Wednesday 21 September 2022 02:17 PM IST : By സ്വന്തം ലേഖകൻ

‘വീഗന്‍ ഐ ലാഷസ്’, പുല്ല് ഉപയോഗിച്ച് കൺപീലികള്‍; യുവതിയുടെ സൗന്ദര്യ പരീക്ഷണം വൈറല്‍

vegan-eyelashes

പച്ച പുല്ല് കൊണ്ട് മനോഹരമായ കൺപീലികള്‍ തീര്‍ത്ത് യുവതിയുടെ പുത്തന്‍ സൗന്ദര്യ പരീക്ഷണം. ബ്യൂട്ടി ബ്ലോഗറായ മെരിയാന മോൾച്ചോവയാണ് കൺപീലി പരീക്ഷണം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘വീഗന്‍ ഐ ലാഷസ്’ എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് യുവതി കുറിച്ചത്.

പുല്ല് കണ്‍പോളയിൽ പശ കൊണ്ട് ഒട്ടിച്ച ശേഷം ഷേപ്പ് വരുത്തുന്നതും വിഡിയോയില്‍ കാണാം. ബാക്കിയുള്ള പുല്ല് പുരികത്തിലും ഒട്ടിച്ചു. വിഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം വൈറലായി. രസകരമായ നിരവധി കമന്റുകളും എത്തി. 

Tags:
  • Glam Up
  • Beauty Tips