ADVERTISEMENT

മധ്യവയസ്സ് പിന്നിട്ടാൽ തന്നെ ജീവിതം വിശ്രമത്തിന് എന്ന് കരുതുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പ്രായത്തെ വെറും സംഖ്യയാക്കി ആകാശ സ്വപ്നങ്ങൾക്ക് ചിറകു പിടിപ്പിക്കുകയാണ് കാഞ്ഞിരപ്പള്ളിക്കാരനായ തറപ്പേൽ അപ്പച്ചൻ ചേട്ടൻ എന്ന ഫിലിപ്പ് ജോസ്. 88 വയസ്സുള്ള പിണ്ണാക്കനാട് സ്വദേശി അപ്പച്ചൻ ചേട്ടന്‍ വാഗമണ്ണിൽ നടക്കുന്ന പാരാഗ്ലൈഡിങ്ങിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണ്.

മണ്ണിനോട് പടവെട്ടി പൊന്നു വിളയിച്ച കർഷകനാണ് ഫിലിപ്പ് ജോസ് അഥവാ തറപ്പേൽ അപ്പച്ചൻ ചേട്ടൻ. പാരാഗ്‌ളൈഡിങ്ങിന് തയ്യാറെടുക്കുന്ന വയോധികൻ എന്ന കൗതുകം മാത്രമല്ല അപ്പച്ചൻ ചേട്ടന് ഉള്ളത് ദിവസവും വ്യായാമം ചെയ്ത് ശരീരത്തെ നന്നായി ശ്രദ്ധിക്കും. ശരീരത്തിന് മാത്രമല്ല മനസ്സിനും ചെറുപ്പമാണ്. അബുദാബിയിലുള്ള കൊച്ചുമകന്റെ സ്കൈ ഡൈവ് അനുഭവമാണ് പ്രചോദനം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT