Thursday 16 March 2023 12:42 PM IST : By സ്വന്തം ലേഖകൻ

മേലുദ്യോഗസ്ഥൻ കയ്യില്‍ കടന്നു പിടിച്ചു, അശ്ലീല ചുവയോടെ സംസാരിച്ചു! കേസ് ഒതുക്കാൻ ശ്രമം, നീതിക്കായി അവളുടെ പോരാട്ടം

law-spike

സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് കേസ് സ്റ്റഡികളിലൂടെ വിശദമാക്കുന്ന പംക്തി

(സംഭവങ്ങള്‍ യഥാർഥമെങ്കിലും പേരുകള്‍ മാറ്റിയാണു പ്രതിപാദിച്ചിരിക്കുന്നത്)

മിടുക്കിയും സമർഥയുമായിരുന്നു നീലിമ. ആേരാടും മുഷിവില്ലാതെ സംസാരിക്കും. ജോലിയിൽ സ ത്യസന്ധതയും ആത്മാർഥതയും ഉള്ളവള്‍. പൊതുമേഖലാ സ്ഥാപനത്തിൽ ക്ലർക്കായി േജാലി െചയ്യുന്ന നീലിമയുടെ സാന്നിധ്യവും ശ്രദ്ധയും മേലുദ്യോഗസ്ഥരുടെ ജോലി പകുതിയായി കുറച്ചിരുന്നു. കാര്യങ്ങള്‍ കൃത്യമായി ഓർമിപ്പിക്കാനും ജോലികൾ ചെയ്തു തീർക്കാനും നീലിമ എപ്പോഴും പ്രത്യേകം ശ്രദ്ധിച്ചു. സഹപ്രവര്‍ത്തകര്‍ക്കും അവളെക്കുറിച്ചു നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.

പല ദിവസങ്ങളിലും ഒാഫിസ് സമയം കഴിഞ്ഞും നീലിമയ്ക്കു ജോലിയുണ്ടാകും. തന്നെ പിടിച്ചു നിര്‍ത്താന്‍ മേലുദ്യോഗസ്ഥൻ ഹരീഷ് മനഃപൂർവം അങ്ങനെ ചെയ്യുകയാണോ എന്നു പയ്യെപ്പയ്യെ നീലിമയ്ക്കു തോന്നിത്തുടങ്ങി. ചിലപ്പോള്‍ കാര്യമായ ജോലി കാണില്ല. അപ്പോഴും കുടുംബവിശേഷങ്ങളും നാട്ടുകാര്യങ്ങളും ചോദിച്ചു ഹരീഷ് സമയം തള്ളി നീക്കും.

ഒരു ദിവസം ഏഴുമണി കഴിഞ്ഞു ഹരീഷിനു േവണ്ടി തയാറാക്കിയ കത്തുമായി നീലിമ അയാളുെട മുറിയിലെത്തി. കത്തു വായിച്ചു തിരുത്തുന്നതിടയില്‍ ഹരീഷ് അവളുെട കയ്യില്‍ കടന്നു പിടിച്ച്, അശ്ലീല ചുവയോടെ സംസാരിച്ചു തുടങ്ങി. കുതറി ഓടാൻ ശ്രമിച്ചപ്പോൾ അയാള്‍ അവളെ ബലമായി പിടിച്ചു തന്നോടു ചേർത്തു നിർത്തി.

അലറി വിളിച്ചാൽപോലും മാനേജരുടെ കാബിനില്‍ നിന്നു ശബ്ദം പുറത്തുപോകില്ല എന്നവള്‍ക്കറിയാമായിരുന്നു. മറ്റു സ്റ്റാഫെല്ലാം േപായ്ക്കഴിഞ്ഞിരുന്നു. ഒാഫിസ് വാതിലിലുള്ള സെക്യൂരിറ്റിയും ഈ പരിസരത്തേക്കു ശ്രദ്ധിക്കില്ല. എങ്കിലും അവള്‍ പരമാവധി ഉറക്കെ നിലവിളിച്ചു. ഹരീഷിന്‍റെ പിടുത്തം ഒന്നയഞ്ഞ നിമിഷത്തില്‍ കുതറി, വാതില്‍ തുറന്നു പുറത്തേക്ക് ഒാടി. സീറ്റിലെത്തി ബാഗെടുത്ത് േവഗത്തില്‍ നടന്നു. കംപ്യൂട്ടര്‍ ഒാഫ് െചയ്യാന്‍ പോലും അവള്‍ നിന്നില്ല.

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നീലിമ ഇറങ്ങിപ്പോകുന്നതു സെക്യൂരിറ്റി ചേട്ടൻ കണ്ടെങ്കിലും അ യാൾ ഒന്നും ചോദിച്ചില്ല.

വയസ്സ് മുപ്പതു കഴിഞ്ഞിട്ടും ജാതകദോഷത്തിന്റെ പേരില്‍ വിവാഹമൊന്നും നടക്കാതെ നിൽക്കുന്ന നീലിമയ്ക്ക് ഈ സംഭവം താങ്ങാവുന്നതിലും അ പ്പുറമായിരുന്നു. ഇതിനെതിരെ പോരാടണമെന്നു തന്നെ അവള്‍ മനസ്സില്‍ ഉറപ്പിച്ചു. നീലിമയുടെ അച്ഛൻ റിട്ടയേർഡ് അധ്യാപകനാണ്. മകള്‍ക്കു ധൈര്യം പകര്‍ന്ന് അദ്ദേഹം പറഞ്ഞു, ‘നിയമപരമായി തന്നെ ഈ പ്രശ്നത്തെ നമുക്കു നേരിടാം’

പരാതി കമ്മിറ്റിയിലേക്ക്

അച്ഛന്റെ ഉപദേശപ്രകാരം കമ്പനിയുടെ മാേനജിങ് ഡയറക്ടര്‍ക്കു നീലിമ പരാതി നൽകി, എന്നാൽ പ്രശ്നം പറഞ്ഞു തീർത്താൽ പോരേ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ‘ഇപ്പോഴിതു മറ്റാരും അറിഞ്ഞിട്ടില്ല. എന്തിനാണു വെറുതെ നാട്ടുകാെര മുഴുവനും അറിയിച്ചു കുളമാക്കുന്നത്. മാത്രമല്ല, കമ്പനിയുെട െറപ്യൂട്ടേഷനും ഇതു നല്ലതല്ല...’ അദ്ദേഹം ചോദിച്ചു.

‘കുറ്റം ചെയ്തവന്‍ ശിക്ഷ അനുഭവിക്കണം. കൂടാതെ ഇനി മേലാൽ അയാൾ ഇതുപോലെ ആരോടും ചെയ്യരുത്.’ നീലിമ ഉറപ്പിച്ചു പറഞ്ഞതോെട പരാതി ഇന്റേണൽ കംപ്ലെയ്ന്റ്സ് കമ്മിറ്റിയിൽ നൽകാനായിരുന്നു എംഡിയുടെ നിർദേശം.

അവിടെയും നീലിമയ്ക്ക് നീതി കൂട്ടെത്തിയില്ല. പ്രശ്നം അനുരഞ്ജനത്തിലൂടെ തീർക്കാനായിരുന്നു കമ്മിറ്റിയുടെ അഭിപ്രായം. ‘ഒരു സ്ത്രീക്ക് അവളുടെ മാനത്തിനു യാതൊരു വിലയുമില്ലേ? പുരുഷൻ എന്തു വൃത്തികേടു കാണിച്ചാലും അവരെ അനുകൂലിക്കാൻ ആളുണ്ട്. സ്ത്രീക്ക് ആരുമില്ല...’ കമ്മിറ്റിയുെട മുന്നില്‍ നീലിമ െപാട്ടിക്കരഞ്ഞു. കൂടെ ജോലി ചെയ്തിരുന്ന സ്ത്രീക ൾ പോലും ‘ഇതങ്ങു പറഞ്ഞ് ഒതുക്കി തീർത്തൂടേ’ എന്നു ചോദിക്കുന്നതിലെ ന്യായം നീലിമയ്ക്കു മനസ്സിലായില്ല.

സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങ ൾ കാറ്റിൽ പറത്തിക്കൊണ്ടു പ്രതികരണശേഷി നഷ്ടപ്പെട്ടവളെപ്പോലെ ജീവിക്കാൻ നീലിമ തയാറായിരുന്നില്ല. ഇതിനിടയില്‍ തനിക്കും ഇതുപോലെ ഒരു അനുഭവം ഹരീഷിൽ നിന്ന് ഉണ്ടായി എന്ന് ഒാഫിസിലെ മറ്റൊരു സ്ത്രീ നീലിമയോടു പറഞ്ഞു. പക്ഷേ, അവ ര്‍ ഇതു പരസ്യമാക്കാൻ ആഗ്രഹിക്കുന്നില്ല എന്നും അറിയിച്ചു. നീലിമയുെട മുന്നില്‍ ഉ ത്തരം കിട്ടാത്ത ചോദ്യങ്ങൾ കൂടുതലായി ഉയർന്നു. ‘എന്തിനാണ് ഇതൊക്കെ സ്ത്രീകൾ സഹിക്കുന്നത്? ആരും പ്രതികരിക്കാത്തതു കൊണ്ടല്ലേ ഇത്തരക്കാർ വ്യാപകമായി, സ്ത്രീകളോടൊക്കെ അപമര്യാദയായി പെരുമാറുന്നത്? ചില തൊഴിലാളി യൂണിയൻ നേതാക്കൾ പോലും എന്തിനു ഹരീഷിനു വേണ്ടി ശുപാര്‍ശയുമായി വരുന്നു?’

