ADVERTISEMENT

അൻപതാം വിവാഹ വാർഷികത്തിന്റെ ഭാഗമായി നിരാലംബരായ 7 കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ 24 സെന്റ് സ്ഥലം സൗജന്യമായി നൽകി മാതൃകയാവുകയാണ് ദമ്പതികളായ ഇലഞ്ഞി വെള്ളമാത്തടത്തിൽ വി.ജെ. ലൂക്കോസും സെലിനും. എഴുപത്തിയൊന്നുകാരനായ ലൂക്കോസും അറുപത്തിയാറുകാരിയായ സെലിനും കഴിഞ്ഞ ജനുവരി 15 നാണ് ദാമ്പത്യ ജീവിതത്തിന്റെ സുവർണ ജൂബിലിയിലേക്ക് കടന്നത്. 

ചോരക്കുഴിയിൽ എംസി റോഡിൽ നിന്നു 200 മീറ്റർ മാത്രം അകലെ ലക്ഷങ്ങൾ വിലവരുന്ന ഭൂമിയാണ് സൗജന്യമായി നൽകുന്നത്. നേരത്തെ മാതാവിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് മനോരമയുമായി സഹകരിച്ച് 18 കുടുംബങ്ങൾക്കായി 75 സെന്റ് സ്ഥലം ലൂക്കോസ് സൗജന്യമായി നൽകിയിരുന്നു. 

ADVERTISEMENT

സേവന പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടമാണ് ഇപ്പോൾ നടപ്പാക്കുന്നതെന്ന് ഇലഞ്ഞി റബർ ഉൽപാദക സംഘം പ്രസിഡന്റ് കൂടിയായ ലൂക്കോസ് പറഞ്ഞു. പ്രത്യേക കമ്മിറ്റി നിർദേശിച്ച 7 കുടുംബങ്ങളെ തിരഞ്ഞെടുത്തു. ഒരു കുടുംബത്തിന് 3 സെന്റ് സ്ഥലം ലഭിക്കും. 3 സെന്റ് വഴിക്കായി വിട്ടു നൽകി. ഇന്ന് രാവിലെ 10.30ന് കൂത്താട്ടുകുളം എസ്എൻഡിപി ഹാളിൽ നടത്തുന്ന പരിപാടിയിൽ സ്ഥലത്തിന്റെ ആധാരം കൈമാറും.

ADVERTISEMENT
ADVERTISEMENT