ADVERTISEMENT

കാട്ടാക്കട പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിനു മുന്നിൽ കാറിടിച്ച് പത്താംക്ലാസ് വിദ്യാർഥി പൂവച്ചൽ പുളിങ്കോട് ‘അരുണോദയ’ത്തിൽ എ.അരുൺകുമാറിന്റെ മകൻ ആദിശേഖർ(15)കൊല്ലപ്പെട്ട സംഭവത്തിന്റെ ഏക ദൃക്സാക്ഷിയും കൂട്ടുകാരനുമായ ആർ.നീരജ്(12) പറയുന്നു...

‘റോഡരികിൽ കിടന്ന കാർ പതുക്കെയാണ് നീങ്ങിയത്. പിന്നെ വേഗത്തിൽ മുന്നോട്ടെടുത്തു. ഈ സമയം സൈക്കിൾ വളയ്ക്കുകയായിരുന്നു ആദിശേഖർ. തൊട്ടു പിന്നാലെ വേഗത്തിൽ കാർ വേഗത്തിൽ ഞങ്ങൾക്കു നേരെ വന്നു. ഇടിക്കാതിരിക്കാൻ ഞാൻ ക്ഷേത്ര വഴിയിലേക്ക് എടുത്തു ചാടി. കാർ വേഗത്തിൽ വരുന്നതു കണ്ട ആദിശേഖർ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഇടിച്ചു തെറിപ്പിച്ചു.  റോഡിന്റെ മധ്യഭാഗത്തേക്കു വീണ ആദിശേഖരിന്റെ സൈക്കിളിലും, ശരീരത്തിന്റെ ഒരു ഭാഗത്തും കൂടി കയറിയിറങ്ങി. 

ADVERTISEMENT

പെരിന്തൽമണ്ണ ജിഎംഎച്ച്എസ്എസിൽ ഏഴാം ക്ലാസിലാണ് ഞാൻ പഠിക്കുന്നത്. അമ്മ വീടാണ് പുളിങ്കോട്. അവധിക്ക് എത്തിയത്. പുളിങ്കോട് ഭദ്രകാളി ദേവീ ക്ഷേത്രത്തിന്റെ ഗ്രൗണ്ടിൽ എന്നും ഫുട്ബോൾ കളിക്കുമായിരുന്നു. മത്സരത്തിനു ശേഷം പന്ത് സൂക്ഷിക്കുന്ന ക്ഷേത്രപരിസരത്തുള്ള പാത്രപ്പുരയോടു ചേർന്നുള്ള ഷെഡ്ഡിൽ ആദിശേഖറും ഞാനും സൈക്കിളിൽ എത്തി. ആദിശേഖറിന്റെ സൈക്കിളിലായിരുന്നു യാത്ര.

ADVERTISEMENT

ഈ സമയം നീലനിറത്തിലുള്ള പുത്തൻ കാർ പാത്രപ്പുരയ്ക്കടുത്ത് റോഡരികിൽ കിടക്കുന്നുണ്ടായിരുന്നു. മത്സരം നടക്കുമ്പോൾ തന്നെ ഈ കാർ അവിടെ എത്തിയിരുന്നു. ആരെയോ കാത്തു കിടക്കുന്നതു പോലെ... പാത്രപ്പുരയോടു ചേർന്നുള്ള ഷെഡ്ഡിൽ പന്തു വച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് റോഡരികിൽ കിടന്ന കാർ ഞങ്ങൾക്കു നേരെ പാഞ്ഞടുത്തത്. പൊലീസ് ആവശ്യപ്പെട്ടാൽ ഇക്കാര്യങ്ങൾ പറയും’. 

More

ADVERTISEMENT
ADVERTISEMENT