ADVERTISEMENT

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നിര്‍മല കോളജിനു മുന്നില്‍ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബികോം അവസാന വര്‍ഷ വിദ്യാർഥിനി വാളകം കുന്നയ്ക്കാല്‍ വടക്കേപുഷ്പകം രഘുവിന്റെ മകള്‍ ആര്‍. നമിത ആണ് മരിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന കോട്ടയം പൂവകുളം മണിമലയില്‍ എം.ഡി.ജയരാജന്റെ മകള്‍ അനുശ്രീ രാജിന് അപകടത്തില്‍ പരുക്കേറ്റു.  

റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥികളെ മൂവാറ്റുപുഴ ഭാഗത്തുനിന്നു വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനായ യുവാവിനും അപകടത്തില്‍ സാരമായി പരുക്കേറ്റു. അപകടത്തില്‍ പരുക്കേറ്റ വിദ്യാർഥിയേയും ബൈക്ക് യാത്രക്കാരനെയും മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. മരിച്ച വിദ്യാർഥിയുടെ മൃതദേഹവും മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദ്യാർഥികളെ ഇടിച്ച ബൈക്ക് കോളജിനു സമീപം അമിതവേഗത്തില്‍ റോന്തു ചുറ്റുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ADVERTISEMENT

more

ADVERTISEMENT
ADVERTISEMENT