കുരങ്ങ് വീട്ടുമുറ്റത്തെ തെങ്ങിലെ തേങ്ങ പറിച്ച് വീട്ടമ്മയെ എറിഞ്ഞു. ഇടതുകൈ ഒടിഞ്ഞ സ്ത്രീയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ അമരമ്പലം മാമ്പൊയിലിൽ പോക്കാട്ടിൽ സലോമിക്കാണ് (56) പരുക്കേറ്റത്.
26ന് വൈകിട്ട് 4 ന് വീട്ടുമുറ്റത്ത് ജോലി ചെയ്യുമ്പോഴാണ് സംഭവം. അമരമ്പലം റിസർവ് വനത്തിന് സമീപം ആണ് മാമ്പൊയിൽ. വനത്തിന്റെ മൂന്നു വശം ജനവാസ മേഖലയും ഒരു ഭാഗം പുഴയും ആണ്. ഈ പ്രദേശത്ത് ആദ്യമായാണ് മനുഷ്യനെ കുരങ്ങ് ആക്രമിക്കുന്നത്.