ADVERTISEMENT

കെഎസ്ആർടിസി ബസ് കസ്റ്റഡിയിലെടുക്കാൻ എസ്ഐക്ക് അധികാരമില്ലെന്ന് ബസ് ജീവനക്കാർ, അപകടമുണ്ടാക്കിയ കെഎസ്‍ആർടിസി ബസ് കസ്റ്റഡിയിലെടുത്ത് കേസ് റജിസ്റ്റർ ചെയ്ത് നെടുങ്കണ്ടം പൊലീസ്. കഴിഞ്ഞ ദിവസം നെടുങ്കണ്ടം ടൗണിൽ വച്ചാണ് തെറ്റായ ദിശയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കെഎസ്ആർടി ബസ് കാറിൽ ഇടിച്ചത്. തെറ്റ് ചോദ്യം ചെയ്ത കാർ യാത്രികയോട് കയർത്തു സംസാരിച്ച ബസ് ജീവനക്കാർ ‘വേണമെങ്കിൽ കേസ് കൊടുക്കൂ’ എന്ന നിഷേധനയം സ്വീകരിച്ചതോടെ അവിടെയുണ്ടായിരുന്ന നാട്ടുകാരും വിഷയത്തിൽ ഇടപെട്ടു. 

ഇതിനിടെയാണ് ‘സർക്കാര് ബസാണ്, കസ്റ്റഡിയിലെടുക്കാനൊന്നും പൊലീസിനെക്കൊണ്ട് പറ്റൂല്ല, എസ്ഐ വന്നാലൊന്നും നടക്കൂല, അതിനുള്ള അധികാരമില്ല’ എന്ന് ജീവനക്കാർ വെല്ലുവിളിച്ചത്. എന്നാൽ അതൊന്ന് നോക്കാമെന്ന് കാറുടമ. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ കാറുടമ തീരുമാനിച്ചതോടെ സ്ഥലത്തെതിയ നെടുങ്കണ്ടം പൊലീസ് ബസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ബസ് ഡ്രൈവറുടെ പേരിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് നിയമനടപടികൾ പൂർത്തിയാക്കി പിറ്റേന്നാണ് ബസ് വിട്ടു നൽകിയത്. അപകടമുണ്ടാക്കിയ ബസിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാലാണ് കസ്റ്റഡിയിൽ എടുത്തതെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT