പാചകപ്രേമികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ആശിർവാദ് വനിത പാചകറാണി മത്സരത്തിലേക്ക് പാചകക്കുറിപ്പ് അയയ്ക്കേണ്ട അവസാനദിവസം ഒക്ടോബർ 15ലേക്ക് നീട്ടി. ആശിർവാദ് വനിത പാചകറാണിയായി ഭക്ഷണലോകത്തെ സെലിബ്രിറ്റി ആയി മാറാൻ വീണ്ടും അവസരം. ഒപ്പം നിങ്ങളുടെ കൈപ്പുണ്യത്തിനു ലക്ഷങ്ങൾ സമ്മാനമായും നേടാം. പാചകക്കുറിപ്പുകൾ അയച്ചില്ലെങ്കിൽ ഉടനേ അയയ്ക്കൂ...
ഒരു സ്റ്റാർട്ടർ/സാലഡ്, മെയിന്‍ കോഴ്സായി ചോറ്/ചപ്പാത്തി പോലെയുള്ള വിഭവം, അതിനൊപ്പം വിളമ്പാവുന്ന വെജ്/ നോൺവെജ് സൈഡ് ഡിഷ്, ഒരു ഡിസേർട്ട് ഇത്തരത്തിൽ നാലു പാചകക്കുറിപ്പുകളടങ്ങിയ ഒരു സെറ്റാണ് അയയ്ക്കേണ്ടത്.പാചകക്കുറിപ്പുകൾ അയയ്ക്കേണ്ട അവസാന തീയതി ഒക്ടോബർ 15, 2023.
ആശിർവാദ് വനിത പാചകറാണി 2023 മത്സരത്തിന്റെ മുഖ്യ പ്രായോജകരാണ് ആശിർവാദ്. പവേർഡ് ബൈ RG നല്ലെണ്ണ. കുക്കിങ് പാർട്ണർ ബട്ടർഫ്ലൈ.
നിങ്ങൾ ചെയ്യേണ്ടത്

- അടുക്കളയിൽ നിങ്ങൾ പരീക്ഷിച്ചു വിജയിച്ച നാലു പാചകക്കുറിപ്പുകൾ അയച്ചു തരിക. ഒരു സ്റ്റാർട്ടർ/സാലഡ്, മെയിന്‍ കോഴ്സായി ചോറ്/ചപ്പാത്തി പോലെയുള്ള വിഭവം, അതിനൊപ്പം വിളമ്പാവുന്ന വെജ്/ നോൺവെജ് സൈഡ് ഡിഷ്, ഒരു ഡിസേർട്ട്. ഈ നാലു പാചകക്കുറിപ്പുകളും pachakarani2023 ൽ അപ്‌ലോഡ് ചെയ്യുക.
- അയച്ചു തരുന്ന പാചകക്കുറിപ്പിൽ ഏതെങ്കിലും ഒരു വിഭവം ആശിർവാദ് ആട്ട ഉപയോഗിച്ചു തയാറാക്കിയതാവണം.
- രജിസ്റ്റർ ചെയ്യാനായി പേര്, മേൽവിലാസം, ഫോൺ നമ്പർ, നാല് ഇനങ്ങളുടെ റെസിപ്പി എന്നിവ www.vanitha.in/pachakarani2023 ൽ അപ്‌ലോഡ് ചെയ്യുകയോ, അല്ലെങ്കിൽ 9895399205 എന്ന വാട്സ്ആപ്പ നമ്പറിലൂടെയും അയയ്ക്കാം
- ലഭിക്കുന്ന എൻട്രികൾ വനിത എഡിറ്റോറിയൽ പാനൽ ഷോർട്ട്ലിസ്റ്റ് ചെയ്യും.
- സെമി ഫൈനൽ റൗണ്ട് : തിരഞ്ഞെടുക്കപ്പെട്ട മത്സരാർഥികൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്നു കേന്ദ്രങ്ങളിലായി മാറ്റുരയ്ക്കുന്നതാണ്. മത്സരകേന്ദ്രത്തിൽ വച്ചാണ് വിഭവങ്ങൾ തയാറാക്കേണ്ടത്.
- ഗ്രാൻഡ് ഫിനാലെ: 15 മത്സരാർഥികൾ പാചകറാണി ടൈറ്റിലിനായി മത്സരിക്കും.
- സ്റ്റൗവും വർക്ക്ടേബിളും മത്സരവേദിയിൽ ഉണ്ടാകും. പാചകത്തിന് ആവശ്യമായ ചേരുവകളും പാകം െചയ്യാനുള്ള പാത്രങ്ങളും മത്സരാർഥികൾ കൊണ്ടു വരണം.
- വിദഗ്ധ ജഡ്ജിങ് പാനലാണ് ആദ്യ മൂന്നു സ്ഥാനക്കാരെ തിരഞ്ഞെടുക്കുന്നത്.

- ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
- പാചകക്കുറിപ്പുകൾ അയയ്ക്കേണ്ട അവസാന തീയതി ഒക്ടോബർ 15, 2023
- മൽസരത്തിന്റെ നിയമാവലി, സമ്മാനഘടന എന്നിവയിലുള്ള തീരുമാനങ്ങൾ മൽസരത്തിന്റെ ഓരോ ഘട്ടത്തിലും തിരുത്താനും പുനർനിർണയിക്കാനും എം എം പബ്ലിക്കേഷൻസിനു പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും.
- മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, സ്പോൺസർ കമ്പനികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ ഈ പാചകമത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.
- രജിസ്റ്റർ ചെയ്യാനായി പേര്, മേൽവിലാസം, ഫോൺ നമ്പർ, നാല് ഇനങ്ങളുടെ റെസിപ്പി എന്നിവ അപ്‌ലോഡ് ചെയ്യാം... Microsite URL : www.vanitha.in/pachakarani2023