‘അച്ഛന്‍ വില്‍പ്പനയ്ക്ക്, വില രണ്ടു ലക്ഷം രൂപ, കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവര്‍ ബെല്‍ അടിക്കുക..’- വാതിലിലെ കമ്പികള്‍ക്കിടയില്‍ മകള്‍ എഴുതി വച്ചിരിക്കുന്ന നോട്ടീസാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. അച്ഛന്‍ തന്നെയാണ് മകള്‍ എഴുതിയ നോട്ടീസ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
അച്ഛനുമായുള്ള ഒരു ചെറിയ അഭിപ്രായ വ്യത്യാസമാണ് ‘ഫാദര്‍ ഫോര്‍ സെയില്‍സ്’ എന്ന നോട്ടീസ് ഇടാന്‍ എട്ട് വയസുകാരിയെ പ്രേരിപ്പിച്ചത്. എനിക്ക് വേണ്ടത്ര മൂല്യമില്ലെന്ന് തോന്നുന്നു എന്ന ക്യാപ്ഷനോടെയാണ് രസകരമായ ഫോട്ടോ പിതാവ് പങ്കുവച്ചത്. നിരവധി പേരാണ് ഫോട്ടോയ്ക്കു താഴെ കമന്റുമായി എത്തുന്നത്.