Saturday 31 August 2024 11:01 AM IST : By സ്വന്തം ലേഖകൻ

ബന്ധു വീടുകളില്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്ക്; അച്ഛനെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ച മകനെ കുത്തിക്കൊലപ്പെടുത്തി, ദാരുണം

kozhikode-murder

കോഴിക്കോട് കൂടരഞ്ഞിയില്‍ മദ്യലഹരിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. പൂവാറന്‍തോട് ജോണ്‍ ആണ് മകന്‍ ക്രിസ്റ്റിയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ജോണ്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് വിവരം. 

ബന്ധു വീടുകളിലും മദ്യപിച്ചെത്തി ഇയാള്‍ സ്ഥിരമായി വഴക്കിടാറുണ്ട്. കൂടരഞ്ഞിയിലെ തന്നെ ഒരു ബന്ധുവീട്ടില്‍ ജോണ്‍ മദ്യപിച്ചെത്തി ബഹളം വച്ചപ്പോള്‍ അവര്‍ ക്രിസ്റ്റിയെ വിളിച്ച് വിവരം പറഞ്ഞു. ക്രിസ്റ്റിയും കൂട്ടുകാരും ഇവിടെയെത്തി ജോണിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വീട്ടിലെത്തിയതിനു ശേഷവും ബഹളം കേള്‍ക്കുന്നുണ്ടായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. 

ഉറങ്ങാന്‍ കിടന്നപ്പോഴാണ് ക്രിസ്റ്റിയെ ജോണ്‍ കുത്തിയതെന്നാണ് വിവരം. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ക്രിസ്റ്റിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മൃതദേഹം.

Tags:
  • Spotlight