Friday 05 January 2024 10:05 AM IST : By സ്വന്തം ലേഖകൻ

സഹോദരനെ സ്കൂളിലേക്ക് യാത്രയാക്കാൻ ഓടിയെത്തി; ഒന്നര വയസ്സുകാരി അച്ഛനു മുന്നിൽ സ്കൂൾ ബസ് കയറി മരിച്ചു, ദാരുണം

jewel-2

സഹോദരനെ സ്കൂളിലേക്കു യാത്രയാക്കാൻ പോയ ഒന്നര വയസ്സുകാരി ഹൈദരാബാദിൽ അച്ഛനു മുന്നിൽ സ്കൂൾ ബസ് കയറി മരിച്ചു. കുറവിലങ്ങാട് കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ പാറയ്ക്കൽ മിഥുൻ ജെ. പാറയ്ക്കൽ – ലിൻഡ ദമ്പതികളുടെ മകൾ ജൂവൽ അന്ന മിഥുൻ (ഒന്നര) ആണ് ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. സംസ്കാരം ഇന്നു 11നു വയലാ സെന്റ് ജോർജ് പള്ളിയിൽ. 

എൻജിനീയറായ മിഥുൻ കുടുംബത്തോടൊപ്പം ഹൈദരാബാദ് ഹബ്സിഗുഡ സ്ട്രീറ്റ് 8 ഭാഗത്താണു താമസിക്കുന്നത്. ഇന്നലെ രാവിലെ മകൻ ജോർജിനെ ബസ് കയറ്റി വിടാൻ പോയപ്പോഴാണ് അപകടം. താമസസ്ഥലത്തിനു താഴെ കളിക്കാൻ വന്ന ജൂവൽ സഹോദരൻ ബസിൽ കയറുന്നതു കാണാനായി ഓടിയെത്തിയപ്പോൾ ഇതേ ബസിന്റെ അടിയിൽപെടുകയായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്.

Tags:
  • Spotlight