Thursday 25 May 2023 12:45 PM IST : By സ്വന്തം ലേഖകൻ

എപ്പോൾ കണ്ടാലും സന്തോഷത്തോടെ അരികിലെത്തുന്നവൻ, എന്തിന് മരണം തിരഞ്ഞെടുത്തു?: കണ്ണീര്‍ കുറിപ്പ്

ashraf-thamarasseri-fb-note

പ്രവാസലോകത്തെ വേദനയിലാഴ്ത്തിയ ഒരു വിയോഗ വാർത്തയെക്കുറിച്ച് പറയുകയാണ് സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശേരി. പുഞ്ചിരിക്കും സന്തോഷത്തിനുമിടയിൽ വേദനയൊളിപ്പിച്ച് ഒടുവിൽ മരണം തിരഞ്ഞെടുത്ത മലപ്പുറം സ്വദേശിയെക്കുറിച്ചാണ് അഷ്റഫ് താമരശേരി വേദനയോടെ കുറിക്കുന്നത്.

‘ഒരു ചടങ്ങിൽ വച്ച് എന്നോടൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും എന്നെക്കൊണ്ട് അവിടുന്ന് നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയും ചെയ്ത സഹോദരനാണ്‌ ഇദ്ദേഹം. എന്തോ വിഷയത്തിൽ ഇദ്ദേഹത്തിനുണ്ടായ മാനസിക വിഷമമായിരിക്കും ഇത്തരം ഒരു മരണം തിരഞ്ഞെടുക്കാൻ ഈ സഹോദരനെ പ്രേരിപ്പിച്ചത്. എപ്പോൾ കണ്ടാലും വളരേ സന്തോഷത്തോടെ പെരുമാറുന്ന ഇദ്ദേഹത്തിന് എന്ത് പറ്റി എന്നറിയില്ല. ഒരു പക്ഷേ സഹിക്കാൻ കഴിയാത്ത വിഷമങ്ങളായിരിക്കാം ആത്മഹത്യയിലേക്ക് വഴി നടത്തിയത്.’– അഷ്റഫ് താമരശേരി കുറിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ ദിവസം മരണപ്പെട്ട നാലുപേരുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കയറ്റി അയച്ചു. ഇതിൽ മൂന്ന് പേർ ആത്മഹത്യ ചെയ്തതാണ്. ഇതിൽ മലപ്പുറം സ്വദേശിയായ ഒരു സഹോദരൻ ഫാർമസിസ്റ്റ് ആയിരുന്നു. കുറച്ച് മുൻപ് ഫാര്മസിസ്റ്റുമാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ എന്നോടൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും എന്നെക്കൊണ്ട് അവിടുന്ന് നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയും ചെയ്ത സഹോദരനാണ്‌ ഇദ്ദേഹം. എന്തോ വിഷയത്തിൽ ഇദ്ദേഹത്തിനുണ്ടായ മാനസിക വിഷമമായിരിക്കും ഇത്തരം ഒരു മരണം തിരഞ്ഞെടുക്കാൻ ഈ സഹോദരനെ പ്രേരിപ്പിച്ചത്. എപ്പോൾ കണ്ടാലും വളരേ സന്തോഷത്തോടെ പെരുമാറുന്ന ഇദ്ദേഹത്തിന് എന്ത് പറ്റി എന്നറിയില്ല. ഒരു പക്ഷേ സഹിക്കാൻ കഴിയാത്ത വിഷമങ്ങളായിരിക്കാം ആത്മഹത്യയിലേക്ക് വഴി നടത്തിയത്. ജീവിതത്തിൽ പല തരത്തിലുള്ള പ്രയാസങ്ങൾ വന്ന് ചേരും. സൗമ്യമായി ഇത്തരം പ്രതിസന്ധികളെ നേരിടാൻ കഴിയാത്തവരാണ് ആത്മഹത്യ പോലുള്ള വഴികളിലേക്ക് തിരിയുന്നത്. നമ്മളെ പ്രതീക്ഷിച്ചിരിക്കുന്ന കുടുംബം, കുട്ടികൾ, കൂട്ടുകാർ എല്ലാവരെയും തീരാ ദുഖത്തിലാക്കി യാത്രയായി.....

ഇത്തരം മരണങ്ങളെ തൊട്ട് ദൈവം നമ്മെ കാത്ത് രക്ഷിക്കുമാറാകട്ടേ ....

നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു...