കൊല്ലത്തെ നാദിറയുടെ അരുംകൊലയ്ക്കു പിന്നിൽ സംശയരോഗം .നാദിറ ചെയ്യുന്ന പാരിപ്പള്ളിയിലെഅക്ഷയസെന്ററിൽ കയറി തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. കർണാടക കുടക് സ്വദേശിയാണ് നാജിറ. ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ഭർത്താവ് റഹീം കിണറ്റിൽ ചാടി മരിച്ചു.
അക്ഷയ സെന്ററിലെ ജീവനക്കാരിയായ നദീറ രാവിലെ സെന്ററിലെത്തി ജോലി ചെയ്യവെ, കോട്ടു ധരിച്ചു മുഖം മറച്ചെത്തിയ റഹീം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. തുടർന്ന് ഇറങ്ങിയോടിയ ഇയാൾ കഴുത്ത് മുറിച്ച ശേഷം സമീപത്തെ പറമ്പിലെ കിണറ്റിൽ ചാടുകയായിരുന്നു. പാരിപ്പള്ളി കിഴക്കനേല സ്വദേശിയാണ് റഹിം.
പാരിപ്പള്ളി മെഡിക്കൽ കോളജ് റോഡിലെ അക്ഷയ കേന്ദ്രത്തിൽ രാവിലെ 8.30നാണ് അതിദാരുണമായ സംഭവം നടന്നത്. റഹിം അക്ഷയ കേന്ദ്രത്തിലേക്ക് എത്തുകയും നാദിറ അവിടെയുണ്ടോ എന്ന് സഹപ്രവർത്തകരോട് ആദ്യം അന്വേഷിക്കുകയും ചെയ്തു. പിന്നാലെ മുറിക്കുള്ളിലേക്ക് കയറി കയ്യിൽ കരുതിയിരുന്ന പെട്രോളോ മണ്ണെണ്ണയോ നാദിറയുടെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. അതിനു ശേഷം ആക്രോശിച്ചും അലറിവിളിച്ചുംകടയ്ക്കു പുറത്തേക്ക് പോയ റഹിം സമീപത്തെ പറമ്പിലെ കിണ്ണിൽ ചാടുകയായിരുന്നു. സ്ഥാപനത്തിലെ മറ്റ് ജീവനക്കാരാണ് പൊലീസിനെ അറിയിച്ചത്.
നാദിറയെ ഉപദ്രവിച്ചതിന് റഹീമിനെതിരെ വധശ്രമത്തിന് പള്ളിക്കൽ പൊലീസ് കേസെടുത്ത് റിമാൻഡിൽ ആയിരുന്നു. നാലുദിവസം മുമ്പാണ് റഹീം ജയിലിൽ നിന്ന് ഇറങ്ങിയതെന്ന് സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് പറഞ്ഞു.
നാദിറയെ വീട്ടിൽ റഹിം ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് സമീപവാസികളും പറയുന്നു. 18 വർഷം മുമ്പാണ് റഹിമും നാദിറയും വിവാഹിതരായത്. നാദിറയുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ടു പോയിരുന്നത്. നാദിറയുടെ മരണത്തോടെ രണ്ട് കുട്ടികൾ അനാഥരായി.