തലമുടി കുറഞ്ഞുപോയതിന്റെ പേരില്‍ ഭാര്യയുടെ നിരന്തരം പരിഹാസവും വഴക്കും, മനംനൊന്ത് ജീവനൊടുക്കി യുവാവ്. കര്‍ണ്ണാടക ചാമരാജ് നഗറിലാണ് സംഭവം. പരമശിവമൂര്‍ത്തിയാണ് ഭാര്യയുടെ കളിയാക്കലിനെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഇതേ തുടര്‍ന്ന് യുവാവ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ഭാര്യ കഷണ്ടിയുടെ പേരില്‍ നിരന്തരം കളിയാക്കിയിരുന്നുവെന്നും തുടര്‍ന്ന് മാനസിക ബുദ്ധിമുട്ടിലായെന്നും പരമശിവമൂര്‍ത്തി കുറിപ്പില്‍ പറയുന്നു. ഈ സംഭവം കടുത്ത മാനസിക സമ്മർദ്ദത്തിന് വഴിവച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. മരിച്ച പരമശിവയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഭാര്യ മമതയ്‌ക്കെതിരെ ചാമരാജ് നഗര്‍ പൊലീസ് കേസെടുത്തു.