നീലിമയുെട പ്രതിഷേധം ശക്തമായതോെട കംപ്ലെയ്ന്റ് കമ്മിറ്റി ഹരീഷിനോടു വിശദീകരണം തേടി. ‘അ ങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല’ എന്നായിരുന്നു അയാളുെട മറുപടി. ലീവ് ചോദിച്ചിട്ടു കൊടുക്കാത്തതിന്റെ വൈരാഗ്യം തീർക്കുക മാത്രമാണു നീലിമയുടെ ഉദ്ദേശമെന്നും അയാള്‍ വിശദീകരണക്കുറിപ്പ് നൽ കി. നീലിമ നിലപാടിൽ ഉറച്ചു നിന്നതിനാൽ അന്വേഷണ വിചാരണ നടത്താൻ തീരുമാനമായി. അതിനു വേണ്ടി സ്ഥാപനം എന്നെയാണ് എൻക്വയറി ഓഫിസറായി നിയമിച്ചത്.

എൻക്വയറി തുടങ്ങി. സംഭവം നടന്ന ദിവസം നീലിമയും ഹരീഷും ഓഫിസിൽ നിന്ന് ഇറങ്ങിയ സമയവും സംഭവദിവസം ഹരീഷ് അയച്ച വാട്സാപ് മെസേജുകളും ഒക്കെ അന്വേഷണവിേധയമാക്കി. ഒന്നും ആരോടും പറയരുതെന്നു കാലുപിടിച്ച് അപേക്ഷിക്കും മട്ടിലുള്ള മെേസജുകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോെട നീലിമ ഒാഫിസില്‍ നിന്നു മ ടങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ആ ദിവസത്തെ സെക്യൂരിറ്റിക്കാരനെ വിസ്തരിക്കുകയും ചെയ്തു. അപ്പോഴും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഹരീഷ്.

സാഹചര്യതെളിവുകളുടെയും ഹാജരാക്കിയ മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിൽ ഹരീഷ് കുറ്റക്കാരനാണെന്നു തന്നെ എന്‍റെ അന്വേഷണത്തില്‍ െതളിഞ്ഞു. അ തിനെ അടിസ്ഥാനമാക്കി റിപ്പോർട്ടും നൽകി. എതിർകക്ഷിക്കു ബാധകമായ സർവീസ് ചട്ടങ്ങളുടെ വ്യവസ്ഥകൾക്കനുസരിച്ചുള്ള നടപടികളിലേക്കു സ്ഥാപനം നീങ്ങുകയും ശിക്ഷാനടപടികൾ െെകക്കൊള്ളുകയും ചെയ്തു.

തൊഴിൽസ്ഥലത്തെ പല ലൈംഗി ക അതിക്രമങ്ങളും ആരംഭിക്കുന്നത് അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായാണ്. ലൈംഗികാകർഷണീയതയുടെ ഫലമായല്ല.

പൂക്കൾക്കു സുഗന്ധം പോലെയാണു സ്ത്രീകള്‍ക്ക് അവളുടെ മാന്യത. അതു കാത്തുസൂക്ഷിക്കാൻ നിയമവും അവളോ ടൊപ്പം തന്നെയുണ്ട്.

സ്ത്രീകളോട് ഒന്നേ എനിക്കു പറയാനുള്ളൂ. സ്ത്രീകള്‍ പ്രാവിനെപ്പോലെ നിഷ്കളങ്കരും പാമ്പിനെപ്പോലെ എതിരിടുന്നവരും ആകണം. ഇടപെടലുകളിൽ പുരുഷൻ മനസ്സിലാക്കണം, സ്ത്രീയുടെ കരുത്ത്.

തൊഴിൽ സ്ഥലത്തെ പീഡനങ്ങൾ തടയാം

തൊഴിലിടങ്ങളിൽ ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സാധിക്കുകയെന്നതു സ്ത്രീകളുടെ അ വകാശമാണ്. അതിനെതിരെയുള്ള ഏതു നീക്കവും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഇതു മുന്‍നിര്‍ത്തി, തൊഴിൽസ്ഥലത്തു സ്ത്രീകളനുഭവിക്കുന്ന െെലംഗികപീഡനങ്ങള്‍ തടയുന്നതിനു 2013 ല്‍ നിയമം പാസാക്കുകയുണ്ടായി. (Sexual Harassment of Women at Workplace (Prevention, Prohibition, and Redressal) Act 2023 ) തൊഴില്‍മേഖലയില്‍ ലൈംഗികമായി പീഡിപ്പിക്കുന്നതില്‍ നിന്നു സ്ത്രീകള്‍ക്കു സംരക്ഷണം നൽകുക, അതു തടയുക, ലൈംഗികപീഡനം സംബന്ധിച്ച പരാതികൾ പരിഹരിക്കുക തുടങ്ങിയവയാണ് ഈ നിയമം െകാണ്ട് ഉദ്ദേശിക്കുന്നത്.

