Saturday 03 June 2023 12:39 PM IST : By സ്വന്തം ലേഖകൻ

‘ഭാര്യ എന്തുപറഞ്ഞാലും തടസം പറയും, ഇനി ചെയ്താലോ... കണക്കു പറയും’: ഈ 10 സ്വഭാവങ്ങൾ കുടുംബം ശിഥലമാക്കും

vanitha-legal-may-29

കുടുംബ േകാടതികളില്‍ എത്തുന്ന േകസുകളുെട എണ്ണം ഒന്നിനൊന്നു കൂടുകയാണ്. സൗഹൃദവും പരസ്പര വിശ്വാസവും െകാണ്ടു സ്വര്‍ഗം പോലെ പുലരേണ്ട കുടുംബങ്ങള്‍ നിമിഷങ്ങള്‍ െകാണ്ടു തകരുന്നു. വിവാഹമോചനമാണ് ഏകപരിഹാരമെന്ന മട്ടില്‍ ചുവ ടുകള്‍ വയ്ക്കുന്നു. കുടുംബ കോടതികളി ൽ എത്തുന്ന കേസുകളിൽ പൊതുവായി കണ്ടുവരുന്ന കാരണങ്ങളും പ്രവണതകളും എന്തൊക്കെയെന്നു േനാക്കാം.

∙ സ്നേഹം പ്രതിഫലിപ്പിക്കാൻ അറിഞ്ഞു കൂടായ്ക, എങ്ങനെ സ്നേഹിക്കണം എന്ന അറിവില്ലായ്മ. അതാണ് പല കുടുംബങ്ങളിലും കണ്ടുവരുന്ന പ്രധാന പ്രശ്നം. സ്നേഹം കൊണ്ടു പങ്കാളിയുടെ മനംകവരുന്ന യാള്‍ പങ്കാളിയുടെ ആത്മധൈര്യം വർധിപ്പിക്കുക കൂടിയാണു ചെയ്യുന്നത്. ഈ തിരിച്ചറിവിലൂടെ, പങ്കാളിയില്ലാതെ തനിക്കു മുന്നോട്ടു പോകാനാകില്ല എന്ന അവസ്ഥയിലേക്ക് അവരെത്തും. അതോടെ ഊഷ്മളമായ ബന്ധം ഉടലെടുക്കും.

∙ പങ്കാളിയുടെ വീട്ടുകാർക്കും ബന്ധുക്കൾക്കും യാതൊരു സ്നേഹവും ബഹുമാനവും സ്ഥാനവും നൽകാതെയുള്ള പെരുമാറ്റം ബന്ധങ്ങളുടെ കെട്ടുറപ്പു തകര്‍ക്കും. ഇരുവരിൽ ആര് ഈ പ്രവണത കാണിച്ചാലും അതു മറ്റേയാളെയും ആ സ്വഭാവത്തിലേക്കു നയിക്കാം. അതേപോലെ തന്നെ തിരിച്ചു പെരുമാറാൻ മറ്റേയാള്‍ക്കും അതോെട തോന്നിത്തുടങ്ങും. ഇതുെകാണ്ടു ചെന്നെത്തിക്കുന്നത് ഒട്ടേറെ പ്രതിസന്ധികളിലേക്കാണ്. വൈരാഗ്യബുദ്ധി കൂടുന്നു, ഇരുവർക്കും ബന്ധുബലം കുറയുന്നു, ബന്ധുമിത്രാദികളുമായുള്ള സഹകരണവും കൂടിച്ചേരലുകളും ഇല്ലാതാകുന്നു തുടങ്ങി പല പ്രശ്നങ്ങള്‍.

∙ നല്ല ഭാഷ ബഹുമാനത്തോടെ ഉപയോഗിക്കാൻ ശീലിക്കാത്തതും ശബ്ദം ക്രമീകരിച്ചു സംസാരിക്കാൻ അറിയാത്തതും ദേഷ്യം വരുമ്പോൾ അസഹനീയമായി ഒ ച്ചയെടുക്കുന്നതും അതിനു ചേരുന്ന ശരീരഭാഷയും ഒക്കെ ഭാര്യഭർതൃബന്ധത്തിന് ഉലച്ചിൽ തട്ടുന്നതിനു കാരണമാകുമെന്നു കുടുംബകോടതിയിലെത്തുന്ന േകസുകള്‍ തെളിയിക്കുന്നുണ്ട്.

∙ പെൺകുട്ടികൾ അവരുടെ അ ച്ഛന്റെ ഗുണങ്ങള്‍ ഭര്‍ത്താവിനുണ്ടാവണമെന്നാഗ്രഹിക്കുന്നതും ആൺ കുട്ടികൾ അവരുടെ അമ്മയുടെ കഴിവും ഗുണവും ഭാര്യയില്‍ കണ്ടെത്താൻ ശ്രമിക്കുന്നതും പ്രശ്നങ്ങള്‍ക്കു വഴി തെളിക്കും.

∙ ഭാര്യ അടുക്കളക്കാര്യങ്ങളില്‍ നിപുണ ആയിരിക്കണം, വീട് വൃത്തിയായി സൂക്ഷിക്കുന്നതിലാകണം മിടുക്കു തെളിയിക്കേണ്ടതു തുടങ്ങിയ ചിന്താഗതികള്‍ ഇക്കാലത്തും വച്ചു പുലര്‍ത്തുന്ന ഭര്‍ത്താക്കന്മാരുണ്ട്. കാലം മാറിയതു മനസ്സിലാക്കാതെ ജീവിക്കുന്ന ഇത്തരക്കാരും പ്രശ്നം തന്നെയാണ്.

ഭ്രമം അതിരുവിടുമ്പോള്‍

∙ ആഡംബര ജീവിതത്തോടുള്ള പങ്കാളിയുടെ ആസക്തി പലയിടത്തും െെശഥില്യങ്ങള്‍ക്കു വഴി തെളിക്കും. ഈ മടുപ്പു പുറത്തു പ്രകടിപ്പിക്കാതെ ഇംഗിതങ്ങൾക്കു മൗനസമ്മതം നൽകുന്നവരാണ് ഏറെ പേരും. എ ന്നാൽ കുറച്ചു കഴിയുമ്പോൾ നിസ്സാര കാര്യങ്ങൾക്കു പോലും ദേഷ്യം പ്രകടിപ്പിക്കുന്ന സ്വഭാവക്കാരായി ഇതവരെ മാറ്റും. പിന്നീട് വിവാഹജീവിതം ദുരിതപൂർണമാകും.

∙ മധ്യവയസ്സ് പിന്നിടുന്നതോടെ ചില സ്ത്രീകൾ ഭർത്താവിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതു കാണാം. തന്റെ ത്യാഗപൂർണമായ ജീവിതത്തെ വലുതാക്കി പറഞ്ഞു ഭർത്താവിനും മക്കൾക്കും മടുപ്പുണ്ടാക്കിയെന്നുമിരിക്കാം. ഈ പ്രായത്തില്‍ സ്ത്രീകളിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളാണ് ഇതിന്‍റെ പ്രധാന കാരണം. ഇതു മനസ്സിലാക്കി പ്രവർത്തിക്കുകയും വൈദ്യസഹായം തേടുകയും വേണം. ഭര്‍ത്താവും വീട്ടുകാരും ഇതു കണ്ടറിഞ്ഞു െപരുമാറുകയും വേണം.

∙ കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നാം. എങ്കിലും ചില പുരുഷന്മാരുടെ പിശുക്കും ഭാര്യയ്ക്കു കൊടുക്കുന്ന പണത്തിന്‍റെയും ഭാര്യയുടെ ശമ്പളത്തിന്റെയും കണക്ക് ചോദിക്കുന്നതും ഒക്കെ ഭാര്യമാരെ അസ്വസ്ഥരാക്കുന്നുണ്ട്. പിന്നീടത് അകൽച്ചയ്ക്കു കാരണമാകുകയും ചെയ്യുന്നു.

∙ പങ്കാളി ഏതാവശ്യം പറഞ്ഞാലും അതിനെല്ലാം തടസ്സം പറയുകയും ഏറെനേരം വ ഴക്കുണ്ടാക്കുകയും െചയ്യുന്ന പ്രവണതയും അകൽച്ചയ്ക്കു കാരണമാകും. വിവാഹജീവിതത്തിൽ പങ്കാളിയുടെ സാധിച്ചു െകാടുക്കുന്ന ആഗ്രഹങ്ങള്‍ക്കെല്ലാം കണക്കു പറയുന്ന രീതി ഒരിക്കലും നന്നല്ല.

∙ ഭര്‍ത്താവിന്‍റെ മാതാപിതാക്കൾ മകനെ ന്യായീകരിക്കും വിധത്തില്‍ മരുമകളോടു യാതൊരു കരുണയും ഇല്ലാതെ പെരുമാറുന്നതും പ്രശ്നങ്ങൾ വ ഷളാക്കാറുണ്ട്. മകന്റെ ഭാഗത്തെ തെറ്റുകൾ അംഗീകരിച്ചു കൊണ്ടും അതു തിരുത്താൻ ശ്രമങ്ങൾ നടത്തിക്കൊണ്ടും മരുമകളുടെ കൂടെ നിൽക്കുകയാണ് അവരുടെ ധാർമിക ചുമതല. പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ ഇതു സഹായിക്കും.

∙ പെൺമക്കളുടെ കാര്യത്തിലുള്ള അമ്മമാരുടെ അമിതമായ ഇടപെടലുകളും അവര്‍ക്കു ദോഷം ചെയ്യും. വിവാഹിതരായ പെൺമക്കളെ ദിവസം നാലു തവണയെങ്കിലും വിളിച്ചു ദൈനംദിന കാര്യങ്ങള്‍ തിരക്കുന്നതു ഭർതൃവീടുമായി ആത്മബന്ധം കെട്ടിപ്പടുക്കുന്നതിനു തടസ്സമാകും. മാതാപിതാക്കൾ ഉപദേശിക്കുക മാത്രം ചെയ്താൽ പോരാ, മാതൃകയായി പ്രവ ർത്തിച്ചു കാണിക്കുക കൂടി വേണം.

വിവരങ്ങൾക്ക് കടപ്പാട്:

വര: അഞ്ജന എസ്. രാജ്

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)