ADVERTISEMENT

കേരളത്തിലെ ലക്ഷക്കണക്കിന് ഭൂവുടമകൾ അനുഭവിക്കുന്ന ഭൂമി തരംമാറ്റൽ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള സംശയങ്ങൾക്കു പരിഹാരവുമായി വനിത മാഗസിന്റെ നേതൃത്വത്തിൽ സെമിനാർ നവംബർ 25 ശനിയാഴ്ച രാവിലെ 10.00 മുതൽ തിരുവനന്തപുരം തമ്പാനൂരിലെ മനോരമ ഓഫീസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

അപേക്ഷ നൽകുമ്പോൾ അറിയേണ്ട കാര്യങ്ങൾ, അപേക്ഷകൾ വേഗം തീർപ്പാക്കി കിട്ടാനുള്ള വഴികൾ, ഫീസിൽ കുറവ് ലഭിക്കാനുള്ള മാർഗങ്ങൾ, അകാരണമായി നിരസിച്ച അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നതിനുള്ള നടപടികൾ, തെറ്റായി അടച്ച അധിക ഫീസ് തിരികെ കിട്ടാനുള്ള പോംവഴി തുടങ്ങിയവയെപ്പറ്റി സുപ്രീം കോടതിയിലെയും കേരള ഹൈക്കോടതിയിലെയും പ്രമുഖ അഭിഭാഷകനായ അഡ്വ. അവനീഷ് കോയിക്കര വിശദീകരിക്കും.

Insta slide .indd
ADVERTISEMENT

ഭൂവുടമകൾ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, ആധാരം എഴുത്തുകാർ, ലാൻഡ് സർവെയർമാർ, ആർക്കിടെക്ട്സ്, ബിൽഡേഴ്‌സ്, അഭിഭാഷകർ, സർക്കാർ ഉദ്യോഗസ്ഥർ, സംരംഭകർ തുടങ്ങി, ഭൂമി തരംമാറ്റൽ പ്രശ്നങ്ങളെ സംബന്ധിച്ചു വിവരങ്ങളറിയാൻ താൽപര്യമുള്ള ആർക്കും പങ്കെടുക്കാം.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് പ്രവേശനം. 450 രുപാ അടച്ച് വനിത മാഗസിന്റെ സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് സെമിനാറിൽ പങ്കെടുക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും നേരിട്ട് സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കും.

ADVERTISEMENT

സെമിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

7561048503, 9447225786

ADVERTISEMENT
ADVERTISEMENT