ADVERTISEMENT

കായക്കൊടി ചങ്ങരംകുളം താഴെ കുറുങ്ങാട്ടിൽ രാജന്റെ വീടിന്റെ മുകൾ ഭാഗത്തു തീപിടിച്ചു. ഇന്നലെ വൈകിട്ട് 4നാണ് തീപിടിത്തം. വൈദ്യുതി ഉപകരണങ്ങൾ, വയറിങ്, അലമാര, വസ്ത്രങ്ങൾ, കട്ടിൽ, കിടക്ക, ജനൽ, ബാത്ത് റൂമിന്റെ വാതിൽ തുടങ്ങി മുഴുവൻ സാധനങ്ങളും കത്തിനശിച്ചു.

മൊബൈൽ ഫോൺ ചാർജ് ചെയ്യാനിട്ട സ്വിച്ചിൽ നിന്നാണ് തീപിടിത്തം. നാട്ടുകാരുടെ അവസരോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. വീട്ടുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT