Saturday 20 May 2023 03:17 PM IST : By സ്വന്തം ലേഖകൻ

ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? കൊഴുപ്പു കുറയ്ക്കും കേർഡ് ഓട്സ്: ഈസി റെസിപ്പി

curd-oats

ബയോട്ടിക് ഫൂഡ് ആയ തൈരും, നാരുകൾ ധാരാളമടങ്ങിയ ഓ ട്സും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ മെനുവിൽ തീർച്ചയായും വേണം. ദഹനം വർധിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും ഈ കോംബിനേഷൻ വളരെ നല്ലതാണ്.

കേർഡ് ഓട്സ്

റോൾഡ് ഓട്സ് – മൂന്നു വലിയ സ്പൂൺ, വെള്ളം, പുളിയില്ലാത്ത തൈര് – ഒരു കപ്പ് വീതം, കാരറ്റ്, വെള്ളരിക്ക, സവാള ഇവ പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ വീതം, ഉപ്പ് – പാകത്തിന്

താളിക്കാൻ : എണ്ണ – ഒരു ചെറിയ സ്പൂൺ, ഉഴുന്നുപരിപ്പ്, കടുക് – അര ചെറിയ സ്പൂൺ വീതം, ഇഞ്ചി ഗ്രേറ്റ് ചെയ്തത് – ഒരു ചെറിയ സ്പൂൺ, പച്ചമുളക് – രണ്ട്, അരിഞ്ഞത്, കായംപൊടി – ഒരു നുള്ള്, വറ്റൽ മുളക് – ഒന്ന്, കറിവേപ്പില

പാകം ചെയ്യുന്ന വിധം

∙ ഒരു കപ്പ് വെള്ളത്തിൽ ഓട്സ് വേവിക്കുക. ഓട്സ് വെന്തുകുഴഞ്ഞു പോകരുത്.

∙ ചൂടാറിയശേഷം ഇതിലേക്ക് തൈര്, കാരറ്റ്, വെള്ളരിക്ക, ചുവന്നുള്ളി എന്നിവ ചേർത്തു യോജിപ്പിക്കുക.

∙ ഒരു പാനിൽ എണ്ണ ചൂടാക്കി താളിക്കാനുള്ള ചേരുവകൾ യഥാക്രമം ചേർത്ത് മൂപ്പിച്ച് ഓട്സ്–തൈരു മിശ്രിതത്തിൽ ചേർക്കുക.

∙ തൈരു സാദത്തിന്റെ പാകത്തിലാണ് തയാറാേക്കണ്ടത്. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം. മല്ലിയില കൊണ്ടലങ്കരിച്ചു വിളമ്പാം.

∙ ഓവർനൈറ്റ് ഓട്സായും തയാറാക്കാം. പാകം ചെയ്യാത്ത ഓട്സ് തൈരിൽ ചേർത്ത്് ഒരു രാത്രി ഫ്രിജിൽ വയ്ക്കുക. പിറ്റേന്ന് രാവിലെ പച്ചക്കറികളും താളിപ്പും ചേർത്തെടുക്കുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അനിത മോഹൻ
ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ
പ്രോഗ്രാം ഓഫിസർ
ഡയറക്റ്ററേറ്റ് ഓഫ്
ഹെൽത് സർവീസസ്