1. എന്താണ് ആർത്തവകപ്പ് ?
Platinum cured Medical Grade Silicon Rubber കൊണ്ട് നിർമിച്ചിട്ടുള്ളതും ആർത്തവ രക്തം ശേഖരിച്ചു കളയാനും, വൃത്തിയാക്കി പുനരുപയോഗിക്കാനും കഴിയുന്നവയാണ് Menstrual Cup അഥവാ ആർത്തവ കപ്പ്. ഇത് 5 –10 വർഷം വരെ പുനരുപയോഗിക്കാം. രാസവസ്തുക്കളുടെ സാന്നിധ്യം ഒട്ടുമില്ലാത്ത പരിസ്ഥിതി സൗഹാർദ്ദപരമായും ആരോഗ്യപരമായും സാമ്പത്തികമായും ഗുണകരമായ ആർത്തവ കപ്പ് മനുഷ്യ ശരീരത്തിന് യാതൊരു ദോഷവും ഉണ്ടാക്കുന്നില്ല. മാത്രമല്ല എളുപ്പത്തിലും ലളിതമായും ഉപയോഗിക്കാം.

2. എന്താണ് പ്രൊജക്റ്റ് തിങ്കൾ ?
ചെലവ് കുറഞ്ഞ, ആരോഗ്യകരവും സൗകര്യപ്രദവുമായ ആർത്തവാരോഗ്യ ഉത്പന്നമായി ആർത്തവ കപ്പിനെ പരിചയപ്പെടുത്താനും വിതരണം ചെയ്യാനുമാണ് ‘തിങ്കൾ’ പദ്ധതിയിലൂടെ HMA ലക്ഷ്യമിടുന്നത്. ശാസ്ത്രീയ ബോധവത്കരണവും സംശയനിവാരണത്തിനു പ്രഫഷണലുകളുടെ സേവനവും ഇതിൽ ഉൾപ്പെടും. ഇന്ത്യയിൽ കമ്മ്യൂണിറ്റിലെവൽ പ്രോഗ്രാമായി മെൻസ്ട്രൽ കപ്പ് പ്രോജക്റ്റ് നടപ്പിലാക്കിയ ആദ്യ സ്ഥാപനമാണ് HLL Lifecare Limited.

2018 ലെ പ്രളയ സമയത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ സാനിറ്ററി നാപ്കിനുകളുടെ നിർമാർജനം വലിയ പ്രശ്നമായി. അവിടങ്ങളിൽ HLL Lifecare Limited ഇൻസിനറേറ്ററുകൾ എത്തിച്ചു ബോധവത്കരണം നൽകിയിരുന്നു. സാനിറ്ററി നാപ്കിനുകൾ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളുടെ പരിഹാരം എന്ന നിലയിലാണ് Menstrual കപ്പ് എന്ന ആശയം HLL മുന്നോട്ടു വച്ചത്. 6 മാസം കൊണ്ട് 5000 സ്ത്രീകൾക്ക് Menstrual Cup ബോധവത്കരണത്തോടു കൂടി വിതരണം ചെയ്തു. അനുബന്ധ പഠനത്തിൽ 90 ശതമാനത്തിലേറെ സ്ത്രീകളും കപ്പ് തുടർന്ന് ഉപയോഗിക്കാൻ തയ്യാറായി എന്ന് കണ്ടെത്തി. കപ്പിനെ കുറിച്ചുള്ള അജ്ഞതയും, പ്രചാരക്കുറവുമാണ് ഉപയോഗം കുറയാൻ കാരണമെന്നും മനസിലാക്കി വലിയൊരു മാറ്റത്തിന്റെ ചെറിയ തുടക്കം എന്ന ലക്ഷ്യത്തോടെ 2018ൽ തുടങ്ങിയ പദ്ധതി ഇന്ന് 7.5 ലക്ഷത്തോളം സ്ത്രീകളിൽ എത്തിനിൽക്കുന്നു. നിലവിൽ കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ജാർഖണ്ഡ്, തെലങ്കാന, കൂടാതെ ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് തിങ്കൽ പദ്ധതി നടപ്പാക്കുന്നത്. എറണാകുളത്തെ കുമ്പളങ്ങി ഗ്രാമപഞ്ചായത്തും, തിരുവനന്തപുരത്തെ കള്ളിക്കാട് ഗ്രാമപഞ്ചായത്തും ഇന്ത്യയിലെ ആദ്യ രണ്ട് sanitary napkin free villages ആയി. പദ്ധതിയുടെ ഗുണഫലങ്ങൾ മനസിലാക്കിയ സർക്കാർ പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ അഞ്ഞൂറോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പദ്ധതി ഗുണകരമായി എത്തിക്കുവാൻ സാധിക്കും.

