ആദിത്യ ബിർള സൺലൈഫ് മ്യൂച്വൽ ഫണ്ട്, ‘ദ് വീക്ക്’ വാരികയുടെ സഹകരണത്തോടെ ‘മ്യൂച്വൽ ഫണ്ടിലൂടെ ജീവിതലക്ഷ്യ ആസൂത്രണവും സമ്പത്തു നേട്ടവും’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ആദിത്യ ബിർള സൺലൈഫിന്റെ ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഡവലപ്മെന്റ് തലവൻ കെ.എസ്.റാവു, കേരള റീജനൽ ഹെഡ് സജേഷ് കെ വി, ഫിനാൻസ് വിദഗ്ധരായ രാജേഷ് കൃഷ്ണമൂർത്തി, നിസാരി മഹേഷ് എന്നിവരാണ്.
ജീവിത ലക്ഷ്യങ്ങൾ എങ്ങനെ തീരുമാനിക്കണം, എന്താണ് സാമ്പത്തിക ലക്ഷ്യങ്ങൾ, അതെങ്ങനെ നേടാനാവും, ഈ ലക്ഷ്യങ്ങൾ ഉറപ്പാക്കാൻ മ്യൂച്ച്വൽ ഫണ്ടുകൾ എങ്ങനെ സഹായിക്കുന്നു, യൂണിയൻ ബജറ്റും പേർസണൽ ഫിനാൻസും, തുടങ്ങിയ വിഷയങ്ങളാണ് സെമിനാറിൽ ചർച്ചചെയ്തത്.