ADVERTISEMENT

അനന്തകൃഷ്ണന് വൃക്ക പകുത്ത് നൽകാൻ നല്ലപാതിയായ ഹെൽന സാറ തയാറാണ്, എന്നാൽ ശസ്ത്രക്രിയയ്ക്ക് വേണ്ട 12 ലക്ഷം രൂപ സമാഹരിക്കാൻ ഈ നിർധന കുടുംബത്തിന് ശേഷിയില്ല.

ഗ്രാഫിക് ഡിസൈനറും ആനിമേറ്ററുമായ ടി.എൻ അനന്തകൃഷ്ണൻ കൊച്ചി കലൂർ സ്വദേശിയാണ്. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഈ ചെറുപ്പക്കാരൻ ചികിത്സയിലാണ്. ആഴ്ചയിൽ 3 തവണ ഡയാലിസിസിന് വിധേയനാകണം. ഏറെ വൈകാതെ വൃക്ക മാറ്റിവയ്ക്കണം എന്നാണ് ഡോക്ടറുടെ നിർദേശം. വൃക്ക നൽകാൻ ഭാര്യ തയാറായിട്ടും ശസ്ത്രക്രിയ ചെലവായ 12 ലക്ഷം രൂപയെന്ന വലിയ തുക കണ്ടെത്താൻ ഇവർ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് അനന്തകൃഷ്ണന് ചികിത്സാസഹായമായ തുക തേടി സുഹൃത്തുക്കൾ രംഗത്തെത്തിയിരിക്കുന്നത്.

ADVERTISEMENT

കൗൺസിലർ എം.ജി അരിസ്റ്റോട്ടിലിന്റെ നേതൃത്വത്തിൽ ജനകീയ സഹായ സമിതി രൂപീകരിച്ചാണ് ചികിത്സാസഹായനിധി സമാഹരിക്കുന്നത്.

ഫൈൻ ആര്‍‌ട്സിൽ ബിരുദാനന്തര ബിരുദധാരിയാണ് അനന്തകൃഷ്ണൻ. ഫ്രീലാൻസ് ജോലികൾ മാത്രമാണ് വരുമാന മാർഗം. ഭാര്യയ്ക്ക് സ്വകാര്യ കമ്പനിയിൽ ചെറിയ ജോലിയുണ്ട്. അനന്തകൃഷ്ണന്റെ അമ്മ സുജ ഒരു ഹോസ്റ്റലില്‍ പാചക ജോലി ചെയ്യുകയാണ്.

ADVERTISEMENT

സുജ നാരായണന്‍ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് –

എന്റെ പേര് സുജ നാരായണൻ(52), എറണാകുളം-കലൂർ സ്വദേശിയാണ്. എന്റെ ഭർത്താവു 15 കൊല്ലം മുൻപ് മരണമടഞ്ഞു. എനിക്ക് 4 മക്കളാണ് ഉള്ളത്. ഒരുപാടു ജോലികൾ ചെയ്ത് വളരെ കഷ്ടപ്പെട്ടാണ് ഞാൻ മക്കളെ വളർത്തിയത്. മൂന്ന് വർഷം മുൻപ് കടബാധ്യത മൂലം വീട് വിൽക്കേണ്ടി വന്നു. ഇപ്പോൾ വാടക വീട്ടിൽ ആണ് ഞാനും രണ്ടാമത്തെ മകൻ അനന്ത കൃഷ്ണനും(31) ഭാര്യയും താമസിക്കുന്നത്. എന്റെ മകന് 8 വർഷം മുൻപ് ഹൃദയ സംബന്ധമായ അസുഖം വരികയും അതിനെ തുടർന്ന് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയും ഡോക്ടർസ് നിർദേശിച്ചതാണ്. എന്നൽ കഴിഞ്ഞ 8 വർഷമായി ICD എന്ന ഉപകരണം കൊണ്ട് ശസ്ത്രക്രിയ കൂടാതെ കഴിഞ്ഞു വരുന്നു. മകന്റെ ഭാര്യ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരുന്നു. എന്റെ മകൻ MFA പഠിച്ചതാണ്, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഒരു സ്ഥിരജോലി ലഭ്യമായില്ല. ഇപ്പോൾ വീട്ടിലിരുന്നുകൊണ്ട് ചെറിയ രീതിയിൽ സ്വതന്ത്രമായി(freelance) ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിങ് വർക്സ് ചെയ്തു വരുന്നു.

ADVERTISEMENT

എന്നാൽ കഴിഞ്ഞ ഒരു വർഷത്തിന് മുൻപ് അനന്തകൃഷ്ണന്റെ ക്രയാറ്റിൻ ലെവൽ പെട്ടെന്ന് കൂടുകയും, അതിനെ തുടർന്ന് കിഡ്‌നി ട്രാൻസ്‌പ്ലാന്റ് അടിയന്തരമായി നടത്തണം എന്ന് ഡോക്ടർസ് നിർദ്ദേശിച്ചിരിക്കുകയാണ്, മകന്റെ ഭാര്യ കിഡ്‌നി കൊടുക്കാൻ തയ്യാറുമാണ്. ഇപ്പോൾ 1 വർഷത്തോളമായി ഇടപ്പള്ളി MAJ ഹോസ്പിറ്റലിൽ ഡയാലിസിസ് നടത്തി വരികയാണ്. കിഡ്നി ട്രാൻസ്‌പ്ലാന്റ് നടത്താനുള്ള നിയമപരമായ എല്ലാ കാര്യങ്ങളും ഏതാണ്ട് പൂർത്തിയായിരിക്കുന്നു. എറണാകുളം Lakeshore ഹോസ്പിറ്റലിൽ Dr. Georgy K Nainan ഡോക്ടറിന്റെ കീഴിൽ കിഡ്നി മാറ്റിവെക്കൽ നടത്താമെന്ന് തീരുമാനിച്ചിരിക്കുന്നു. അതിനെ തുടർന്നുള്ള ചെലവുകൾക്കായി ഏകദേശം 12ലക്ഷത്തോളം രൂപ ആവശ്യമായിരിക്കുന്നു. അത്രയും തുക കണ്ടെത്താനുള്ള സാമ്പത്തിക സ്ഥിതി എനിക്കോ കുടുംബത്തിനോ ഇല്ല. അമ്മയായ ഞാനും ഒരു ഹൃദ്രോഗി ആണ്. എനിക്ക് ആന്ജിയോപ്ലാസ്റ്റി കഴിഞിട്ട് ഇപ്പോൾ 3 വർഷമായി. എന്റെ മരുന്നിനും, മകന്റെ ഡയാലിസിസും, മരുന്നും, വീടിന്റെ വാടകയും എല്ലാം കൂടെ കണ്ടെത്താൻ ഞാൻ വളരെയധികം ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. എന്റെ മകന്റെ ജീവിതം നിലനിർത്താൻ സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു.

ഇതിനായി ഒരു ജനകീയ സഹായ സമിതി രൂപീകരിക്കുകയും കൗൺസിലർ എം ജി അരിസ്റ്റോട്ടിൽ രക്ഷാധികാരിയായി Federal Bank, Kaloor ശാഖയിൽ അനന്തകൃഷ്ണന്റെയും കൗൺസിലർ എം ജി അരിസ്റ്റോട്ടിലിന്റേയും പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. A/C No. 14210100195048, Federal Bank Kaloor Branch, IFSC: FDRL000195048.

Google pay number: 9496283120

ADVERTISEMENT