3. “വലിയൊരു മാറ്റത്തിന്റെ ചെറിയൊരു തുടക്കം” എങ്ങനെയാണു തിങ്കൾ പദ്ധതിയിലൂടെ ഇത് പ്രാവർത്തികം ആക്കുന്നത് ?
ഒരു മെൻസ്ട്രുൾ കപ്പ് 5– 10 വർഷം വരെ പുനരുപയോഗിക്കാം. ഒരു സ്ത്രീ ജീവിതകാലത്തു 15000 സാനിടറി പാഡ് ഉപയോഗിക്കുന്നു എന്നാണ് ഏകദേശ കണക്ക്. അങ്ങനെ നോക്കിയാൽ 5000 മെൻസ്ട്രുൾ കപ്പ് അഞ്ചു വർഷം ഉപയോഗിക്കുന്നതിലൂടെ ഏകദേശം 100 ടൺ ആർത്തവ മാലിന്യത്തിന്റെ കുറവും, സാനിറ്ററി നാപ്കിൻ ചെലവുകളിൽ 10 ലക്ഷം രൂപയുടെ ലാഭവും, കൂടാതെ 132.5 ടൺ കാർബൺ മാലിന്യത്തിൽ കുറവും ഉണ്ടാകുന്നതായി കണക്കാക്കാം. ഈ അർഥത്തിൽ മെൻസ്ട്രുൾ കപ്പ് ഒരു ഗെയിം ചെയ്ഞ്ചർ തന്നെയാണ്.
4. ആർത്തവ കപ്പ് എങ്ങനെ ഉപയോഗിക്കാം ?
യോനിഭാഗത്തിന്റെ ഉള്ളിലാണ് കപ്പ് വയ്ക്കേണ്ടത്. ഇതിനായി Squatting position തിരഞ്ഞെടുക്കാം. കപ്പ് C-Fold, Punch fold, seven fold എന്നീ രീതികളിലാക്കി എളുപ്പത്തിൽ അകത്തേക്കു വയ്ക്കാം. ചൂണ്ടുവിരലും പെരുവിരലും കൊണ്ട് അഗ്രഭാഗത്തു നുള്ളി കറക്കിയാണ് കപ്പ് പുറത്തെടുക്കേണ്ടത്. കപ്പ് ശരിയായ സ്ഥാനത്തുണ്ട് എന്നു മനസ്സിലാകുന്നത് താഴ്ഭാഗത്തെ സ്റ്റെം തൊട്ടുനോക്കിയാണ്. ഉപയോഗിക്കുന്നതിനു മുന്നേയും ആർത്തവം തീരുന്ന ദിവസവും കപ്പ് അണുവിമുക്തമാക്കാനായി 3- 5 മിനിറ്റ് തിളപ്പിക്കാം. ആർത്തവ ദിവസങ്ങളിൽ ശുദ്ധജലത്തിൽ കഴുകിയാൽ മതി.

5. ആർത്തവ കപ്പ് എല്ലാവർക്കും സുരക്ഷിതമായി ഉപയോഗിക്കാമോ ?
