ചർമ സംരക്ഷണത്തിനായി ദിവസവും ഒരു മണിക്കൂർ സമയം മാറ്റിവയ്ക്കുന്നവർ മുതൽ ഫങ്ഷൻ വരുമ്പോൾ മാത്രം പാർലറുകളിലേക്ക് ഓടുന്നവർ വരെ കാണും ‘ബ്രൈഡ് ടു ബി’ എന്ന കാറ്റഗറിയിൽ. എന്തായാലും കല്യാണനാളിൽ എല്ലാ കണ്ണുകളുമുടക്കുമ്പോൾ സുന്ദരിയായിരിക്കണം, വിവാഹം കഴിഞ്ഞ് പുതുമോടി മിന്നുന്ന നാളുകളിലും അഴകിന്റെ അല വീശണം, ഇതാണ് ഇന്നത്തെ പെൺകുട്ടികളുടെ ആഗ്രഹം. മുഖം മാത്രം സുന്ദരമാക്കാനല്ല, അടിമുടി തിളങ്ങാനുള്ള ബ്യൂട്ടി പാക്കേജുകളാണ് സലൂണുകൾ ഇവർക്കായി ഒരുക്കി വച്ചിരിക്കുന്നത്. 20,000 മുതൽ ഒരു ലക്ഷം രൂപയിലധികം വരെയുള്ള പാക്കേജുകൾ അറിയാം.
20,000 പാക്കേജ്
ബേസിക് പാക്കേജ് ആണിത്. കല്യാണപ്പെണ്ണിനെ കൂടുതൽ സുന്ദരിയാക്കുന്ന ട്രീറ്റ്മെറ്റുകളെല്ലാം ഇതിലുണ്ട്. മുഖക്കുരു ഉള്ളവർക്ക് വെജ് പീലും മുടിയിൽ താരനുള്ളവർക്ക് ആന്റി ഡാൻഡ്രഫ് ട്രീറ്റ്മെന്റും അഞ്ചു സിറ്റിങ്ങിലായി ചെയ്യും. കല്യാണ നാളിന് രണ്ടു ദിവസം മുൻപ് ഗോൾഡ് ഫേഷ്യൽ അല്ലെങ്കിൽ സ്കിന്‍ വൈറ്റനിങ് ഫേഷ്യൽ, ബോഡി വാക്സിങ്, മാനിക്യുർ, പെഡിക്യുർ, ഹെയർ സ്പാ, ബോഡി പോളിഷിങ് എന്നിയും ചെയ്യും. ഡീപ് ക്ലെൻസിങ്, സ്ക്രബ്, മസാജ്, പാക്ക് എന്നിങ്ങനെ ശരീരത്തിന് ഉണർവ് നൽകുന്നവ ചേർന്നതാണ് ബോഡി പോളിഷിങ്. ചർമം ഫ്രെഷാകും, നിറം വർധിക്കും.
ബ്യൂട്ടി പാക്കേജുകൾ പൂർണ്ണമായും അറിയാൻ ഓഗസ്റ്റ് ആദ്യ ലക്കം വനിത വായിക്കൂ...
