ബസിൽ വച്ച് മോശമായി പെരുമാറിയ വ്യക്തിയെ തന്റേടത്തോടെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന നന്ദിതയെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ. നെറികേടു കണ്ട് നാവടക്കി എല്ലാം സഹിച്ചിരിക്കുകയല്ല, ഉശിരോടെ പ്രതികരിക്കണമെന്ന് നന്ദിത ഓരോ പെൺകുട്ടികളേയും പഠിപ്പിക്കുന്നു.
താൻ നേരിട്ട ദുരനുഭവം പങ്കുവച്ചു കൊണ്ടുള്ള നന്ദിതയുടെ വിഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. മറുവശത്ത് നന്ദിതയുടെ വസ്ത്ര ധാരണത്തെ കൂട്ടുപിടിച്ച് മോശം പ്രതികരണം നടത്തുന്ന വിമർശകർക്ക് കൃത്യമായി മറുപടി നൽകുകയാണ് നടി ആര്യ.
ഫേമസ് ആകാന്‍ വേണ്ടി ചില ആണുങ്ങളെ ബലിയാടാക്കുന്നുണ്ടോ എന്നൊരു സംശയം. പെണ്ണ് പറയുന്നത് സത്യം ആണെന്ന് തോന്നുന്നില്ല. സിബ്ബ് തുറന്നാല്‍ അതിനകത്തു ജട്ടി ഉണ്ടാകും എന്നിങ്ങനെയാണ് യുവതിയെ വിമര്‍ശിക്കുന്നവരുടെ കമന്റുകള്‍. ‘അതൊരു സത്യമാണ് കേട്ടോ..കേസ് കൊടുക്കണം പിള്ളേച്ചാ, സിബ്ബ് തുറന്നപ്പോൾ ജെട്ടിയില്ല. ആരോ അടിച്ചോണ്ടു പോയി. മോശം തന്നെ. ആദ്യം കേസ് അതിന്, പിന്നെ മതി ബാക്കി കേസൊക്കെ. എന്ത് പറയാനാ’. സോഷ്യൽ മീഡിയയിലെ വിമർശന കമന്റുകൾ പങ്കുവച്ച് ആര്യ കുറിച്ചു.

ചൊവ്വാഴ്ചയാണ് തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന നന്ദിതയോട് തൊട്ടടുത്ത സീറ്റിലിരുന്ന യുവാവ് മോശമായി പെരുമാറിയത്.