സർക്കാർ ജീവനക്കാർക്ക് ഓഫിസ് സമയത്ത് കുട്ടികളെ കൂടെ കൊണ്ടുവരാൻ കഴിയുമോ? കൊണ്ടുവരാൻ പാടില്ലെന്നാണ് സർക്കാർ ഉത്തരവ്. മേയർ ആര്യാ രാജേന്ദ്രൻ കുട്ടിയുമായി ഓഫിസിൽ ഫയൽ നോക്കുന്നതിന്റെ ചിത്രം ശ്രദ്ധ നേടിയതോടെയാണ് 2018 ൽ ഇറങ്ങിയ സർക്കാർ ഉത്തരവ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മനുഷ്യാവകാശ കമ്മിഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2018 ൽ ഉത്തരവിറങ്ങിയത്. സർക്കാർ ജീവനക്കാർ ഓഫിസ് സമയത്ത് കുട്ടികളെ കൂടെ ഇരുത്തുന്നത് ഓഫിസ് സമയം നഷ്ടപ്പെടുത്തുന്നതായി ഉത്തരവിൽ പറയുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നു. ഓഫിസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു.
ഇക്കാരണത്താൽ ഓഫിസിൽ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ ഉത്തരവിൽ നിർദേശിക്കുന്നു.