ (പച്ചക്കർപ്പൂരം, കന്മദം, കുങ്കുമം, നാഗപ്പൂവ്, പച്ചില എന്നിവയാണ് പാത്രപാകമായി ചേർക്കുന്ന ഒൗഷധങ്ങളിൽ ചിലത്. സുഗന്ധത്തിനും ഒൗഷധ െെതലങ്ങളുടെ വ്യാപനത്തിനും വേണ്ടിയാണ് പാത്രപാകം ചേർക്കുന്നത്) എന്തെങ്കിലും ഉണ്ടെങ്കിൽ അവയും സൂക്ഷ്മചൂർണമാക്കി െെതലത്തിൽ ചേർത്തിളക്കി സൂക്ഷിക്കാം.

നീലിഭൃംഗാദി തയാറാക്കാം

ദ്രവദ്രവ്യം: നീല അമരിയില, കയ്യോന്നി, വള്ളിയുഴിഞ്ഞ, പച്ചനെല്ലിക്ക കുരുകളഞ്ഞത്, ഇവ 400 ഗ്രാം വീതം 4 ലീറ്റർ തിളച്ച വെള്ളത്തിൽ മൂന്നു പ്രാവശ്യം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് അരിച്ചുവയ്ക്കുക.

കൽക്കത്തിന്: ഇരട്ടിമധുരം, അഞ്ജനക്കല്ല്, കുന്നിക്കുരുപരിപ്പ് ഇവ 40 ഗ്രാം വീതം അരച്ചു മേൽപറഞ്ഞ നീരിൽ കലക്കി വയ്ക്കുക.

സ്നേഹദ്രവ്യം: അതിൽ ഒരു ലിറ്റർ നല്ലെണ്ണയും ചേർത്ത് അടുപ്പിൽ വച്ചു തീയെരിച്ചു കാച്ചി ചെളിപ്പാകത്തിൽ ആട്ടിൻപാൽ, തേങ്ങാപ്പാൽ, എരുമപ്പാൽ, പശുവിൻപാൽ ഇവ ഒരു ലീറ്റർ വീതം ചേർത്തു കാച്ചി മണൽ പാകത്തിൽ അരിക്കുക.

പാത്രപാകം: അരിച്ചെടുത്ത െെതലത്തിൽ ഒരു ഗ്രാം പച്ചക്കർപ്പൂരം ചേർക്കാം. ഈ െെതലം പതിവായി തലയിൽ തേച്ചാൽ കറുത്തിരുണ്ട് സമൃദ്ധമായി മുടി വളരും.

∙ ജംബൂദ്വയാദിെെതലം :

ഞാവൽ, ഞാറ ഇവയുടെ തൊലിയും ഇലയും നാല്പാമരത്തൊലി എന്നിവ കഷായമാക്കി, ഇരട്ടിമധുരം, കയ്യോന്നി, ത്രിഫലത്തോട്, നറുവരി, മഞ്ചെട്ടി, മണിക്കഞ്ജുകം, കുറുന്തോട്ടിവേര്, മുന്തിരിങ്ങ, ആടുകൊട്ടപ്പാലവേർ, തിപ്പലി, അതിവിടയം, കുമ്പിൾവേർ എന്നിവ കൽക്കമാക്കി അരച്ചു കലക്കി നല്ലെണ്ണയും താന്നിയെണ്ണയും ചേർത്തു കാച്ചി മണൽപ്പാകത്തിലരിക്കുക. ഈ െെതലം നിത്യം തലയ്ക്കു തേച്ചു കുളിച്ചാൽ നരയ്ക്കും കഷണ്ടിക്കും മുടികൊഴിച്ചിലിനും ശമനം ഉണ്ടാകും.

∙ മാമ്പൂെെതലം :

മാവിൻപൂവ്, ത്രിഫലത്തോട്, മരുതിൻതൊലി, കുന്നിവേർ 10 ഗ്രാം വീതം രണ്ടിടങ്ങഴി ശുദ്ധജലത്തിലരച്ചു കലക്കി ഇരുനാഴി എണ്ണയും അതിന്റെ പകുതി കറ്റാർവാഴപ്പോളനീരും ചേർത്തു കാച്ചിയരിച്ചു തേക്കുക. നല്ല കറുപ്പുനിറത്തിൽ മുടി ധാരാളമായി വളരും.

∙ നീലാഞ്ജന കേശ െെതലം:

മാങ്ങയണ്ടിപ്പരിപ്പിൻ ചൂർണം, ലോഹചൂർണം, ത്രിഫലാചൂർണം ഇവ മൂന്നും കൂടി 250 ഗ്രാം, നീലാഞ്ജനക്കല്ലിൻ ചൂർണം 125 ഗ്രാം ഇത്രയും 6 ലീറ്റർ ത്രിഫലക്കഷായത്തിൽ അരച്ചുകലക്കി കുറുക്കി ഒന്നര ലീറ്ററാകുമ്പോൾ വാങ്ങി മൂന്നു ലീറ്റർ എണ്ണയും ചേർത്തു നന്നായി ഇളക്കി ഒരു ഇരുമ്പുപാത്രത്തിലാക്കി അടച്ചുകെട്ടി നെല്ലിൽ കുഴിച്ചിടുക. നാലു മാസം കഴിഞ്ഞ് എണ്ണയെടുത്തു തലയിൽ തേക്കുക. നരച്ച മുടി കറുക്കും. മുടി സമൃദ്ധമായി വളരും.

∙ വില്വപത്രാദി െെതലം:

കൂവളത്തില ചതച്ചുപിഴിഞ്ഞനീരും കയ്യോന്നി ചതച്ചുപിഴിഞ്ഞനീരും സമാംശം ചേർത്തതിൽ എണ്ണയും പാലും തുല്യഅളവിൽ ചേർത്തു യോജിപ്പിച്ചു മുത്തങ്ങ, കുറുന്തോട്ടിവേർ ഇവ നന്നായി അരച്ചുചേർത്തു കാച്ചി അരിച്ചെടുക്കുക. മുടി സമൃദ്ധമായി വളരാൻ ഈ എണ്ണ നിത്യം തലയിൽ തിരുമ്മി പിടിപ്പിച്ച് 15 മിനിറ്റു കഴിഞ്ഞു കുളിക്കുക.

മുടി വളരാൻ ചൂർണങ്ങൾ

∙ ജടാപാവനചൂർണം

മാഞ്ചി, കൊട്ടം, എള്ള്, കറുത്ത നറുനീണ്ടി, കരിംകൂവളക്കിഴങ്ങ് എല്ലാം തുല്യ അളവിലെടുത്തു പൊടിയാക്കുക. ആവശ്യമുള്ള അളവിൽ പൊടിയെടുത്തു പാലിൽ കുതിർത്തരച്ചു തേനും ചേർത്തു പെയ്സ്റ്റാക്കി ശിരസ്സിൽ ലേപനം െചയ്യുക.

∙ തിലധാത്ര്യാദി ചൂർണം

എണ്ണ നെല്ലിക്കാത്തോട്, താമരയല്ലി, ഇരട്ടിമധുരം ഇവ പൊടിച്ചു സൂക്ഷ്മചൂർണമാക്കി വച്ചുകൊണ്ട്, ആവശ്യമുള്ള അളവിൽ ഒൗഷധചൂർണമെടുത്തു േതനിൽ കുഴച്ചു തലയിൽ ലേപനം ചെയ്യുക. ഇങ്ങനെ രണ്ടാഴ്ച തുടരുക. തലയിൽ തേച്ച് അര മണിക്കൂർ കഴിഞ്ഞശേഷം കുളിക്കാം. മുടി വളരുകയും നല്ല ഇരുണ്ട നിറം മുടിക്കു ലഭിക്കുകയും ചെയ്യും.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. എം.എൻ. ശശിധരൻ

ചീഫ് ഫിസിഷ്യൻ
അപ്പാവു വൈദ്യൻ ആയുർവേദിക്
മെഡിക്കൽസ്,
തിരുനക്കര
േകാട്ടയം

Tags:
  • Beauty Tips