ഈ നിയമത്തിൽ അനുശാസിക്കും പോലെ പത്തിൽ കൂടുതൽ തൊഴിലാളികൾ ഉള്ള എല്ലാ സ്ഥാപനങ്ങളിലും ഒരു ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റി രൂപീകരിക്കേണ്ടതാണ്. കമ്മിറ്റി രൂപീകരിക്കാത്ത സ്ഥാപനങ്ങളിലെ തൊഴിൽദായകര്‍ക്ക് അൻപതിനായിരം രൂപ വരെ പിഴശിക്ഷയും ലഭിക്കും.

ലൈംഗികപ്രീതിക്കായുള്ള ആവശ്യപ്പെടല്‍, അപേക്ഷിക്കല്‍, ലൈംഗി ക ചുവയോടെയുള്ള റിമാർക്കുകള്‍, അശ്ലീലസാഹിത്യം പ്രദർശിപ്പിക്കല്‍, ലൈംഗികസ്വഭാവമുള്ള മറ്റേതെങ്കിലും അനഭിമതമായ ശാരീരികമോ വാച്യമോ വ്യംഗ്യമോ ആയ െപരുമാറ്റം എന്നിവയെല്ലാം ഈ നിയമത്തിന്‍റെ പ രിധിയില്‍ ഉള്‍പ്പെടും.

മേല്‍പറഞ്ഞ തരം അനുഭവം തൊഴിലിടത്തു വച്ച് ഉണ്ടായാൽ എത്രയും െപട്ടെന്നു നിയമസഹായം തേടണം.

താഴെപ്പറയുന്ന സാഹചര്യങ്ങളി ൽ, ലൈംഗികപീഡനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവൃത്തിയോ പെരുമാറ്റമോ സംഭവിക്കുകയോ നിലനി ൽക്കുകയോ ആണെങ്കിലും അതു ലൈംഗികപീഡനമായി പരിഗണിക്കുന്നതാണ്.

∙ സ്ത്രീകളുടെ തൊഴിലിൽ പ്രത്യേക പരിഗണന നൽകാമെന്നുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ വാഗ്ദാനം.

∙ സ്ത്രീകളുെട തൊഴിലിൽ ഹാനികരമായ അവഗണന ഉണ്ടാകുമെന്നുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ ഭീഷണി.

∙ നിലവിലുള്ളതോ ഭാവിയിലെയോ തൊഴിൽ സ്ഥിതിയെ സംബന്ധിച്ചു പ്രത്യക്ഷമായോ പരോക്ഷമായോ ആയ ഭീഷണി.

∙ സ്ത്രീകളുെട തൊഴിലിൽ ഇടപെടുകയോ അവൾക്കു പ്രകോപനപരമോ ആക്രമണപരമോ ആയ തൊഴിൽസാഹചര്യം ഉണ്ടാകുകയോ ചെയ്യുക.

∙ സ്ത്രീകളുെട ആരോഗ്യത്തെയും സുരക്ഷയെയും ബാധിച്ചേക്കാവുന്ന വിധത്തിൽ അപമാനകരമായ അവഗണന.

പത്തിൽ താഴെ മാത്രം തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിലെ പരാതികളും തൊഴിലുടമയ്ക്ക് എ തിെരയുള്ള പരാതികളും ഒക്കെ സ്വീകരിക്കുന്നതിനു ‘ലോക്കൽ കംപ്ലെയ്ന്റ് കമ്മിറ്റി’ എന്ന ഒരു ക മ്മിറ്റി ജില്ലാ ഓഫിസർ തസ്തികയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ അതാതു ജില്ലകളിൽ രൂപീകരിക്കേണ്ടതാണ്. ഒരു വീട്ടുജോലിക്കാരിക്കു വീട്ടുടമയില്‍ നിന്ന് ഇതു പോ ലുള്ള അനുഭവങ്ങള്‍ ഉണ്ടായാല്‍ വരെ അവിടെ പരാതിപ്പെടാം. പിന്നീടു തുടർനടപടികളുമായി മുൻപോട്ടു പോകുകയും ചെയ്യാം.

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)