ADVERTISEMENT

കൊച്ചി ബ്രഹ്മപുരം എരിയാൻ തുടങ്ങിയതിന്റെ മൂന്നാം ദിനം ശുദ്ധവായു തേടി കൊച്ചി വിട്ടതാണ് ഡോ. രാഹുൽ ലക്ഷ്മണും ഡോ. ലക്ഷ്മി രാഹുലും മൂന്നു കുട്ടികളും. വയനാട്ടിൽ കൽപ്പറ്റയിലെ വീട്ടിൽ ശുദ്ധവായു ശ്വസിച്ച് അഞ്ചാം ദിനം കൊച്ചിയിലേക്ക് തിരിച്ചെത്തിയത് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം അപകടനിലയ്ക്കു താഴെയായെന്നു ഉറപ്പാക്കിയ ശേഷം.

ബ്രഹ്മപുരത്തു നിന്ന് 25 കിലോമീറ്റർ ദൂരമുണ്ട് ഈ ഡോക്ടർ കുടുംബം താമസിക്കുന്ന എളങ്കുന്നപ്പുഴയിലേക്ക്. ബ്രഹ്മപുരത്ത് തീപടർന്ന് രണ്ടാം ദിവസം അസഹ്യമായ പുകയും രൂക്ഷഗന്ധവും വീട്ടിലെത്തി. പിന്നാലെ പന്ത്രണ്ടും ഏഴും നാലും വയസ്സുള്ള കുട്ടികൾക്ക് ശരീരത്തിൽ ചൊറിച്ചിലും ചുമയും മറ്റു പ്രശ്നങ്ങളും ആരംഭിച്ചതോടെ ശുദ്ധവായു തേടി വയനാട്ടിലേക്കു മാറി. 

ADVERTISEMENT

കോവിഡിനേക്കാൾ നൂറിരട്ടി ഭയാനകമായ സാഹചര്യത്തിലൂടെയാണ് കൊച്ചി ഇപ്പോൾ കടന്നുപോകുന്നതെന്ന് ഓങ്കോളജി സ്പെഷലിസ്റ്റും പൊതുജനാരോഗ്യ വിഷയത്തിൽ പഠനം നടത്തിയിട്ടുള്ളയാളുമായ ഡോ. രാഹുൽ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT