സൗഹൃദത്തിന്റെ തണലില്‍ ഒന്നിച്ച് യാത്ര തുടരുകയാണ് കൊല്ലം എസ്എന്‍ കോളജിലെ വിദ്യാര്‍ഥികളായ അനുപമയും കണ്ണനും. ശാരീരിക പരിമിതിയുളള കണ്ണനു കൂട്ടായി അനുപമ എപ്പോഴുമുണ്ട്. എട്ടു മാസമായുളള ഇവരുടെ സൗഹൃദം ക്യാംപസിനും നിറമുളള കാഴ്ചയാണ്.
പാതിവഴിയില്‍ ഉപേക്ഷിച്ചുപോകില്ലെന്ന് ഉറപ്പിച്ചാണ് ഇവരുടെ യാത്ര. എസ്എന്‍ കോളജിലെ എംഎ മലയാളം ഒന്നാം വർഷ വിദ്യാർഥികളാണ് അനുപമയും കണ്ണനും. ക്ലാസ് മുറിയില്‍ തുടങ്ങിയ അടുപ്പത്തിലൂടെ പരിമിതികളെ മറികടക്കുകയാണ് കണ്ണന്‍. ഒന്നിച്ചുളള പഠനവും യാത്രയും. പഠിക്കണം, ജോലി നേടണം. ഇരുവര്‍ക്കും ജീവിതലക്ഷ്യങ്ങളേറെയാണ്. അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം ഇവരോടൊപ്പമുണ്ട്.