എല്ലാവർക്കും ഉപയോഗിക്കാം. കപ്പു തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണം. UNICEF, UNFPA, UNHCR എന്നിവ ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളുടെ ഗുണനിലവാര സവിശേഷതകൾ വികസിപ്പിച്ചിട്ടുണ്ട്. കൂടാതെ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (CDSCO) മെഡിക്കൽ Standard rule 2017-ലെ വ്യവസ്ഥകൾ പ്രകാരം ഒബ്‌സ്റ്റെട്രിക്കൽ ആൻഡ് ഗൈനക്കോളജിക്കൽ വിഭാഗവുമായി ബന്ധപ്പെട്ട ബി ക്ലാസ് (കുറഞ്ഞത് മുതൽ മിതമായ അപകടസാധ്യത വരെ) മെഡിക്കൽ ഉപകരണമായി മെൻസ്ട്രൽ കപ്പ് തരംതിരിച്ചിട്ടുണ്ട്. മെൻസ്ട്രൽ കപ്പ് ക്ലാസ് ബി മെഡിക്കൽ ഉപകരണങ്ങളിൽ പെടുന്നതിനാൽ ISO 13485 മാനദണ്ഡങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ്. എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡിന് മെൻസ്ട്രൽ കപ്പുകൾ നിർമ്മിക്കുന്നതിനുള്ള സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) സ്റ്റേറ്റ് ലൈസൻസിംഗ് അതോറിറ്റിയുടെ ലൈസൻസ് ഉണ്ട്. ISO 13485:2016 (മെഡിക്കൽ ഉപകരണങ്ങൾക്കുള്ള ക്വാളിറ്റി മാനേജ്‌മെൻ്റ് സിസ്റ്റം), ഇന്ത്യൻ മെഡിക്കൽ ഉപകരണ നിയമം 2017 എന്നിവ പ്രകാരം ഫാക്ടറി പരിശോധിച്ച ശേഷമാണ് ഈ ലൈസൻസ് നൽകുന്നത്.
.png)
6. HLL Management Academy യുടെ മറ്റു പ്രൊജെക്ടുകൾ എന്തൊക്കെ ?
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമാണ് HLL Lifecare Ltd. അതിനു കീഴിൽ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ സാമൂഹ്യക്ഷേമ പരിപാടികൾ നടപ്പിലാക്കുന്ന not-for-profit സ്ഥാപനമാണ് HLL Management Academy (HMA).വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പദ്ധതികൾ, പൊതുജനാരോഗ്യ പദ്ധതികൾ, കമ്മ്യൂണിറ്റി വികസന സംരംഭങ്ങൾ, ഖരമാലിന്യ സംസ്കരണ പദ്ധതികൾ, വിദ്യാഭ്യാസവും പരിശീലനവും എന്നിവ നടപ്പിലാക്കി വരുന്നു. നിലവിൽ 15 ഓളം സ്ഥാപനങ്ങളുടെ CSR ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പൊതുജനാരോഗ്യവുമായി ബദ്ധപ്പെട്ടു പ്രൊജക്ടുകൾ നടപ്പിലാക്കി വരുന്നു. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ആരോഗ്യ പദ്ധതികൾ (Project Thinkal, Project Swasthya (അനീമിയയും പോഷക ഉള്ളടക്കത്തിന്റെ ആവശ്യകതയും കേന്ദ്രീകരിച്ചുള്ള project), ലഹരി വിരുദ്ധ മാതൃകയിടം പദ്ധതി - പ്രൊജക്റ്റ് വിമുക്തി (in association with Kerala excise department), ഒരു കായികയിനത്തിലൂടെ WHO നിഷ്കർഷിച്ചിട്ടുള്ള ലൈഫ് സ്കിൽ എങ്ങനെ നേടിയെടുക്കാം എന്ന ലക്ഷ്യത്തോടെയുള്ള വ്യത്യസ്ത പദ്ധതി Project Dhruva (Building Resilience and Well-Being in Adolescents in Wayanad through Life Skills Education)എന്നിവയാണ് മറ്റു പദ്ധതികൾ.
.jpg)
Customer Care Number: +91 90488 07603
Website: https://hllacademy.in