ADVERTISEMENT

കെഎസ്‍യു മുൻ സംസ്ഥാന പ്രസിഡന്റും നാഷനൽ സ്റ്റുഡൻസ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എം. അഭിജിത്ത് വിവാഹിതനായി. കോഴിക്കോട് സ്വദേശി പി. നജ്മിയാണ് വധു. ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. 

വർഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിൽ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. കോളജ് കാലത്തുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപി രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ.രാഘവൻ എംപി തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. 

ADVERTISEMENT

കോഴിക്കോട് സ്വദേശിയായ അഭിജിത്ത് സ്കൂൾ കാലം മുതൽ കെഎസ്‍യുവിന്റെ സജീവ പ്രവർത്തകനാണ്. 2021ൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 

abhijith-najmi6677
ADVERTISEMENT
ADVERTISEMENT